Flash News

ഫൈന്‍ ആര്‍ട്ട്‌സ് നാടകം “കടലോളം കനിവ്” നാളെ – ഒക്ടോബര്‍ 3 ശനിയാഴ്ച

November 2, 2018 , ജോര്‍ജ് തുമ്പയില്‍

kokടീനെക്ക് (ന്യൂജേഴ്‌സി): കുടിയേറ്റ മണ്ണിലെ കലയുടെ ശ്രീകോവിലില്‍ ഒരു കുഞ്ഞു തിരിനാളമാകാന്‍ കഴിഞ്ഞ ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന്റെ ഏറ്റവും പുതിയ സാമൂഹ്യ നാടകം “കടലോളം കനിവ്” നാളെ (ഒക്ടോബര്‍ 3 ശനി) വൈകീട്ട് 6:00 മണിക്ക് ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍ മിഡില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അവതരിപ്പിക്കും.

16-ാം വയസ്സിന്റെ നിര്‍വൃതിയില്‍ എത്തിനില്‍ക്കുന്ന ഫൈന്‍ ആര്‍ട്ട്‌സിന്റെ ഈ കലാരൂപം കലാമൂല്യമുള്ള കഥാതന്തു, അവസരോചിതമായ ഹാസ്യ രംഗങ്ങള്‍, സംഭവബഹുലമായ നാടകീയ മുഹൂര്‍ത്തങ്ങള്‍, വൈകാരിക ഭാവങ്ങള്‍ മിന്നിമറയുന്ന അഭിനയപാടവം, വികാര തീവ്രത തെല്ലും നഷ്ടപ്പെടുത്താതെയുള്ള കഥാപാത്രങ്ങളുടെ സംഭാഷണം, സന്ദര്‍ഭോചിതമായ പാശ്ചാത്തല സംഗീതം, വൈകാരിക ഭാവങ്ങള്‍ക്കനുസരിച്ച് മിന്നിമറയുന്ന പ്രകാശ സം‌വിധാനങ്ങള്‍, കഥക്കനുയോജ്യമായ രംഗപടം, ഗാനരംഗത്തിനായി ചിത്രീകരിച്ച വീഡിയോ പ്രസന്റേഷന്‍ ഇവയെല്ലാം പരമാവധി ഒത്തുചേരുന്ന നാടകമാണ് ‘കടലോളം കനിവ്’ എന്ന് രക്ഷാധികാരി പി ടി ചാക്കോ, പ്രസിഡന്റ് എഡിസന്‍ ഏബ്രഹാം, സെക്രട്ടറി റോയി മാത്യു ട്രഷറര്‍ ടീനോ തോമസ് എന്നിവര്‍ അറിയിച്ചു.

സമയ ക്ലിപ്തയുടെ കാര്യത്തില്‍ വിട്ടുവീഴ്ചക്ക് ഇതുവരെയും തയ്യാറായിട്ടില്ലാത്ത ചരിത്രം കൂടി കണക്കിലെടുത്ത് പ്രിയപ്പെട്ട നാടക പ്രേമികളും സഹൃദയരും 6 മണിക്ക് മുന്‍പായി തന്നെ ഓഡിറ്റോറിയത്തില്‍ എത്തേച്ചേരണമെന്ന് പ്രൊഡ്യൂസര്‍ ഷൈനി ഏബ്രഹാം അറിയിച്ചു.

അഡ്രസ്സ്: (1315, TAFT Road, Teaneck, NJ)

വിവരങ്ങള്‍ക്ക്: www.fineartsmalayalam.com

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top