Flash News

ശബരിമലയിലെ അനധികൃത നിര്‍മ്മാണം എത്രയും വേഗം പൊളിച്ചു മാറ്റാന്‍ സുപ്രിം കോടതി ഉത്തരവ്; നിര്‍മ്മാണം നിര്‍ത്തിവെയ്ക്കുന്നതിനെ എതിര്‍ത്ത് സര്‍ക്കാര്‍

November 2, 2018

newsrupt2018-113684a426-ad9f-4974-ad9f-f6545c35476959138dc7_9267_455a_8ca5_8cde18fbfd00ശബരിമലയിലെ അനധികൃത നിർമാണങ്ങൾ കണ്ടെത്തി എത്രയും വേഗം പൊളിച്ചുമാറ്റണമെന്ന് സുപ്രീം കോടതി. എന്നാല്‍, കെട്ടിടങ്ങൾ‌ക്ക് അറ്റകുറ്റപ്പണി നടത്താമെന്നും കോടതി വ്യക്തമാക്കി. ശബരിമലയിൽ മാസ്റ്റർ പ്ലാൻ അനുസരിച്ചു നിർമാണം നടത്തണം. നിയമപരമായ കെട്ടിടങ്ങൾക്ക് അറ്റകുറ്റപ്പണി നടത്താം. ഇതിന് ഏതൊക്കെ കെട്ടിടങ്ങൾ നിയമപരമാണെന്ന് ആദ്യം കണ്ടെത്തണം. സർക്കാർ, ദേവസ്വം ബോർഡ്, കലക്ടർ എന്നിവർക്കായിരിക്കും ഇതിന്റെ ചുമതലയെന്നും സുപ്രീംകോടതി അറിയിച്ചു. ശബരിമല ഉന്നതാധികാര സമിതി റിപ്പോര്‍ട്ടിലെ വാദം പരിഗണിക്കുന്നതിനിടയിലാണ് സുപ്രീം കോടതി നിര്‍ദേശം. അനധികൃത നിര്‍മ്മാണം പൊളിക്കുമെന്ന് സര്‍ക്കാര്‍ കോടതിക്ക് ഉറപ്പുനല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

പ്രളയത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ പുനര്‍ നിര്‍മ്മിക്കുകയാണെന്ന് പറഞ്ഞ സര്‍ക്കാര്‍ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കുന്നതിനെ എതിര്‍ത്തു. നിര്‍മ്മാണം നിരോധിച്ച് ഇടക്കാല ഉത്തരവിടരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മറുപടി നല്‍കാന്‍ നാലാഴ്ചത്തെ സാവകാശവും ദേവസ്വം ബോര്‍ഡ് ചോദിച്ചു. ശബരിമല മാസ്റ്റര്‍പ്ലാന്‍ പ്രകാരം അറ്റകുറ്റപണി നടത്താന്‍ സുപ്രീം കോടതി സര്‍ക്കാരിനെ അനുവദിച്ചു.

പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കാനോ അറ്റകുറ്റപ്പണിക്കോ അനുവദിക്കരുത്. നിലവില്‍ കുടിവെള്ള വിതരണം, ശൗചാലയ നിര്‍മ്മാണം എന്നിവ മാത്രമേ ശബരിമലയില്‍ അനുവദിക്കാവൂ എന്നും ഉന്നതാധികാര സമിതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഉന്നതാധികാര സെക്രട്ടറി അമര്‍നാഥ് ഷെട്ടിയാണ് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ശബരിമല. പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ വനഭൂമിയിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ഉത്തരവിടണമെന്നാണ് ഉന്നതാധികാര സമിതി ഇന്നലെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരുന്നത്. പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കാനോ അറ്റകുറ്റപ്പണിക്കോ അനുവദിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്തിമ മാസ്റ്റര്‍പ്ലാനിന് സുപ്രീം കോടതി അംഗീകാരം നല്‍കുന്നതുവരെ കുടിവെള്ള വിതരണം, ശൗചാലയം എന്നിവയ്ക്കുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മാത്രമേ അനുവദിക്കാവൂ എന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്. മാത്രമല്ല പമ്പയില്‍ അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഈ ഉന്നതാധികാര സമിതി കഴിഞ്ഞ രണ്ടാഴ്ചയായി പദ്ധതി പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.

ശബരിമലയില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ നടക്കുന്നുണ്ടെന്നും അത് പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുന്നെന്നും ചൂണ്ടിക്കാട്ടി പ്രൊഫ. ശോഭീന്ദ്രനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. അനധികൃത നിര്‍മ്മാണം നിയന്ത്രിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഏറെക്കാലം സുപ്രീം കോടതിയുടെ പരിഗണനയിലിരുന്ന ഈ ഹര്‍ജിയിലെ വസ്തുതകള്‍ പരിശോധിക്കുന്നതിന് പിന്നീട് സുപ്രീം കോടതി ഒരു ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top