Flash News
ഇരുമുടിക്കെട്ടിനോട് അനാദരവ് കാണിക്കുന്നവരാണ് പ്രശ്നക്കാര്‍; അവരെത്തുന്നത് മനഃപ്പൂര്‍‌വ്വം പ്രശ്നങ്ങളുണ്ടാക്കാനാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്   ****    ബിജെപിയുടെ തന്ത്രം പിഴച്ചു; രാഷ്ട്രീയ നേട്ടത്തിന് കെ. സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചത് ആചാര ലംഘനം; ഇരുമുടിക്കെട്ട് സുരേന്ദ്രന്‍ തന്നെ താഴെയിടുന്ന ദൃശ്യങ്ങള്‍ പുറത്ത്   ****    രാഷ്ട്രീയ കലാപത്തിന് ഇരുമുടിക്കെട്ട് ഉപയോഗിച്ച കെ. സുരേന്ദ്രന്റെ ദുഷ്ടമനസ്സ് ജനം തിരിച്ചറിഞ്ഞുവെന്ന് തോമസ് ഐസക്   ****    പ്രതിപക്ഷ എംഎല്‍എമാര്‍ പമ്പയിലെത്തി; സുരക്ഷയുടെ പേരില്‍ പൊലീസ് നടത്തുന്ന നിയന്ത്രണങ്ങള്‍ അസൗകര്യങ്ങള്‍ മറച്ചുപിടിക്കാനെന്ന് എംഎല്‍എമാര്‍   ****    ശ്രീ സ്‌കൂള്‍ ഓഫ് ഡാന്‍സ് വിദ്യാര്‍ഥികള്‍ സാന്ത്വനത്തിനു 15,000 ഡോളര്‍ സംഭാവന നല്‍കി   ****   

വമ്പന്മാരെ കടത്തിവെട്ടി റൗയൂ ടെക്നോളജീസിന്റെ മടക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍

November 2, 2018

maxresdefaultടെക്നോളജിയുടെ കാര്യത്തില്‍ ചൈന ലോകവമ്പന്മാരെ എപ്പോഴും കടത്തിവെട്ടുന്നവരാണ്, പ്രത്യേകിച്ച് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളുടെ കാര്യത്തില്‍. ഇപ്പോഴിതാ മടക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കിയാണ് ടെക്നോളജി യുഗത്തില്‍ തങ്ങളുടെ പ്രാഗത്ഭ്യം തെളിയിക്കാന്‍ റൗയൂ ടെക്നോളജീസ് തയ്യാറാകുന്നത്. എല്‍.ജി,ഹുവാവേ, സാംസങ് തുടങ്ങിയ വമ്പന്‍മാരെല്ലാം മടക്കാവുന്ന ഫോണില്‍ പരീക്ഷണം നടത്തുന്നതിനിടെയാണ് ഇക്കാര്യത്തില്‍ വിജയത്തിനോട് അടുത്തുവെന്ന അവകാശവാദവുമായി ചൈനീസ് കമ്പനി രംഗത്തെത്തുന്നത്.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണിന്റെ അടുത്ത തലമുറ ചിപ്‌സെറ്റ് 8150 ആണ് ഫോണില്‍ ചൈനീസ് നിര്‍മാതാക്കള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആറ് ജി.ബി റാം, 128 ജി.ബി സ്റ്റോറേജ് ഇത് 256 ജി.ബി വരെ ദീര്‍ഘിപ്പിക്കാം. എട്ട് ജി.ബി റാമും 512 ജി.ബി സ്റ്റോറേജുമായി മറ്റൊരു വേരിയന്റും കമ്പനി പുറത്തിറക്കുമെന്നാണ് സൂചന.

16 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറയും 20 മെഗാപിക്‌സലന്റെ ഉപക്യാമറയുമായി ചിത്രങ്ങള്‍ പകര്‍ത്താന്‍ നല്ലൊരു ക്യാമറ ഡിപ്പാര്‍ട്ട്‌മെന്റ് ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപക്യാമറ മടക്കി സെല്‍ഫിക്കായും ഉപയോഗിക്കാം. യു.എസ്.ബി ടൈപ്പ് സിയുള്ള ഫോണില്‍ 3.5 എം.എം ഹെഡ്‌ഫോണ്‍ ജാക്കിന്റെ അഭാവം ശ്രദ്ധേയമാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top