Flash News

മീ ടൂ വിവാദം; വാഷിംഗ്ടണ്‍ പോസ്റ്റില്‍ മാധ്യമ പ്രവര്‍ത്തക പല്ലവി ഗൊഗൊയി എഴുതിയ ലേഖനത്തെ നിഷേധിച്ച് എം.ജെ. അക്ബര്‍

November 2, 2018

mjഎം.ജെ. അക്ബര്‍ തന്നെ ലൈംഗീകമായി പീഡിപ്പിച്ചെന്ന് വാഷിംഗ്ടണ്‍ പോസ്റ്റില്‍ പല്ലവി ഗൊഗോയ് എഴുതിയ ലേഖനത്തെ നിഷേധിച്ച് എം.ജെ. അക്ബര്‍. ഗൊഗോയിയുമായി തനിക്കുണ്ടായിരുന്ന ബന്ധം പരസ്പര സമ്മതത്തോടെയായിരുന്നു എന്നാണ് അക്ബറിന്റെ വാദം. ഈ വാദത്തെ അനുകൂലിക്കുന്ന നിലപാടുമായി അക്ബറിന്റെ ഭാര്യയും രംഗത്തുവന്നതോടെ പല്ലവിയുടെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന നിലപാടിലാണ് കുടുംബം.

1994ലാണ് മാസങ്ങള്‍ മാത്രം നീണ്ടുനിന്ന ബന്ധം ഉണ്ടായിരുന്നത്. പിന്നീട് തന്റെ കുടുംബത്തില്‍ ഇത് സംബന്ധിച്ച് പ്രശ്‌നങ്ങളുണ്ടായതോടെ ഈ ബന്ധം അവസാനിപ്പിക്കുകയായിരുന്നെന്ന് അക്ബര്‍ പറയുന്നു. തന്നെയും പല്ലവി ഗൊഗായിയെയും നേരിട്ടറിയാവുന്നവര്‍ക്കും കൂടെ ജോലി ചെയ്തിരുന്നവര്‍ക്കും ഈ ബന്ധത്തിന്റെ കാര്യങ്ങള്‍ അറിയാമെന്നും അക്ബര്‍ പറഞ്ഞു. തന്റെ കൂടെ അവര്‍ സന്തോഷവതിയായിരുന്നു. ഒരു കാലത്തും അവര്‍ സമ്മര്‍ദ്ദത്തിനടിപ്പെട്ടാണ് ജോലി ചെയ്യുന്നതെന്ന് ആര്‍ക്കും തോന്നിയിട്ടില്ലെന്നും അക്ബര്‍ പറയുന്നു. ഗൊഗായിയുടെ ആരോപണങ്ങള്‍ തെറ്റാണെന്നും അക്ബര്‍ കൂട്ടിച്ചേര്‍ത്തു.

എംജെ അക്ബറിനെ അനുകൂലിക്കുന്ന പ്രസ്താവനയുമായി അക്ബറിന്റെ ഭാര്യയും രംഗത്ത് വന്നു. ഭര്‍ത്താവും മാധ്യമപ്രവര്‍ത്തകയുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് അറിവുണ്ടായിരുന്നെന്നും ഈ ബന്ധം തന്റെ കുടുംബ ജീവിതതെ തകര്‍ത്തെന്നും മല്ലിക വ്യക്തമാക്കി.

ഏഷ്യന്‍ ഏജിയില്‍ ജോലി ചെയ്യവെ അക്ബര്‍ മൂന്ന് തവണ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പല്ലവി ഗോഗായിയുടെ ആരോപണം. നാഷണല്‍ പബ്ലിക്ക് റേഡിയോയിലെ എഡിറ്ററാണ് ഇവര്‍. 20 വര്‍ഷങ്ങള്‍ക്കു മുന്‍പേ എംജെ അക്ബറില്‍ നിന്നും നേരിടേണ്ടി വന്ന പീഡനം വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തിലാണ് അവര്‍ തുറന്നു പറഞ്ഞത്.

22ാം വയസ്സില്‍ ഏഷ്യന്‍ ഏജില്‍ ജോലി ചെയ്യാനാരംഭിച്ചപ്പോള്‍ അക്ബര്‍ അവിടെ എഡിറ്റന്‍ ഇന്‍ ചീഫ് ആയിരുന്നു. സമര്‍ത്ഥനായ ഒരു മാധ്യമപ്രവര്‍ത്തകനായിരുന്നു എംജെ അക്ബര്‍. എന്നാല്‍ അദ്ദേഹത്തിനുളള അധികാരം എന്നെ ചൂഷണം ചെയ്യാനായാണ് ഉപയോഗിച്ചതെന്നും മാധ്യമപ്രവര്‍ത്തക തുറന്നുപറഞ്ഞു.

മുന്‍ സഹപ്രവര്‍ത്തകരായ ഇരുപത് പേരാണ് അക്ബര്‍ തങ്ങളെ പീഡിപ്പിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനു തുടക്കം കുറിച്ച പ്രിയാ രമണിക്കെതിരെ അക്ബര്‍ മാനനഷ്ടക്കേസ് കൊടുത്തിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top