Flash News
ഇരുമുടിക്കെട്ടിനോട് അനാദരവ് കാണിക്കുന്നവരാണ് പ്രശ്നക്കാര്‍; അവരെത്തുന്നത് മനഃപ്പൂര്‍‌വ്വം പ്രശ്നങ്ങളുണ്ടാക്കാനാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്   ****    ബിജെപിയുടെ തന്ത്രം പിഴച്ചു; രാഷ്ട്രീയ നേട്ടത്തിന് കെ. സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചത് ആചാര ലംഘനം; ഇരുമുടിക്കെട്ട് സുരേന്ദ്രന്‍ തന്നെ താഴെയിടുന്ന ദൃശ്യങ്ങള്‍ പുറത്ത്   ****    രാഷ്ട്രീയ കലാപത്തിന് ഇരുമുടിക്കെട്ട് ഉപയോഗിച്ച കെ. സുരേന്ദ്രന്റെ ദുഷ്ടമനസ്സ് ജനം തിരിച്ചറിഞ്ഞുവെന്ന് തോമസ് ഐസക്   ****    പ്രതിപക്ഷ എംഎല്‍എമാര്‍ പമ്പയിലെത്തി; സുരക്ഷയുടെ പേരില്‍ പൊലീസ് നടത്തുന്ന നിയന്ത്രണങ്ങള്‍ അസൗകര്യങ്ങള്‍ മറച്ചുപിടിക്കാനെന്ന് എംഎല്‍എമാര്‍   ****    ശ്രീ സ്‌കൂള്‍ ഓഫ് ഡാന്‍സ് വിദ്യാര്‍ഥികള്‍ സാന്ത്വനത്തിനു 15,000 ഡോളര്‍ സംഭാവന നല്‍കി   ****   

ബാലമ്മ ന്യൂജേഴ്‌സിയില്‍ നിര്യാതയായി

November 3, 2018 , ജോര്‍ജ് തുമ്പയില്‍

IMG_4207ന്യൂജേഴ്‌സി: ചെങ്ങന്നൂര്‍ കടക്കേയ്ത്ത് പറമ്പില്‍ ഐസക്ക് ലൂക്കിന്റെ ഭാര്യ ഏലിക്കുട്ടി ലൂക്ക് (ബാലമ്മ-66) ന്യൂജേഴ്‌സിയില്‍ നിര്യാതയായി.

കുണ്ടറ കല്ലറയ്ക്കല്‍ പരേതരായ ചാണ്ടപ്പിള്ള പണിയ്ക്കരിന്റെയും ഏലിയാമ്മയുടെയും മകളാണ്.

വേയ്ക്ക് സര്‍വ്വീസ് നവംബര്‍ 4 ഞായറാഴ്ച 3 മുതല്‍ 8 വരെ, മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ (497 Godwin Ave, Mid Land Park, NJ-07432) നടക്കും. സംസ്‌ക്കാര ശുശ്രൂഷകള്‍ നവംബര്‍ 5 തിങ്കളാഴ്ച രാവിലെ 9ന് ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആരംഭിക്കും. തുടര്‍ന്ന് അടക്കം ഈസ്റ്റ് ഹാനോവറിലുള്ള ഗേറ്റ് ഓഫ് ഹെവന്‍ സെമിത്തേരിയില്‍.

പരേത ഓറഞ്ച് ടൗണ്‍ഷിപ്പിലുള്ള കമ്മ്യൂണിറ്റി ബ്‌ളഡ് ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു. ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ സജീവാംഗം ആയിരുന്നതു കൂടാതെ എല്ലാ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളിലും ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്.

അശ്വതി (ലൂക്ക്) വറുഗീസ്, (ആല്‍ബര്‍ട്ട് ഐന്‍സ്റ്റയിന്‍ സ്കൂള്‍ ഓഫ് മെഡിസിന്‍), ആശാ (ലൂക്ക്) ജോര്‍ജ് (മോറിസ് വ്യൂ ഹെല്‍ത്ത് കെയര്‍ സെന്റര്‍), പരേതനായ അരുണ്‍ ലൂക്ക് എന്നിവരാണ് മക്കള്‍. സജി കീക്കാടന്‍ (യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ & ഡെന്റിസ്‌ട്രി), ബിബിന്‍ ജോര്‍ജ് (അനി) – വെറൈസണ്‍ വയര്‍ലസ് എന്നിവരാണ് മരുമക്കള്‍.

കൊച്ചുമക്കള്‍- അക്ഷയ്, സിയാന, സോഫിയ, റിയ.

ഐസക്ക് ജേക്കബ് (തമ്പി – വെസ്റ്റ് ഓറഞ്ച്), ഐസക്ക് ജോര്‍ജ് (ബോബി-ഫിലഡല്‍ഫിയ), പരേതനായ മേജര്‍ ഐസക്ക് വറുഗീസ് (അച്ചന്‍കുഞ്ഞ് – ബോസ്റ്റണ്‍), ഐസക്ക് ചെറിയാന്‍ (കൊച്ചുമോന്‍, കണക്ടിക്കട്ട്) എന്നിവര്‍ ഭര്‍തൃ സഹോദരങ്ങളാണ്.

പരേതയുടെ സഹോദരങ്ങള്‍: പരേതനായ കെ.സി. തോമസ് പണിക്കര്‍, കെ.സി. വര്‍ഗീസ് പണിക്കര്‍, അന്നമ്മ പാപ്പച്ചന്‍, മറിയാമ്മ മാണി, മണി രാജന്‍ (കാലിഫോര്‍ണിയ), ഗ്രേസി വറുഗീസ് (ന്യൂയോര്‍ക്ക്). ലൈവ് സ്ട്രീമിംഗും ക്രമീകരിച്ചിട്ടുണ്ട്.

https://youtube/MHWCQ1sGL2M

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top