Flash News

ജീവനേക്കാള്‍ വലുത് ‘ഉള്ളി’യാണെന്ന് തെളിയിച്ച മനുഷ്യര്‍

November 3, 2018

locals-loot-onions-after-truck-accident-on-expressway-near-lonavalaപൂണെ: മനുഷ്യജീവനേക്കാള്‍ വലുത് മറ്റൊന്നുമില്ല എന്ന് വീമ്പിളക്കുന്നവര്‍ക്ക് പുനെ നിവാസികളുടെ വക ഒരു സന്ദേശം. ‘ഞങ്ങള്‍ ഉള്ളിക്കാണ് കൂടുതല്‍ വില കല്പിക്കുന്നത്.

മുംബൈ – പുനെ എക്സ്‌പ്രസ്‌വേയിലാണ് പ്രദേശവാസികള്‍ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനത്തിലൂടെ ‘ഉള്ളി’ പ്രേമികളായത്. മുംബൈയിലേക്ക് ഉള്ളിയുമായി പോയ കണ്ടെയ്‌നര്‍ ട്രക്ക് അപകടത്തില്‍പ്പെട്ട് പാലത്തിന് മുകളില്‍നിന്ന് താഴേക്ക് മറിയുകയായിരുന്നു. എക്‌സ്പ്രസ്സ്‌ വേയില്‍ ലോണാവാലയ്ക്ക് സമീപത്തുള്ള വല്‍വന്‍ പാലത്തില്‍ ആണ് അപകടമുണ്ടായത്. എന്നാല്‍ അപകട വിവരമറിഞ്ഞ് ഓടിക്കൂടിയവരുടെ ശ്രദ്ധ അപകടത്തില്‍ പെട്ട് അനങ്ങാന്‍ പോലുമാകാതെ ജീവന്മരണ പോരാട്ടത്തില്‍ കിടന്നിരുന്ന ഡ്രൈവറെ രക്ഷിക്കുന്നതിലായിരുന്നില്ല. എല്ലാവരും ഉള്ളി പെറുക്കുന്ന തിരക്കിലായിരുന്നു.

ht-photo_de093168-dea6-11e8-8637-54e61741fa80ആരാലും ശ്രദ്ധിക്കപ്പെടാതെ ഡ്രൈവര്‍ റോഡില്‍ കിടക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയാണ് ഡ്രൈവറെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനോടകം ജനങ്ങള്‍ കഴിയാവുന്നത്ര ഉള്ളി മോഷ്ടിച്ച് സ്ഥലം വിട്ടിരുന്നു. പോലീസ് എത്തുമ്പോഴും ചിലര്‍ ഉള്ളി പെറുക്കുന്ന തിരക്കിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ഡിവൈഡറില്‍ ഇടിച്ച ശേഷം പഴയ ഹൈവേയിലേക്ക് മറിയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഉള്ളി മോഷ്ടിച്ച സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.

onion

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top