Flash News

കേരളം ലോകത്തിനു മാതൃക: മിലന്‍ അരുണ്‍

November 3, 2018 , കള്‍ച്ചറല്‍ ഫോറം

keralappiravi_inagurationദോഹ: ഇന്ത്യക്ക് മാത്രമല്ല ലോകത്തിന് തന്നെ കേരളം മാതൃകയാണ് എന്ന് പ്രളയകാലത്തു മലയാളികള്‍ തെളിയിച്ചതായി ഐ സി സി പ്രസിഡന്റ് മിലന്‍ അരുണ്‍ അഭിപ്രയപ്പെട്ടു . “പുതിയ പ്രവാസം പുതിയ കേരളം നമുക്ക് അതിജീവിക്കുക” എന്ന പ്രമേയത്തില്‍ ഊന്നി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി നടുമുറ്റം സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷം ഉദ്ഘടനം ചെയ്യുകയായിരുന്നു അവര്‍.  ജാതിമത ചിന്തകള്‍ക്കും മറ്റു വൈജാത്യങ്ങള്‍ക്കും അതീതമായി കേരളം ഒറ്റക്കെട്ടായി പ്രളയത്തെ നേരിട്ടു. കേരളത്തെ പുനര്‍ നിര്‍മിക്കാനും പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി ലോകത്തിന്റെ നെറുകയില്‍ കേരളത്തെ എത്തിക്കാനും മലയാളികള്‍ക്ക് സാധിക്കുമെന്നും ഐ സി സി പ്രസിഡന്റ് അഭിപ്രയപ്പെട്ടു.

keralppiraviകള്‍ച്ചറല്‍ ഫോറം സ്റ്റേറ്റ് സെക്രട്ടറി നൂര്‍ജഹാന്‍ ഫൈസല്‍ അധ്യക്ഷത വഹിച്ചു. ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മലയാളം ഡിപ്പാര്‍ട്ടുമെന്റ് ഹെഡ് ശൈലജ കുമാരി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ഡോ. താജ് ആലുവ, ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഉര്‍വി ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ആര്‍ക്കിറ്റെക്ട്‌ ഹസന്‍ നസീഫ് ചിലവ് കുറഞ്ഞ നിര്‍മാണ രീതികളെക്കുറിച്ച് ബോധവത്കരണം നടത്തി. കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി സാദിഖ് അലി കാമ്പയിന്‍ പ്രമേയം വിശദീകരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടന്നു. കലാമണ്ഡലം രശ്മി ഗിരീഷ് അവതരിപ്പിച്ച നൃത്തം, കുട്ടികളുടെ ആക്ഷന്‍ സോങ്, മോണോ ആക്ട്, കവിതാലാപനം, സോളോ സോങ് തുടങ്ങിയ പരിപാടികള്‍ നടന്നു. ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ഷീബ ബിജോ സംവിധാനം ചെയ്തു നടുമുറ്റം ടീം അവതരിപ്പിച്ച തളിരിലകള്‍ പൊഴിയുമ്പോള്‍ എന്ന ബന്ധങ്ങളുടെ കഥ പറയുന്ന നാടകം കാണികളുടെ ഹൃദയം കവര്‍ന്നു. കള്‍ച്ചറല്‍ ഫോറം സെക്രട്ടറി സജ്‌ന സാക്കി സ്വാഗതവും സ്റ്റേറ്റ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ആബിദ സുബൈര്‍ നന്ദിയും പറഞ്ഞു. കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ടീന്‍സ് മീറ്റില്‍ റഫീഖ് പോത്തുകല്‍, ഷബീര്‍ കളത്തിങ്കല്‍, അഹ്മദ് ഷാഫി, ഫൗസിയ ജൗഹര്‍, ശാദിയ ഹസീബ് തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം കൊടുത്തു.

കാമ്പയിന്‍ ജനറല്‍ കണ്‍വീനര്‍ മുനീഷ് എ സി, കണ്‍വീനര്‍ താസീന്‍ അമീന്‍, റുബീന മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഗഫൂര്‍ എ ആര്‍, അബ്ദുല്‍ ലത്തീഫ് വടക്കേക്കാട്, സുമയ്യ താസിന്‍, ഖാദിജാബി നൗഷാദ്, സക്കീന, നദീറ മന്‍സൂര്‍, റഷീദ ഷബീര്‍, മുനീറ അബ്ദുല്ല, റുദൈന, ഹുമൈറ അബ്ദുല്‍ വഹാബ്, നജില നജീബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top