- Malayalam Daily News - http://www.malayalamdailynews.com -

ഭാര്‍ഗ്ഗവീയം (കവിത)

Bhargaveeyam banner-1പൊതുജനം വെറും മൂഢരോ?
പൊട്ടക്കിണറ്റില്‍ വസിക്കും മണ്‌ഡൂകങ്ങളോ?
എത്ര കണ്ടാലും കൊണ്ടാലുമറിയാത്ത
വിഡ്ഢിപ്പരിഷകള്‍ നമ്മള്‍

ഇന്നൊരു പക്ഷവും നാളെ മറ്റൊന്നുമായ്
ചാടിക്കളിക്കും കപികുലങ്ങള്‍ നാണവും മാനവും തൊട്ടുതീണ്ടീടാത്ത
രാജ്യതന്ത്രജ്ഞര്‍ വാണീടും നരകം

എന്തിനുമേതിനും ദ്രവ്യം കൊടുത്തിട്ടു
ലഭ്യമാക്കീടും സമസ്തവസ്തുക്കളും
സത്യവും നീതിയും മുറുകെപ്പിടിക്കുന്ന
നെറിയുള്ള കൂട്ടര്‍ വിരളമായി

ശ്വാനവംശത്തിന്നപമാനമായിടും
ചേഷ്ടിതം പരകായദംശനമങ്ങനെ
തട്ടലും മുട്ടലും ചാടിക്കളിയുമായ്
നാടകമാടിത്തിമിര്‍ക്കയായ് വൃഥാ

നയജ്ഞര്‍ സ്വൈര്യവിഹാരം നടത്തുന്ന
കേരളമിന്നൊരു ഭ്രാന്താലയം സഖേ
പരശുവെറിഞ്ഞു കേരളം സൃഷ്ടിച്ച
ഭാര്‍ഗ്ഗവരാമാ അങ്ങേയ്ക്കു നമോവാകം

ക്ഷത്രിയവംശത്തെയാകെയൊടുക്കിയ
അങ്ങേയ്ക്കിനിയൊരു പ്രതിഗമനം സാധ്യമോ?
വെട്ടിനിരത്തിയും കുത്തിമലര്‍ത്തിയും
ഈയുന്മത്തരില്‍നിന്നു മുക്തിയേകീടുമോ?

image1

[1] [2] [3] [4] [5]