Flash News
ഇരുമുടിക്കെട്ടിനോട് അനാദരവ് കാണിക്കുന്നവരാണ് പ്രശ്നക്കാര്‍; അവരെത്തുന്നത് മനഃപ്പൂര്‍‌വ്വം പ്രശ്നങ്ങളുണ്ടാക്കാനാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്   ****    ബിജെപിയുടെ തന്ത്രം പിഴച്ചു; രാഷ്ട്രീയ നേട്ടത്തിന് കെ. സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചത് ആചാര ലംഘനം; ഇരുമുടിക്കെട്ട് സുരേന്ദ്രന്‍ തന്നെ താഴെയിടുന്ന ദൃശ്യങ്ങള്‍ പുറത്ത്   ****    രാഷ്ട്രീയ കലാപത്തിന് ഇരുമുടിക്കെട്ട് ഉപയോഗിച്ച കെ. സുരേന്ദ്രന്റെ ദുഷ്ടമനസ്സ് ജനം തിരിച്ചറിഞ്ഞുവെന്ന് തോമസ് ഐസക്   ****    പ്രതിപക്ഷ എംഎല്‍എമാര്‍ പമ്പയിലെത്തി; സുരക്ഷയുടെ പേരില്‍ പൊലീസ് നടത്തുന്ന നിയന്ത്രണങ്ങള്‍ അസൗകര്യങ്ങള്‍ മറച്ചുപിടിക്കാനെന്ന് എംഎല്‍എമാര്‍   ****    ശ്രീ സ്‌കൂള്‍ ഓഫ് ഡാന്‍സ് വിദ്യാര്‍ഥികള്‍ സാന്ത്വനത്തിനു 15,000 ഡോളര്‍ സംഭാവന നല്‍കി   ****   

ആസിയാ ബീബിയുടെ മോചനം; രാജ്യത്തിന് പുറത്തുപോകാന്‍ വിലക്ക്

November 4, 2018

Asia-Bibi-and-hangman-s-noose-720545മതനിന്ദ ആരോപിച്ച് പാക്കിസ്താനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്ത്യന്‍ വനിത ആസിയ ബീബിയുടെ ശിക്ഷ സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസമായി പാക്കിസ്താനിലുടനീളം മതമൗലികവാദികള്‍ പ്രക്ഷോഭങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ആസിയ ബീബിയുടെ ഭാവി വീണ്ടും പ്രതിസന്ധിയിലായി. ആസിയ ബീബി നിരപരാധിയാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചെങ്കിലും, മതമൗലികവാദികളുടെ എതിര്‍പ്പുകള്‍ മൂലം അവര്‍ക്ക് രാജ്യം വിട്ടുപോകാന്‍ സാധിച്ചിരുന്നില്ല. അതേത്തുടര്‍ന്ന് സമ്മര്‍ദ്ദത്തിനു വഴങ്ങി പാക് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ നിര്‍ബ്ബന്ധിതരായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആസിയ ബീബി രാജ്യം വിട്ടു പോകുന്നതിന് വിലക്കും ഏര്‍പ്പെടുത്തി.

Asia-Bibi-673886ബുധനാഴ്ചയാണ് സുപ്രീം കോടതി ആസിയ ബീബിയെ കുറ്റവിമുക്തയാക്കിയത്. ഈ കേസില്‍ ആസിയയുടെ ഭർത്താവ് ആഷിക് മസീഹ് പാകിസ്താൻ സർക്കാരിന്റെ മനോഭാവത്തെ അപലപിച്ചു. തന്റെ ഭാര്യക്ക് സുരക്ഷ നൽകണമെന്ന് അദ്ദേഹം പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബർലിനിൽ ജർമ്മൻ റേഡിയോയുമായി സംസാരിക്കുമ്പോഴാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.

ആസിയ പ്രശ്നത്തോട് ബന്ധപ്പെട്ട് പാക്കിസ്താനില്‍ നടന്ന പ്രക്ഷോഭത്തില്‍ 2,000 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആസിയയുടെ മോചനത്തിനായി കോടതിയില്‍ ഹാജരായ അഭിഭാഷകന് വധ ഭീഷണി വന്നതുമൂലം അദ്ദേഹം രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

മത നിന്ദ ആരോപിച്ച് വധശിക്ഷ വിധിച്ച തനിക്ക് സുപ്രിം കോടതിയില്‍ നിന്ന് നീതി ലഭിച്ചാലും സ്വതന്ത്രയായി ഈ രാജ്യത്ത് ജീവിക്കാന്‍ സാധിക്കുമെന്ന് തോന്നിയിരുന്നില്ല. ഇപ്പോള്‍ രാജ്യത്തു നിന്ന് പുറത്തുപോകുന്നതിലും വിലക്ക് ഏര്‍പ്പെടുത്തിയെന്ന് ആസിയ പ്രതികരിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആസിയയുടെ സുരക്ഷയില്‍ കുടുംബം ആശങ്കയിലാണ്.

_92869378_gettyimages-107779697 gettyimages-1055652010-a20a2f0d3c761968e50d204baeb3ca43cec24d03-s1500-c85

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top