Flash News

സംഘര്‍ഷവും പോലീസ് സാന്നിധ്യവും ശബരിമല തീര്‍ത്ഥാടനത്തെ ബാധിക്കുമെന്ന് പന്തളം കൊട്ടാരം

November 4, 2018

pandaതിങ്കളാഴ്ച ശബരിമല നട തുറക്കാനിരിക്കെ സംഘര്‍ഷവും പോലീസ് സാന്നിധ്യവും തീര്‍ത്ഥാടനത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് പന്തളം കൊട്ടാരം. സര്‍ക്കാര്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയ കടുത്ത സുരക്ഷാ നടപടികള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു പന്തളം കൊട്ടാരം പ്രതിനിധികള്‍.

കമാന്റോകള്‍ ഉള്‍പ്പടെ 1200 പൊലീസുകാരെയാണ് വിവിധ ഇടങ്ങളിലായി ശബരിമലയില്‍ വിന്യസിച്ചിരിക്കുന്നത്. പൊലീസ് വലയത്തില്‍ ശബരിമല ദര്‍ശനം നടത്തേണ്ടി വരുന്നത് ദുഃഖകരമെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം വ്യക്തമാക്കി. പൊലീസ് സാന്നിധ്യം തീര്‍ത്ഥാടനത്തെ ബാധിക്കും. കോടതി വിധിക്കെതിരെ കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ നാളെ വൈകിട്ട് പ്രാര്‍ത്ഥനാ യജ്ഞം നടത്തുമെന്നും കൊട്ടാരം പ്രതിനിധികള്‍ പറഞ്ഞു.

പന്തളം കൊട്ടാരം നിര്‍വാഹക സംഘം, പാലസ് വെല്‍ഫയര്‍ സൊസൈറ്റി, ക്ഷത്രിയ ക്ഷേമസഭ, പാലസ് ക്ലബ്ബ് എന്നീ സംഘടനകള്‍ സംയുക്തമായാണ് പ്രാര്‍ത്ഥനായജ്ഞം നടത്തുക. സ്ത്രീ പ്രവേശനം ഉണ്ടായാല്‍ നട അടക്കണോ എന്ന കാര്യം തന്ത്രി തീരുമാനിക്കട്ടെ എന്നും പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗങ്ങള്‍ വ്യക്തമാക്കി.

Rahul-Easwar-1അതിനിടെ പോലീസിനെ വെല്ലുവിളിച്ച് പ്രകോപനപരമായ പ്രതികരണവുമായി വീണ്ടും രാഹുല്‍ ഈശ്വര്‍ രംഗത്തെത്തി. ശബരിമലയുടെ സുരക്ഷയ്ക്ക് പൊലീസ് തയ്യാറെടുക്കുന്നത് ഞങ്ങള്‍ കാണുന്നുണ്ട്. ഞങ്ങളും അതുപോലെ വലിയ തയ്യാറെടുപ്പിലാണെന്നും താന്‍ സന്നിധാനത്തേക്കുള്ള വഴിയിലാണെന്നുമാണ് രാഹുല്‍ ഈശ്വര്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത്.

ഇന്നലെയാണ് രാഹുല്‍ ഈശ്വര്‍ വീഡിയോ സ്വന്തം ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ഷെയര്‍ ചെയ്തത്. ശബരിമലയില്‍ സുരക്ഷയൊരുക്കുന്ന പൊലീസ് വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പെടെ വിളിച്ചുപറഞ്ഞുകൊണ്ടാണ് രാഹുല്‍ ഈശ്വര്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പൊലീസുകാര്‍ നല്ല തയാറെടുപ്പിലാണ്, അവരെപ്പോലെ നമ്മളും തയാറെടുപ്പില്‍ തന്നെയാണെന്നും വീഡിയോയില്‍ രാഹുല്‍ ഈശ്വര്‍ അവകാശപ്പെട്ടു. പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിഡിയോ ദൃശ്യങ്ങളാണു രാഹുല്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുന്നത്.

ശബരിമലയില്‍ കലാപാഹ്വാനം നടത്തിയതിനുള്‍പ്പെടെ നേരത്തെ രണ്ട് തവണ രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായിരുന്നു. പ്രക്ഷോഭത്തിനിടെ പരസ്പരം വിവരങ്ങള്‍ കൈമാറാന്‍ വോക്കി ടോക്കികള്‍ ഉള്‍പ്പെടെ കൈയ്യില്‍ പിടിച്ചുകൊണ്ടുള്ള ഫോട്ടോ രാഹുല്‍ ഈശ്വര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ടായിരുന്നു.

സര്‍ക്കാരിന്റെ ഇംഗിതം ശബരിമലയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല; ഭക്തരെ പരിശോധിച്ചാല്‍ സര്‍ക്കാര്‍ ഭവിഷ്യത്ത് നേരിടണം: എം.ടി രമേശ്

തിരുവനന്തപുരം: ചെക്‌പോസ്റ്റുകളില്‍ അയ്യപ്പ ഭക്തരെ പരിശോധിച്ചാല്‍ സര്‍ക്കാര്‍ ഭവിഷ്യത്ത് നേരിടണമെന്ന് എം.ടി രമേശ്. സര്‍ക്കാരിന്റെ ഇംഗിതം ശബരിമലയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും എം.ടി രമേശ് പറഞ്ഞു. കാര്യങ്ങള്‍ കൈവിട്ട് പോയാല്‍ ഉത്തരവാദി സര്‍ക്കാരും മുഖ്യമന്ത്രിയും മാത്രമെന്നും എം.ടി രമേശ് പറഞ്ഞു.

ശബരിമല സംഘര്‍ഷത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 3731 ആയി

ശബരിമല സംഘര്‍ഷത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 3731 ആയി. ഹര്‍ത്താല്‍, വഴിയതടയല്‍, സംഘര്‍ഷം, കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

അക്രമസംഭവത്തില്‍ ഉള്‍പ്പെട്ടവരുടെ ചിത്രങ്ങള്‍ നേരത്തേ പൊലീസ് പുറത്തു വിട്ടിരുന്നു. പൊലീസ് തയ്യാറാക്കിയ പട്ടികയിലുള്ള ഭൂരിഭാഗം പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top