Flash News
ശബരിമലയില്‍ മതവികാരം വ്രണപ്പെടുത്തി; രഹ്ന ഫാത്തിമയ്ക്ക് മുന്‍‌കൂര്‍ ജാമ്യമില്ല   ****    ഏഴ് മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തേക്കിറങ്ങാന്‍ കഴിയാതെ തൃപ്തി ദേശായി; നെടുമ്പാശ്ശേരി വിമാനത്താവളത്തിനു ചുറ്റും പ്രതിഷേധക്കാര്‍; സം‌രക്ഷണം നല്‍കാനാവില്ലെന്ന് പോലീസ്   ****    പ്രളയത്തിനിടെ ഒരു പ്രണയം; മുസ്ലിം യുവാവും ഹിന്ദു യുവതിയും പ്രണയിനികളാകുന്ന കഥ ‘കേദാര്‍നാഥ്’ ട്രെയ്‌ലര്‍   ****    പ്രളയാനന്തര കേരള പുനര്‍ നിര്‍മിതിയില്‍ പ്രവാസികളുടെ പങ്ക് അഭിനന്ദനീയം : റോഷി അഗസ്റ്റിന്‍ എം.എല്‍. എ   ****    പി സി മാത്യുവിന്റ ഭാര്യാ മാതാവ് ശോശാമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ) നിര്യാതയായി   ****   

3000 കോടി ചിലവിട്ട് പ്രതിമ നിര്‍മ്മിച്ച ഇന്ത്യക്ക് ഇനി സാമ്പത്തിക സഹായം നല്‍കരുതെന്ന് ബ്രിട്ടീഷ് എം.പി.

November 4, 2018

8f36a1b11946a32a28525b3198a03c8c_400x400_InPixio_InPixioലണ്ടന്‍: പ്രതിമ നിര്‍മ്മിക്കാന്‍ 3000 കോടി രൂപ ധൂര്‍ത്തടിച്ച ഇന്ത്യയ്‌ക്കെതിരെ ബ്രിട്ടന്‍. ഇന്ത്യയ്ക്ക് ഇനി സാമ്പത്തിക സഹായം നല്‍കരുതെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപി പീറ്റര് ബോണ്‍ പറഞ്ഞു. ബ്രിട്ടീഷ് പത്രം ഡെയ്‌ലി മെയ്ല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബ്രിട്ടന്‍ ഒരു ബില്യണ്‍ പൗണ്ട് (ഏതാണ്ട് 1,10,74,98,14,767 രൂപ) സാമ്പത്തിക സഹായമായി ഇന്ത്യക്ക് നല്‍കി. ഇത് അസംബന്ധമാണ്. പ്രതിമാ നിര്‍മ്മാണം വ്യക്തമാക്കുന്നത് നമ്മള്‍ ഇനി ഇന്ത്യക്ക് പണം നല്‍കേണ്ടതില്ല എന്നാണ്. അവര്‍ എങ്ങനെ പണം വിനിയോഗിക്കുന്നു എന്നത് അവരുടെ കാര്യം. എന്നാല്‍ 3000 കോടി രൂപയ്ക്ക് പ്രതിമ നിര്‍മ്മിക്കാന്‍ കഴിവുള്ള ഒരു രാജ്യത്തിന് വിദേശ സാമ്പത്തിക സഹായം ആവശ്യമില്ലെന്നും പീറ്റര്‍ ബോണ്‍ തുറന്നടിച്ചു. സ്ത്രീ ശാക്തീകരണ പരിപാടികള്‍ക്കും സൗരോര്‍ജ്ജ പദ്ധതികള്‍ക്കും കാര്‍ബണ്‍ നിയന്ത്രണത്തിനുമെല്ലാമായാണ് ഇന്ത്യക്ക് ബ്രിട്ടന്‍ പണം നല്‍കിയത്.

ഏകതാ പ്രതിമയെന്ന് നാമകരണം ചെയ്ത സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ നിര്‍മ്മിച്ചതിന് രാജ്യത്തിനകത്തു മാത്രമല്ല അന്താരാഷ്ട്രതലത്തിലും വലിയ വിമര്‍ശനമാണ് ഇന്ത്യയ്ക്ക് നേരെ ഉയരുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top