Flash News

ശബരിമലയില്‍ അയ്യപ്പ ഭക്തനെ പോലീസ് ആക്രമിക്കുന്ന ചിത്രം വ്യാജമായി നിര്‍മ്മിച്ചത് ആര്‍‌എസ്‌എസ് പ്രവര്‍ത്തകനെന്ന് കണ്ടെത്തി

November 4, 2018

raസ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ നടന്ന പ്രക്ഷോഭങ്ങള്‍ ആളിക്കത്തിക്കാന്‍ സംഘ്പരിവാര്‍ നടത്തിയ കുത്സിതപ്രവര്‍ത്തികള്‍ ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പോലീസ് അയ്യപ്പഭക്തരെ ആക്രമിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് വ്യാജ ചിത്രങ്ങളുണ്ടാക്കി വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു സംഘ്പരിവാര്‍-ആര്‍ എസ് എസ് പ്രവര്‍ത്തകര്‍. അതില്‍ പ്രധാനി മാവേലിക്കര സ്വദേശി രാജേഷ് കുറുപ്പാണെന്ന് കണ്ടെത്തി. ഇയാളാണ് അയ്യപ്പവിഗ്രഹത്തിന്റെ മാതൃകയുമായി മര്‍ദ്ദനമേല്‍ക്കുന്ന ചിത്രങ്ങളില്‍ അഭിനയിച്ചതും ഫോട്ടോ ഷൂട്ട് നടത്തിയതും.

അരിവാള്‍ കഴുത്തില്‍ വെച്ചുകൊണ്ടുള്ള ചിത്രം സുപ്രീം കോടതി വിധി വന്ന ശേഷം എടുത്തതാണെന്ന് ഫോട്ടോ പകര്‍ത്തിയ മിഥുന്‍ കൃഷ്ണന്‍ എന്ന ഫോട്ടോഗ്രാഫര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഭക്തന്റെ കഴുത്തില്‍ കത്തിവെയ്ക്കുന്ന വിധിയാണെന്ന് കാണിക്കാനാണ് അങ്ങനെ എടുത്തത്. നിലയ്ക്കലിലെ പൊലീസ് നടപടിയ്ക്ക് ശേഷമാണ് പൊലീസ് ബൂട്ടിട്ട് ചവിട്ടുന്ന ചിത്രമെടുത്തത്. യഥാര്‍ത്ഥത്തില്‍ പൊലീസ് അങ്ങനെ ചെയ്തിട്ടില്ലെന്നും ഫോട്ടോയ്ക്ക് വേണ്ടി ചെയ്തതാണെന്നും മിഥുന്‍ കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെ വൈറലാകുകയും പിന്നീട് വ്യാജമാണെന്ന് തെളിയുകയും ചെയ്തു. തെറ്റിദ്ധാരണ പരത്തുന്ന ചിത്രം കലാപത്തിന് ആഹ്വാനം ചെയ്യുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് യൂസര്‍മാര്‍ രംഗത്തെത്തുകയായിരുന്നു.

രാജേഷ് കുറുപ്പ് ശ്രീകല്യാണിയ്ക്ക് സംഘപരിവാര്‍ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് തന്നെ വ്യക്തമാണ്. ഇയാള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയ്‌ക്കൊപ്പവും ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ പികെ ശശികലയ്‌ക്കൊപ്പവും നില്‍ക്കുന്ന ചിത്രങ്ങളുണ്ട്.

മലയാളി സൈബര്‍ സമൂഹത്തിനിടയില്‍ വ്യാജമാണെന്ന് തെളിഞ്ഞെങ്കിലും ചിത്രങ്ങളുപയോഗിച്ച് സംഘ്പരിവാര്‍ ഉത്തരേന്ത്യയില്‍ പ്രചരണം തുടരുകയാണ്. ഡല്‍ഹിയിലെ വിമത എംഎല്‍എ കപില്‍ മിശ്ര, ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരി തുടങ്ങിയവര്‍ ഈ ചിത്രങ്ങള്‍ പങ്കുവെച്ചു. ‘ഈ യഥാര്‍ത്ഥ ഭക്തന്റെ കണ്ണില്‍ ഭയമില്ല’ എന്നാണ് കപില്‍ മിശ്ര ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്. 1600ഓളം പേരാണ് കപില്‍ മിശ്രയുടെ ട്വീറ്റ് മാത്രം റീ ട്വീറ്റ് ചെയ്തിരിക്കുന്നത്. 3200 പേര്‍ ട്വീറ്റ് ലൈക്ക് ചെയ്തിട്ടുമുണ്ട്.

ra1

 

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top