Flash News

മോദി സര്‍ദാര്‍ പട്ടേല്‍ പ്രതിമ നിര്‍മ്മിച്ചെങ്കില്‍ യോഗി ആദിത്യനാഥ് രാമപ്രതിമ നിര്‍മ്മിക്കണമെന്ന് സന്യാസി സമൂഹം; പട്ടേലിനേക്കാള്‍ ഉയരം രാമന് വേണമെന്ന പരിഹാസവുമായി അസം ഖാന്‍

November 4, 2018

asamറാംപുര്‍: പ്രധാനമന്ത്രിയെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമര്‍ശിച്ച് സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ അസം ഖാന്‍ രംഗത്ത്. അയോധ്യയില്‍ നിര്‍മിക്കുന്ന ശ്രീരാമന്റെ പ്രതിമയ്ക്ക് പട്ടേല്‍ പ്രതിമയെക്കാള്‍ ഉയരം വേണമെന്ന് അസം ഖാന്‍ ആവശ്യപ്പെട്ടു. പ്രതിമാ നിര്‍മാണം സംബന്ധിച്ച യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തോടാണ് അസം ഖാന്‍ പ്രതികരിച്ചത്. അയോധ്യയില്‍ 151 മീറ്റര്‍ ഉയരത്തില്‍ ശ്രീരാമന്റെ പ്രതിമ നിര്‍മ്മിക്കുമെന്ന് യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

സരയൂ നദിയുടെ തീരത്ത് പ്രതിമ നിര്‍മ്മിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ നിര്‍മ്മാണത്തിന്റെ ഒരു ഘട്ടത്തിലും എന്തുകൊണ്ടാണ് രാമപ്രതിമാ നിര്‍മ്മാണത്തെക്കുറിച്ച് ആരും ചിന്തിക്കാതിരുന്നതെന്നും അസം ഖാന്‍ ചോദിച്ചു.

രാമപ്രതിമാ നിര്‍മ്മാണം സംബന്ധിച്ച പ്രഖ്യാപനം ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് ഉണ്ടാകുമെന്നാണ് സൂചന. സര്‍ദാര്‍ പട്ടേലിന്റെ ഏകതാപ്രതിമ യാഥാര്‍ഥ്യമായതോടെ ഉത്തര്‍പ്രദേശിലെ സന്യാസി സമൂഹത്തില്‍ നിന്ന് യോഗി ആദിത്യ നാഥിനുമേല്‍ സമ്മര്‍ദ്ദം ഏറെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top