Flash News

താരാരാധന തലയ്ക്ക് പിടിച്ചപ്പോള്‍ കഴുത്ത് മുറിച്ച് ആരാധകന്റെ ആത്മഹത്യാ ശ്രമം

November 4, 2018

sharukhതങ്ങളുടെ ഇഷ്ട താരങ്ങള്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ മടി കാണിക്കാത്തവരാണ് ആരാധകര്‍. ഷാ രുഖ് ഖാന്റെ ജന്മദിവസം താരത്തെ കാണാന്‍ മുംബൈയിലെത്തിയ ഒരു ആരാധകന്‍ കിംഗ് ഖാനെ കാണാന്‍ സാധിക്കാതെ വന്നതിലുള്ള നിരാശമൂലം സ്വന്തം കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

എല്ലാ വര്‍ഷവും പിറന്നാള്‍ ദിനത്തില്‍ മന്നത്തില്‍ നിന്ന് ഷാരൂഖ് ആരാധകരെ അഭിവാദ്യം ചെയ്യാറുണ്ട്. കഴിഞ്ഞ പിറന്നാള്‍ ദിവസവും ആ പതിവ് തെറ്റിച്ചില്ല. ഓരോ വര്‍ഷം രാജ്യത്തിന്റെ പല ഭാഗത്തുനിന്നും നിരവധി പേരാണ് ഈ ദിവസത്തില്‍ തങ്ങളുടെ പ്രിയതാരത്തെ ഒരു നോക്ക് കാണാനായി മന്നത്തിനു മുന്നില്‍ എത്തുന്നത്. ഇത്തവണയും തിരക്കിന് ഒട്ടും കുറവുണ്ടായിരുന്നില്ല.

crazy-fan

എന്നാല്‍ ഷാരൂഖാനെ കാണാന്‍ സാധിച്ചില്ലെന്ന നിരാശയില്‍ ആരാധകന്‍ കഴുത്തറക്കുകയായിരുന്നു. കൊല്‍ക്കത്ത സ്വദേശിയായ സലിം (35) ആണ് കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഉടന്‍ തന്നെ ഇയാളെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി.

ഈ വര്‍ഷവും നൂറുകണക്കിന് പേരാണ് മന്നത്തിനു മുന്നിലെത്തിയത്. കൊല്‍ക്കത്തയില്‍നിന്നും സലിം എന്ന ആരാധകനും ഷാരൂഖിനെ കാണാനായി മന്നത്തിനു മുന്നിലെത്തി. ആരാധകരെ കാണാനായി ഷാരൂഖ് എത്തുകയും അവരെ അഭിവാദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ ആരാധകരുടെ തിരക്കില്‍പ്പെട്ട സലിമിന് ഷാരൂഖിനെ ഒരു നോക്ക് കാണാന്‍ കഴിഞ്ഞില്ല. ഇതിന്റെ നിരാശയില്‍ ഷാരൂഖിനോടുളള തന്റെ സ്‌നേഹം പ്രകടിപ്പിക്കുന്നതിനായി സലിം കഴുത്ത് മുറിക്കുകയായിരുന്നു.

അതിനിടെ ഖാന്റെ പിറന്നാളാഘോഷം പരിധി വിട്ടപ്പോള്‍ മുംബൈ പോലീസ് തടയിട്ടു. പിറന്നാള്‍ ദിനത്തില്‍ മുംബൈ നഗരത്തിലെ ഒരു റെസ്റ്റോറന്റില്‍ ആഘോഷം നടക്കവെയാണ് പൊലീസ് എത്തുന്നത്. സമയപരിധി അവസാനിച്ചു എന്നതായിരുന്നു പൊലീസിന്റെ വിശദീകരണം. രാത്രി ഒരു മണിക്കു ശേഷം നഗരത്തില്‍ റെസ്റ്റോറന്റുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. എന്നാല്‍ ഖാന്റെ ആഘോഷങ്ങള്‍ സമയപരിധി മറികടക്കുകയായിരുന്നു. ഷാരൂഖിന്റെ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് ബാന്ദ്രയിലെ റെസ്റ്റോറന്റിലുണ്ടായിരുന്നത്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top