Flash News

ശബരിമലയിലെ സുരക്ഷയുടെ ഭാഗമായി നാലായിരത്തോളം പേര്‍ കനത്ത പോലീസ് നിരീക്ഷണത്തിലാണെന്ന് കലക്ടര്‍; നിലയ്ക്കലില്‍ മാധ്യമങ്ങള്‍ക്കുണ്ടായ വിലക്ക് പിന്‍‌വലിച്ചു

November 4, 2018

SABARIMALAശബരിമല: ശബരിമലയിലെ സുരക്ഷയുടെ ഭാഗമായി നാലായിരത്തോളം പേര്‍ കനത്ത പോലീസ് നിരീക്ഷണത്തിലാണെന്ന് കലക്ടര്‍. സംഘര്‍ഷമുണ്ടാക്കിയവരും സമരം ചെയ്തവരുമായ 4000 പേരുടെ ഫോട്ടോകളടക്കമുള്ള വിവരങ്ങള്‍ ശബരിമലയിലെ പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. നേരത്തേ റജിസ്റ്റര്‍ ചെയ്ത 545 കേസുകളില്‍ ഉള്‍പ്പെട്ട 400 പേരെ പൊലീസ് തിരയുകയാണ്. ശബരിമലയിലും പരിസരത്തുമായി കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇതിനിടെ നിലക്കലില്‍ പ്രവേശിക്കുവാനുള്ള മാധ്യമങ്ങളുടെ നിയന്ത്രണം പത്തനംതിട്ട കളക്ടര്‍ പിബി നൂഹ് പിന്‍വലിച്ചു. ദര്‍ശനം സുഗമമാക്കാനാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചതെന്നും,അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

നിലയ്ക്കലിലേക്ക് പോകാനുള്ള നിയന്ത്രണം നീക്കി, വൈകിട്ട് പമ്പയിലേക്ക് പോകാമെന്നും താല്‍ക്കാലികനിയന്ത്രണം മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയെക്കരുതിയെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരത്തെ വ്യക്തമാക്കിയിരുന്നു.

ആവശ്യമെങ്കില്‍ സന്നിധാനത്തും വനിതാപൊലീസിനെ നിയമിക്കാനാണ് നീക്കം. 50കഴിഞ്ഞ മുപ്പതു പേരോട് തയാറാകാന്‍ നിര്‍ദേശം നല്‍കി. സ്ത്രീകളെ അണിനിരത്തി ബിജെപി സംഘര്‍ഷത്തിന് ശ്രമിച്ചേക്കുമെന്ന് പൊലീസ് റിപ്പോര്‍ട്ട് പുറത്തുവന്നു. ഇതിനിടെ സംഘര്‍ഷങ്ങളില്‍ അറസ്റ്റിലായവരുടെ എണ്ണം 3731ആയി.

എസ്‌ഐ, സിഐ റാങ്കിലുള്ള വനിതകള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സന്നിധാനത്ത് 50 വയസ് പിന്നിട്ട ഭക്തരായ സ്ത്രീകള്‍ യുവതീപ്രവേശത്തെ തടയാന്‍ നിലയുറപ്പിച്ചാല്‍ അതിനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് നടപടി. സ്ത്രീകളെ അണിനിരത്തി സംഘര്‍ഷമുണ്ടാക്കാന്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും നേതൃത്വത്തില്‍ ശ്രമമുണ്ടാകുമെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുമുണ്ട്. അതേസമയം നിലയ്ക്കല്‍, ഇലവുങ്കല്‍ , പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. മൂന്നു ദിവസത്തെ നിരോധനാജ്ഞ നിലവില്‍ വന്നു. രാവിലെ മാധ്യമങ്ങളെ ഇലവുങ്കല്‍ കവലയില്‍ പൊലീസ് തടഞ്ഞു. ഇപ്പോള്‍ നിലയ്ക്കലിലേക്ക് പ്രവേശനം അനുവദിച്ചു.

വനിതാ മാധ്യമ പ്രവര്‍ത്തകരെ ശബരിമലയിലേക്ക് അയയ്ക്കരുതെന്ന് ഹിന്ദു സംഘടനകളുടെ നിര്‍ദേശം

SABARIMALA-1കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് യുവതികളായ മാധ്യമപ്രവര്‍ത്തകരെ അയയ്ക്കരുതെന്ന് ഹിന്ദു സംഘടനകളുടെ മുന്നറിയിപ്പ്. ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ ശബരിമല കര്‍മ സമിതിയാണ് പത്രങ്ങളുടെയും ചാനലുകളുടെയും എഡിറ്റര്‍മാര്‍ക്ക് കത്തയച്ചിരിക്കുന്നത്. വിശ്വഹിന്ദു പരിഷത്, ഹിന്ദു ഐക്യവേദി എന്നിവരുള്‍പ്പെട്ടതാണു കൂട്ടായ്മ.

യുവതികളായ മാധ്യമപ്രവര്‍ത്തകരെ ശബരിമലയിലേക്ക് അയച്ചാല്‍ സ്ഥിതിഗതികള്‍ വഷളാകുമെന്നാണ് ഞായറാഴ്ച അയച്ച കത്തിലെ മുന്നറിയിപ്പ്. വിശ്വാസികളെ പിന്തുണയ്ക്കുന്നതും എതിര്‍ക്കുന്നതും മാധ്യമങ്ങളുടെ അവകാശമാണെന്നും ശബരിമല വിഷയത്തില്‍ മാധ്യമങ്ങള്‍ ഒരു നിലപാടും സ്വീകരിക്കില്ലെന്നാണു കരുതുന്നതെന്നും കത്തില്‍ പറയുന്നു.

ചിത്തിര ആട്ട വിശേഷത്തിന് തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്. നടതുറപ്പ് ദിവസം പ്രത്യേക പൂജകള്‍ ഉണ്ടാവില്ല. ചിത്തിര ആട്ട ദിവസമായ ചൊവ്വാഴ്ച വൈകിട്ട് പത്തിന് നട അടയ്ക്കും. പിന്നെ മണ്ഡലകാല പൂജകള്‍ക്ക് വേണ്ടി നവംബര്‍ പതിനാറിനാണ് നട തുറക്കുക.

സന്നിധാനത്ത് സംഘര്‍ഷ സാധ്യതയെന്ന സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീകളെ അണിനിരത്തി ആര്‍എസ്എസും ബിജെപിയും പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ നേരിടാന്‍ ആവശ്യമെങ്കില്‍ വനിതാ പൊലീസിനെ സന്നിധാനത്ത് നിയോഗിക്കാനാണു പൊലീസിന്റെ തീരുമാനം. 50 വയസ് കഴിഞ്ഞ 32 വനിത പൊലീസ് ഉദ്യോഗസ്ഥരോടു തയാറായി നില്‍ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top