Flash News

ഇനി അങ്ങോട്ട്‌ മലയാളം റാപ്പിന് ആഘോഷരാവ് : റഫ്താര്‍ ഫെജോ ഗാനം തരംഗമാകുന്നു

November 5, 2018 , .

rapഞാനിപ്പൊ തുരുമ്പെടുത്തിരിക്കുന്ന കൂട്ടിലിട്ട തത്ത… ഈ അടുത്ത് വൈറലായ വരികള്‍ ഒരു വട്ടമെങ്കിലും മൂളിയിട്ടില്ലാത്ത മലയാളി യുവാക്കള്‍ ഉണ്ടാകാനിടയില്ല.

ഫെജോ എന്ന പേരും അതോടൊപ്പം മലയാളികള്‍ക്ക് അഭിമാനമായി മാറുകയായിരുന്നു. മലയാള സംഗീതലോകത്ത് റാപ് സോംഗുകള്‍ക്കും ഇടമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍.

ഫെബിന്‍ ജോസഫ് എന്ന ഈ ചെറുപ്പക്കാരന്‍ സിനിമയും സംഗീതവും സ്വപ്നം കണ്ട് നടക്കുന്ന പുത്തന്‍ തലമുറക്ക് ഒരു വലിയ പ്രതീക്ഷയാണ്.

സോഷ്യല്‍ മീഡിയയുടെ മാത്രം പിന്‍ബലത്തില്‍ തന്‍റെ കഴിവുകള്‍ മറ്റുള്ളവരിലേക്കെത്തിച്ച് താന്‍ തിരെഞ്ഞെടുത്ത വഴിയില്‍ വിജയം കാണുക എന്നത് അത്ര സിംപിള്‍ ആയ കാര്യമൊന്നുമല്ല.

സംഗീതത്തിന്‍റെ വേറിട്ടൊരു ഫോമാണല്ലൊ ഈ റാപ് എന്നും ഹിപ്ഹോപ് എന്നുമെല്ലാം അറിയപ്പെടുന്ന ജേണര്‍. ഒരു പക്ഷെ ഇന്ത്യയില്‍ ഈ ഒരു ജനറേഷന്‍ ട്രെൻ്റില്‍ എത്തിപ്പെട്ട ഇത്തരം ഗാനങ്ങള്‍ പതിയെ ഹിറ്റാകുകയും ചെയ്തു തുടങ്ങി.

താമസിയാതെ മറ്റു ഭാഷകളില്‍ പോലും നല്ല റാപ് സിംഗേഴ്സും നല്ല ഗാനങ്ങളും പിറവികൊണ്ടെങ്കിലും മലയാളത്തില്‍ അന്യമായ ഒരാംഗലേയ സൃഷ്ടിയായിരുന്നു റാപ് സോംഗ്സ്.

അതിന് നമ്മള്‍ കണ്ടെത്തിയ മറുപടി ഒരു പക്ഷെ മലയാള ഭാഷയെ അങ്ങനെയൊന്നും കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെന്നതാവും. പക്ഷെ ഹിപ്ഹോപ് തമിഴനെ പ്പോലെ റാഫദാര്‍നെ പോലെ നല്ല റാപ് സിംഗേഴ്സിന്റെ ഗാനങ്ങള്‍ കേള്‍ക്കാന്‍ നമ്മളും ആഗ്രഹിച്ചിരുന്നു.

പണ്ട് ഇതേ പാറ്റേണില്‍ അക്ഷരശ്ലോകങ്ങള്‍ ചൊല്ലിയിരുന്ന മലയാളികള്‍ ഇത്തരം ഒരു പരീക്ഷണവും ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു എന്നു വേണമെങ്കില്‍ പറയാം.

സോഷ്യല്‍ മീഡിയയില്‍ തന്‍റെ ആദ്യ പരിശ്രമങ്ങളില്‍ ഇത്രയേറെ കളിയാക്കലുകളും നിരാശപ്പെടുത്തലുകളും കേള്‍ക്കേണ്ടി വന്ന വ്യക്തിയാണെന്ന് ഫെജോ എന്ന് കേട്ടിട്ടുണ്ട്.

പക്ഷെ തന്‍റെ ലക്ഷ്യങ്ങളും സ്വപ്നവും അതിനു മുന്‍പില്‍ വകവെക്കാതെ മുന്നേറി ഇന്ന് ഇന്ത്യയില്‍ തന്നെ അറിയപ്പെടുന്ന ‘മലയാളം റാപ്പര്‍’ ആയി ഈ ചെറുപ്പക്കാരന്‍ മാറിയിരിക്കുന്നു.

രണം, മറഡോണ തുടങ്ങി ചിത്രങ്ങള്‍ക്ക് വേണ്ടി റാപ്പ് സോംഗ്സ് ചെയ്തു മലയാള സിനിമാ മേഖലയിലും കഴിവ് തെളിയിച്ച ഫെജോ ഇപ്പോള്‍ ഇന്ത്യയിലെ തന്നെ മികച്ച റാപറില്‍ ഒരാളായ റഫ്താറിന്‍റെ കൂടെ മലയാള റാപ് ഉള്‍പെടുത്തിയ ഗാനം ചെയ്തിരിക്കുകയാണ്. വരുണ്‍ ധവാന്‍, റഫ്താര്‍ എന്നിവരുടെ കൂടെ ഫെജോയും ആടിതിമിര്‍ത്ത കിടിലന്‍ സോംഗ് മികച്ച അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top