Flash News
ശബരിമലയില്‍ പ്രക്ഷോഭത്തിനൊരുങ്ങുന്ന ബിജെപി നേതാക്കളെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ പോലീസ് പദ്ധതിയിടുന്നു; ദേശീയ നേതാക്കളെ ശബരിമലയിലെത്തിക്കാന്‍ ബിജെപിയും തയ്യാറെടുക്കുന്നു   ****    ഇരുമുടിക്കെട്ടിനോട് അനാദരവ് കാണിക്കുന്നവരാണ് പ്രശ്നക്കാര്‍; അവരെത്തുന്നത് മനഃപ്പൂര്‍‌വ്വം പ്രശ്നങ്ങളുണ്ടാക്കാനാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്   ****    ബിജെപിയുടെ തന്ത്രം പിഴച്ചു; രാഷ്ട്രീയ നേട്ടത്തിന് കെ. സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചത് ആചാര ലംഘനം; ഇരുമുടിക്കെട്ട് സുരേന്ദ്രന്‍ തന്നെ താഴെയിടുന്ന ദൃശ്യങ്ങള്‍ പുറത്ത്   ****    രാഷ്ട്രീയ കലാപത്തിന് ഇരുമുടിക്കെട്ട് ഉപയോഗിച്ച കെ. സുരേന്ദ്രന്റെ ദുഷ്ടമനസ്സ് ജനം തിരിച്ചറിഞ്ഞുവെന്ന് തോമസ് ഐസക്   ****    പ്രതിപക്ഷ എംഎല്‍എമാര്‍ പമ്പയിലെത്തി; സുരക്ഷയുടെ പേരില്‍ പൊലീസ് നടത്തുന്ന നിയന്ത്രണങ്ങള്‍ അസൗകര്യങ്ങള്‍ മറച്ചുപിടിക്കാനെന്ന് എംഎല്‍എമാര്‍   ****   

ഇറാനെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ഇന്നുമുതല്‍ പ്രാബല്യത്തിലായി; ഇറാന് സഹായവുമായി റഷ്യ; റഷ്യയും ഇറാനും തമ്മില്‍ ഒപ്പുവച്ച ചരക്കു കരാറനുസരിച്ച് മുന്നോട്ടുപോകുമെന്ന്

November 5, 2018

5b85e541fc7e93105a8b4577വാഷിംഗ്ടണ്‍: ഇറാനെതിരെ കടുത്ത നടപടികളെടുക്കുന്നതിന്റെ ഭാഗമായി യു.എസ്. ഏര്‍പ്പെടുത്തിയ ഉപരോധം ഇന്ന് ആരംഭിച്ചിരിക്കെ, ഇറാന് സഹായവുമായി റഷ്യ രംഗപ്രവേശം ചെയ്തു. ഇരു രാജ്യങ്ങളും ഒപ്പുവെച്ചിട്ടുള്ള ചരക്ക് കരാറുകളനുസരിച്ച് മുന്നോട്ടു പോകുമെന്ന് റാഷ്യ വ്യക്തമാക്കി. ഇറാനെ എണ്ണ വ്യാപാരത്തില്‍ സഹായിക്കുമെന്നും ഉപരോധം നിയമവിരുദ്ധമാണെന്നും റഷ്യന്‍ ഊര്‍ജമന്ത്രി അലക്‌സാണ്ടര്‍ നൊവാക്ക് വ്യക്തമാക്കി.

ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധമാണ് യുഎസ് നടപ്പാക്കുന്നതെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇറാന്‍ ആണവ സമ്പുഷ്ഠീകരണ പദ്ധതികള്‍ നിര്‍ത്തി വയ്ക്കണമെന്നായിരുന്നു 2015ലെ ആണവ കരാറിലെ പ്രാധാന വ്യവസ്ഥ. എന്നാല്‍ പദ്ധതികളുമായി ഇറാന്‍ മുന്നോട്ടുപോകുന്നുവെന്നാരോപിച്ച് കഴിഞ്ഞ മേയില്‍ യുഎസ് കരാറില്‍ നിന്ന് പിന്‍വാങ്ങി.

പിന്നാലെയാണ് ഉപരോധം പുനസ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയത്. അമേരിക്കയുടെ നീക്കം ഇറാന്റെ സമ്പത്ത് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇറാനെതിരെയുള്ള ഉപരോധം തുടര്‍ന്നാലും ഇന്ത്യയുള്‍പ്പെടെയുള്ള എട്ട് രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് എണ്ണ വാങ്ങാന്‍ അമേരിക്ക അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇറാന് പിന്തുണയുമായി റഷ്യ രംഗത്തെത്തി.

ഇറാനില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് തുടരാനും 2014ല്‍ റഷ്യയും ഇറാനും തമ്മില്‍ ഒപ്പുവച്ച ചരക്കുകരാറനുസരിച്ച് മുന്നോട്ടുപോകാനുമാണ് തീരുമാനമെന്ന് റഷ്യന്‍ ഊര്‍ജമന്ത്രി അലക്‌സാണ്ടര്‍ നൊവാക്ക് പറഞ്ഞു. ഉപരോധം മറികടന്ന് വ്യാപാരം തുടരാനുള്ള ശ്രമം യൂറോപ്യന്‍ രാജ്യങ്ങളും നടത്തുന്നുണ്ട്. ഇറാന്റെ സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിക്കുന്ന നടപടിയില്‍ ആണവകരാറിന്റെ ഭാഗമായ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും എതിര്‍പ്പുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top