Flash News

മലപ്പുറത്ത് പ്രവാസി ക്ഷേമനിധി ഓഫീസ് സ്ഥാപിക്കണം: റസാഖ് പാലേരി

November 5, 2018 , റബീ ഹുസൈന്‍ തങ്ങള്‍

IMG_20181105_114548മക്കരപ്പറമ്പ: പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയ പ്രവാസികള്‍ ഏറ്റവും കൂടുതലുള്ളത് മലപ്പുറം ജില്ലയിലായതിനാല്‍ പ്രവാസി ക്ഷേമനിധി ഓഫീസ് മലപ്പുറത്ത് സ്ഥാപിക്കണമെന്ന് പ്രവാസി വെല്‍ഫെയര്‍ ഫോറം സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. ക്ഷേമനിധി അപേക്ഷകളില്‍ നടപടി സ്വീകരിക്കാന്‍ അനാവശ്യമായ കാലതാമസമുണ്ടാകുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വിദേശരാഷ്ട്രങ്ങളിലെ മലയാളികള്‍ ജന്മനാടിനോട് കാണിക്കുന്ന പ്രതിബദ്ധത കണക്കിലെടുത്ത് നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസി മലയാളികളുടെ പെന്‍ഷന്‍ തുക അയ്യായിരം രൂപയാക്കി വര്‍ദ്ധിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്നും, ഈ പ്രഖ്യാപനത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വാക്ക് പാലിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാസി വെല്‍ഫെയര്‍ ഫോറം മങ്കട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top