Flash News
കുട്ടികളെ ഉള്‍പ്പെടുത്തി നടത്തുന്ന റിയാലിറ്റി ഷോകള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം   ****    ശബരിമലയിലെ യുവതീ പ്രവേശനം തടയാനുളള ബില്ല്: അനുമതി തേടി പ്രേമചന്ദ്രന്‍; അനുകൂലിക്കുന്നുവെന്ന് കുമ്മനവും കോൺഗ്രസ്സും   ****    ബിനോയ് കോടിയേരി മൂന്നു ദിവസത്തിനകം മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന്   ****    ആ ചിത്രം അറം പറ്റിയപോലെയായി; ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ വീരമൃത്യു വരിച്ച മേജര്‍ കേതന്‍ ശര്‍മ്മയുടെ അവസാന വാട്സ്‌ആപ്പ് സന്ദേശം; വിശ്വസിക്കാനാവാതെ കുടുംബം   ****    സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ കേസ്   ****   

ഫുട്ബോള്‍ ലോകത്തെ കിരീടമില്ലാത്ത രാജാക്കന്മാരുടെ ആരാധകര്‍ കുറയുന്നു

November 6, 2018

blasters-kolkata-final-77കൊച്ചി: ഫുട്‌ബോള്‍ ലോകത്തെ കിരീടമില്ലാത്ത രജാക്കന്മാരായി വാണിരുന്ന ബ്ലാസ്റ്റേഴ്‌സിന് ആരാധകര്‍ കുറയുന്നു എന്ന് സൂചന. ലോകത്തില്‍ ഏറ്റവും ശക്തരായ ആരാധക കൂട്ടം ഉള്ള ഫുട്‌ബോള്‍ ക്ലബ് ആണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആരാധകരുടെ സ്‌നേഹം ഒന്നു കൊണ്ടുമാത്രം ഇതുവരെ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിക്കാതിരുന്നിട്ടു പോലും എന്നാല്‍ തുടര്‍ച്ചയായുള്ള സമനില വഴങ്ങലും പരാജയങ്ങളും കാര്യങ്ങളൊക്കെ മാറ്റി മറിക്കുകയാണ്. ഇപ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തില്‍ അസംതൃപ്തരായ ഒരുകൂട്ടം ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ ക്യാംപെയ്ന്‍ ശക്തമാക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.

ബ്ലാസ്‌റ്റേഴ്‌സ് ഇനിയൊരു ഹോംമത്സരം ജയിക്കാതെ സ്‌റ്റേഡിയത്തില്‍ പോയി കളി കാണുകയോ പിന്തുണയ്ക്കുകയോ ഇല്ലെന്ന തീരുമാനമാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നു വരുന്നത്. പലരും ഇത്തരത്തില്‍ ആഹ്വാനവുമായി രംഗത്തുണ്ട്. ഞായറാഴ്ച്ച എഫ്‌സി ഗോവയ്‌ക്കെതിര കലൂരിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത ഹോംമാച്ച്.

ഈ സീസണില്‍ ആദ്യ തോല്‍വി മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരുവിനെതിരേ വഴങ്ങിയത്. എന്നാല്‍ എടികെയ്‌ക്കെതിരായ ജയം ഒഴിച്ചു നിര്‍ത്തിയാല്‍ ബാക്കിയെല്ലാം സമനിലയായിരുന്നു. ആദ്യ മത്സരം മുതല്‍ ടീമിന് വലിയ പിന്തുണയാണ് ഗ്യാലറിയില്‍ ലഭിക്കുന്നത്. തുടര്‍സമനിലകളും തോല്‍വിയും വന്നതോടെ അടുത്ത മത്സരങ്ങളില്‍ ഈ പിന്തുണ കുറഞ്ഞേക്കും.

ഡേവിഡ് ജെയിംസിന്റെ ടീം സെലക്ഷനും വ്യാപക വിമര്‍ശനത്തിന് ഇടയാക്കുന്നുണ്ട്. പ്രതിഭാധനനായ അനസ് ഇടത്തൊടികയെ പോലുള്ള താരങ്ങളെ സൈഡ്‌ബെഞ്ചില്‍ ഇരുത്തിയാണ് ജെയിംസ് ടീമിനെ ഇറക്കുന്നത്. ടീം സെലക്ഷനില്‍ താരങ്ങള്‍ക്കു പോലും അസംതൃപ്തിയുണ്ടെന്ന വാര്‍ത്തകളും ക്യാംപില്‍ നിന്ന് പുറത്തു വരുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top