Flash News

ശബരിമലയില്‍ ആര്‍‌എസ്‌എസ് നേതാവ് വത്സന്‍ തില്ലങ്കരി ആചാര ലംഘനം നടത്തിയെന്ന് ദേവസ്വം ബോര്‍ഡ്

November 6, 2018

newsrupt2018-1176811438-7415-4104-baf7-5e9ec2290ffavalsan_thillankeryശബരിമലയില്‍ ആചാരലംഘനം നടന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ 18ാം പടി കയറിയ സംഭവത്തിലാണ് സന്നിധാനത്ത് ആചാരലംഘനം നടന്നതായി ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നത്. 18ാം പടിയില്‍ തിരിഞ്ഞു നിന്നതും ആചാരലംഘനമാണെന്ന് ബോര്‍ഡ് വ്യക്തമാക്കി.സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ദേവസ്വം ബോര്‍ഡംഗം കെ.പി ശങ്കര്‍ദാസ് അറിയിച്ചിട്ടുണ്ട്.

അതേ സമയം താന്‍ ആചാരലംഘനം നടത്തിയിട്ടില്ലെന്ന് വത്സന്‍ തില്ലങ്കേരി പ്രതികരിച്ചു. ഇരുമുടിക്കെട്ടുമായിട്ടാണ് പടി കയറിയത്. ബഹളം കേട്ട് തിരിച്ചെത്തുകയായിരുന്നു. എന്തെങ്കിലും ആചാരലംഘനം നടത്തിയിട്ടുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ അയ്യപ്പനോട് പ്രായശ്ചിത്തം ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

പരിപാവനമായ പതിനെട്ടാംപടിയിൽ ഇരുമുടിക്കെട്ടില്ലാതെ ഒരാളെയും കടത്തി വിടാറില്ല. അങ്ങനെയുള്ള സന്ദർഭത്തിലാണ് ആർഎസ്എസ് നേതാവിന്റെ നേതൃത്വത്തിൽ ഇത്തരത്തിൽ ആചാര ലംഘനം നടന്നതെന്ന് ആക്ഷേപം ഉയരുന്നത്. പതിനെട്ടാംപടിയിൽ ഇരുമുടിക്കെട്ടില്ലാതെ കയറുന്നത് ആചാരലംഘനമാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയും വ്യക്തമാക്കിയതാണ്.

ഇന്ന് രാവിലെ 50 വയസിന് മുകളിൽ പ്രായമുള്ള സ്ത്രീ സന്ദർശനത്തിന് എത്തിയപ്പോൾ ഉണ്ടായ വിവാദങ്ങൾക്കിടെയാണ് വത്സൻ തില്ലങ്കേരി ഇടപെട്ടത്. ഈ സമയം 18ാം പടിയിൽ നിന്നാണ് തില്ലങ്കേരി ഇടപെട്ടത്. അദ്ദേഹത്തെ കൂടാതെ പതിനെട്ടാം പടിയിൽ പുറം തിരിഞ്ഞു കൊണ്ട് നിരവധി പേർ നിൽക്കുകയും ചെയ്തു. പുറംതിരിഞ്ഞു കൊണ്ട് പടിയിലൂടെ ആൾക്കൂട്ടം ഇറങ്ങിവരുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇത് ക്ഷേത്രാചാരങ്ങൾക്ക് നിരക്കുന്ന കാര്യമല്ലെന്നും പതിനെട്ടാം പടിയിൽ ഭക്തരെന്ന് പറയുന്ന ആൾക്കൂട്ടം ചുറ്റിത്തിരിഞ്ഞത് ശരിയായില്ലെന്നുമാണ് ദേവസ്വം ബോർഡ് അംഗവും ചൂണ്ടിക്കാട്ടിയത്. അതേ സമയം പതിനെട്ടാം പടിയിൽ ആചാര ലംഘനം നടത്തിയ സംഭവത്തിൽ തന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ആരോപണം ഉയരുന്നുണ്ട്. അതേസമയം പതിനെട്ടാം പടിയിൽ ആൾക്കൂട്ടം തോന്നിയതു പോലെ ഇറങ്ങിക്കയറിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയവഴി പ്രചരിക്കുന്നുണ്ട്. 18ാം പടിക്ക് മുമ്പിലുള്ള ആൾക്കൂട്ടത്തെ നിയന്ത്രിക്കുകയായിരുന്നു ആർഎസ്എസ് നേതാവ്. ഇതിനിടെയാണ് പുറംതിരിഞ്ഞു നിന്നതും അത് വിവാദമായതും.

thillankariയുവതീപ്രവേശത്തെ എതിര്‍ക്കുന്ന തീവ്രനിലപാടു സ്വീകരിക്കുന്നവരും ശബരിമലയില്‍ വന്നിട്ടുണ്ട്. ശബരിമലയെ കലാപകേന്ദ്രമാക്കാന്‍ വരുന്നവരുണ്ടെന്നു പൊലീസിനുമറിയാം. അത്തരക്കാരുടെ കുതന്ത്രങ്ങളില്‍പെടരുതെന്നാണു ഞങ്ങള്‍ പറഞ്ഞത്. ആരാധനാലയങ്ങളുടെ പവിത്രത സംരക്ഷിക്കാനാണു സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വന്നത്. എക്കാലവും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നിലകൊണ്ടതും അതിനുവേണ്ടി തന്നെയാണ്. വൈകാരികമായ വിഷയമാണെന്നതിനാല്‍ ഭക്തര്‍ പെട്ടെന്നു പ്രകോപിതരാകാനുള്ള സാധ്യതയുണ്ട്. അത്തരം പ്രശ്‌നം ഒഴിവാക്കുന്നതിനാണു താനുള്‍പ്പെടെയുള്ള നേതൃത്വം ശബരിമലയിലെത്തിയതെന്നും തില്ലങ്കേരി പറഞ്ഞു.

ഭക്തര്‍ക്കു നേരിട്ട ബുദ്ധിമുട്ടുകളില്‍ അവര്‍ നിരാശരാണ്. ആദ്യ ദിവസം ബസ് ഉണ്ടായിട്ടും എരുമേലിയില്‍നിന്നു ഭക്തരെ നിലയ്ക്കലേക്കു കൊണ്ടുവന്നില്ല. നിലയ്ക്കലില്‍ 17 ബസ് ഉണ്ടായിട്ടും ഭക്തര്‍ക്കായി നല്‍കിയില്ല. ഭക്തജനങ്ങളുടെ വാഹനം പിടിച്ചു വച്ചു. എന്നാല്‍ ബസ് വിട്ടതുമില്ല. ആയിരത്തോളം ആളുകള്‍ നടക്കേണ്ടിവന്നു. ഇരുമുടിക്കെട്ട് അഴിച്ചുപോലും പരിശോധിച്ചു പമ്പയില്‍. ഇതൊക്കെ കരുതിക്കൂട്ടി ചെയ്തതാണെന്ന തോന്നലാണ് ഭക്തരെ പ്രകോപിപ്പിച്ചത് എന്നും വല്‍സന്‍ തില്ലങ്കേരി പറഞ്ഞു.

വത്സന്‍ തില്ലങ്കേരി ആചാര ലംഘന നടത്തിയെന്നു പറഞ്ഞ ദേവസ്വം ബോര്‍ഡ് അംഗവും വിവാദത്തില്‍

valsanസന്നിധാനം: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയ വല്‍സന്‍ തില്ലങ്കേരി നടത്തിയത് ആചാര ലംഘനമാണെന്ന് പറഞ്ഞ ദേവസ്വം ബോര്‍ഡ് അംഗവും വിവാദത്തില്‍. തില്ലങ്കേരിക്കെതിരെ ആരോപണം ഉന്നയിച്ച ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ദാസിനെതിരെയാണ് ആരോപണം ഉയര്‍ന്നത്. ഇന്നലെ നട തുറക്കാനായി മേല്‍ശാന്തി എത്തിയ വേളയിലാണ് ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസ് പതിനെട്ടാംപടി ഇരുമുടിക്കെട്ടില്ലാതെ കയറിയത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി ദേവസ്വം ബോര്‍ഡ് അംഗം സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ആരോപിച്ച് ആര്‍എസ്എസ് നേതാക്കള്‍ രംഗത്തെത്തി. ശങ്കര്‍ദാസിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വത്സന്‍ തില്ലങ്കേരിയും രംഗത്തുവന്നു. നേരത്തെ തില്ലങ്കേരിക്കെതിരെ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു ശങ്കര്‍ദാസ്. നടക്കാന്‍ പാടില്ലാത്ത കാര്യമാണെന്ന് സംഭവത്തെക്കുറിച്ച് ദേവസ്വംബോര്‍ഡ് അന്വേഷിക്കുമെന്നും കെ.പി ശങ്കര്‍ദാസ് തില്ലങ്കേരിയുടെ ആചാരലംഘനത്തെ കുറിച്ച് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശങ്കര്‍ദാസ് ഇരുമുടിക്കെട്ടില്ലാതെ പടി കയറുന്ന ദൃശ്യങ്ങളും പുറത്തുവന്നത്.

ശബരിമലയില്‍ ആചാരലംഘനം നടന്നുവെന്ന് തന്ത്രി

downloadശബരിമലയില്‍ ആചാരലംഘനം നടന്നുവെന്ന് തന്ത്രി കണ്ഠരര് രാജീവര്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറാന്‍ അനുവാദമുള്ളത് പൂജാരിമാര്‍ക്കും പന്തളം കൊട്ടാര പ്രതിനിധികള്‍ക്കും മാത്രമാണ്. മറ്റാരെങ്കിലും ഇരു മുടി കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടിയാല്‍ ആചാര ലംഘനമെന്നും തന്ത്രി പറഞ്ഞു. ദേവസ്വം ബോര്‍ഡംഗം ശങ്കര്‍ ദാസ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടിയതും ആര്‍ എസ് എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി പതിനെട്ടാംപടിയില്‍ നിന്ന് മൈക്കിലൂടെ സംസാരിച്ചതും വിവാദമായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top