Flash News
ഏഴ് മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തേക്കിറങ്ങാന്‍ കഴിയാതെ തൃപ്തി ദേശായി; നെടുമ്പാശ്ശേരി വിമാനത്താവളത്തിനു ചുറ്റും പ്രതിഷേധക്കാര്‍; സം‌രക്ഷണം നല്‍കാനാവില്ലെന്ന് പോലീസ്   ****    പ്രളയത്തിനിടെ ഒരു പ്രണയം; മുസ്ലിം യുവാവും ഹിന്ദു യുവതിയും പ്രണയിനികളാകുന്ന കഥ ‘കേദാര്‍നാഥ്’ ട്രെയ്‌ലര്‍   ****    പ്രളയാനന്തര കേരള പുനര്‍ നിര്‍മിതിയില്‍ പ്രവാസികളുടെ പങ്ക് അഭിനന്ദനീയം : റോഷി അഗസ്റ്റിന്‍ എം.എല്‍. എ   ****    പി സി മാത്യുവിന്റ ഭാര്യാ മാതാവ് ശോശാമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ) നിര്യാതയായി   ****    വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് ജമാല്‍ ഖഷോഗിയെ വധിച്ചവര്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് സൗദി പ്രൊസിക്യൂഷന്‍   ****   

അബ്ദുല്‍ നാസര്‍ മഅ്‌ദനിയുടെ മാതാവ് അന്തരിച്ചു

November 6, 2018

Madani-Mother-750x437കൊല്ലം: പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ മാതാവ് അസ്മാ ബീവി(67) അന്തരിച്ചു. ഏറെ കാലമായി അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അന്ത്യം. മൃതദേഹം ശാസ്‌താംകോട്ട വേങ്ങയിലെ വീട്ടിൽ എത്തിക്കും

മാതാവിന്റെ അസുഖവിവരമറിഞ്ഞ് മഅ്ദനി കഴിഞ്ഞ ആഴ്ചയാണ് ബംഗളൂരുവില്‍ നിന്നും ജാമ്യം ലഭിച്ച്‌ അന്‍വാര്‍ശേരിയിലെത്തിയത്. തുടര്‍ന്ന് അസ്മാബീവിക്ക് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ തങ്ങാനുള്ള അനുമതി കോടതി നീട്ടി നല്‍കി.

ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച മഅദനി അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന മാതാവിനെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. കൊല്ലം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മാതാവിന്റെ ചികിത്സ.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top