Flash News

വീഴ്ചയില്‍ നിന്നാണ് ഉയരങ്ങളിലെത്തുന്നതെന്ന സന്ദേശം പഠിപ്പിക്കുന്ന അമ്മക്കരടി

November 6, 2018

BEARഉയര്‍ച്ചതാഴ്ച്ചയും വീഴ്ചയുമൊക്കെ അതിജീവിച്ചാല്‍ മാത്രമേ ഉയരങ്ങളിലെത്തൂ എന്ന് മനുഷ്യര്‍ക്കു മാത്രമല്ല മൃഗങ്ങള്‍ക്കും അറിയാം എന്ന സന്ദേശം നല്‍കുന്ന വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. എന്‍ബിസി ന്യൂസ് പുറത്തുവിട്ട മഞ്ഞുമല കയറുന്ന അമ്മക്കരടിയുടേയും കരടിക്കുഞ്ഞിന്റേയും ഈ വീഡിയോ പല വിദേശ മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്. കൊടും ശൈത്യകാലത്ത് മഞ്ഞുപുതഞ്ഞ മലയിടുക്കിലൂടെ പുറത്തേക്ക് വരികയാണ് അമ്മയും കുഞ്ഞും. അമ്മ കരടി വളരെ വേഗത്തില്‍ കുത്തനെയുള്ള മഞ്ഞിന്‍ മകളിലേക്ക് കയറി പോകുമ്പോള്‍ ചുവടുറയ്ക്കാത്ത കുഞ്ഞു കരടി വളരെ പ്രയാസപ്പെട്ട് അമ്മയെ അനുഗമിക്കാന്‍ ശ്രമിക്കുന്നുണ്ട്. വളരെ കഷ്ടപ്പെട്ട് അമ്മയ്ക്ക് പിന്നാലെ കുഞ്ഞു കരടിയും മുകളിലെത്തി. പക്ഷെ അപ്പോഴാണ് അമ്മ മഞ്ഞ് കട്ടയിലേക്ക് രണ്ട് തട്ട് തട്ടുന്നത്. ദാ കരടി കുഞ്ഞ് പിന്നെയും താഴെ. എന്നാല്‍ വീഴ്ചയില്‍ തളരാതെ പഴയതിലും ആവേശത്തോടെ കരടികുഞ്ഞ് മുകളിലേക്ക് കയറുന്നത്. വേഗത്തില്‍ കാലടി പിഴയ്ക്കാതെ വളരെ പല തവണ പരിശ്രമിച്ച് അമ്മ കരടിയുടെ അടുത്തെത്തുകയും ചെയ്യുന്നു. കുഞ്ഞ് മുകളില്‍ നിന്ന് താഴേയ്ക്ക് വീഴുമ്പോള്‍ കണ്ടു നില്‍ക്കുന്നവര്‍ക്ക് പേടി തോന്നുമെങ്കിലും ഒടുവില്‍ അമ്മയുടെ കൂടെ തുള്ളിചാടി പോകുന്ന കരടികുഞ്ഞിനെ കാണുമ്പോഴാണ് അമ്മക്കരടി എന്തിനാണ് കരടിക്കുഞ്ഞിനെ തട്ടി താഴേക്കിട്ടതെന്ന് മനസ്സിലാകുന്നത്.

വെറും ഒരു കാഴ്ച്ചയ്ക്കപ്പുറം വലിയൊരു സന്ദേശമാണ് ഈ വീഡിയോ നല്‍കുന്നത്. ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ച്ചയും ഉണ്ടാകും എന്നാല്‍ അതിലൊന്നും തളരാതെ പിന്നെയും മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കണം. ആദ്യം മുകളിലെത്തിയ കുഞ്ഞിനെ പിന്നെയും അമ്മ തട്ടി താഴേയ്ക്ക് ഇടുന്നതും ഇതേ മനോഭാവത്തോടെ തന്നെയായിരിക്കും. പിന്നെയും പരിശ്രമിച്ച് ചുവടുറച്ച് കുഞ്ഞ് കയറിവരണമെന്ന് അമ്മ ആഗ്രഹിക്കുന്നു. എപ്പോഴും നല്ല റിസള്‍ട്ടിനായി പരിശ്രമിക്കുക എന്നും ഈ വീഡിയോ സന്ദേശം നല്‍കുന്നു.

എന്തായാലും കുഞ്ഞിന്റെ പരിശ്രമവും അമ്മയുടെ പഠിപ്പിക്കലും കാണുമ്പോള്‍ ആദ്യം ഇതെന്ത് അമ്മയാണെന്ന് കരുതുമെങ്കിലും അമ്മയുടെ ഉദ്ദേശശുദ്ധി മനസ്സിലാകുമ്പോള്‍ ആരും ഈ കരടി അമ്മയ്ക്ക് സല്യൂട്ട് കൊടുത്തു പോകും. ചെറുതെങ്കിലും ഒരുപാട് ചിന്തിക്കാനുള്ള ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top