Flash News
ഏഴ് മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തേക്കിറങ്ങാന്‍ കഴിയാതെ തൃപ്തി ദേശായി; നെടുമ്പാശ്ശേരി വിമാനത്താവളത്തിനു ചുറ്റും പ്രതിഷേധക്കാര്‍; സം‌രക്ഷണം നല്‍കാനാവില്ലെന്ന് പോലീസ്   ****    പ്രളയത്തിനിടെ ഒരു പ്രണയം; മുസ്ലിം യുവാവും ഹിന്ദു യുവതിയും പ്രണയിനികളാകുന്ന കഥ ‘കേദാര്‍നാഥ്’ ട്രെയ്‌ലര്‍   ****    പ്രളയാനന്തര കേരള പുനര്‍ നിര്‍മിതിയില്‍ പ്രവാസികളുടെ പങ്ക് അഭിനന്ദനീയം : റോഷി അഗസ്റ്റിന്‍ എം.എല്‍. എ   ****    പി സി മാത്യുവിന്റ ഭാര്യാ മാതാവ് ശോശാമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ) നിര്യാതയായി   ****    വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് ജമാല്‍ ഖഷോഗിയെ വധിച്ചവര്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് സൗദി പ്രൊസിക്യൂഷന്‍   ****   

ട്രം‌പ് വിരോധം പ്രകടമാക്കി അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ്

November 6, 2018

midterm-elections-2018-where-how-voteവാഷിംഗ്ടണ്‍: അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ പ്രാരംഭ ഘട്ടത്തിലെ കണക്കുകളനുസരിച്ച് 55 ശതമാനം പേരും ട്രം‌പിനെതിരെ വോട്ട് ചെയ്തതായി സി‌എന്‍‌എന്‍ എക്സിറ്റ് പോള്‍. ആദ്യ ഫലങ്ങള്‍ പുറത്തുവന്നപ്പൊള്‍ തന്നെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പിന് തിരിച്ചടി നേടുന്നതായാണ് കാണുന്നത്. സെനറ്റില്‍ ഫലം വന്ന മാസച്യുസെറ്റ്‌സില്‍ ഡമോക്രറ്റിക് സ്ഥാനാര്‍ഥി എലിസബത്ത് വാരന്‍ വിജയിച്ചു. വെര്‍മോണ്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ബെര്‍ണി സാന്‍ഡേഴ്സിനാണ് വിജയം. അതേസമയം, ഇന്ത്യാനയില്‍ ജനപ്രതിനിധി സഭയിലേക്ക് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ സഹോദരന്‍ റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥി ഗ്രെഗ് പെന്‍സ് വിജയച്ചു കയറി.

ഡമോക്രാറ്റ് സെനറ്റര്‍ കിര്‍സ്റ്റന്‍ ഗില്ലിബ്രാന്‍ഡ് ന്യൂയോര്‍ക്കില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഭാവിയിലെ പ്രസിഡന്റ് സ്ഥാനാര്‍ഥി കൂടിയാണ് ഗില്ലിബ്രാന്‍ഡ്. ന്യൂജഴ്‌സിയിലും ജയം ഡെമോക്രാറ്റിനൊപ്പം. സെനറ്റര്‍ ബോബ് മെനന്‍ഡസ് മൂന്നാം തവണയും ഇവിടെ തെരഞ്ഞെടുക്കപ്പെട്ടു.

WASHINGTON, DC - MARCH 01:  U.S. President Donald Trump participates in a meeting with leaders of the steel industry at the White House March 1, 2018 in Washington, DC. Trump announced planned tariffs on imported steel and aluminum during the meeting, with details to be released at a later date.  (Photo by Win McNamee/Getty Images)

പ്രാരംഭഘട്ടത്തിലെ കണക്കുകള്‍ അനുസരിച്ചു വോട്ടു ചെയ്ത 55 ശതമാനം പേരും ട്രംപിനെതിരെ വോട്ടു രേഖപ്പെടുത്തിയതാണ് സിഎന്‍എന്‍ എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നത്. 44 ശതമാനം ആളുകള്‍ ട്രംപിനെ പിന്തുണച്ചു. ട്രംപ് പ്രസിഡന്റായ ശേഷം നടക്കുന്ന ആദ്യ പ്രധാന തെരഞ്ഞെടുപ്പാണിത്, ട്രംപിന്റെ രണ്ടു വര്‍ഷത്തെ ഭരണത്തിന്റെ വിലയിരുത്തലും. വോട്ടിംഗ് ആരംഭിച്ചതു മുതല്‍ വിവിധ ബൂത്തുകള്‍ക്കു മുന്നില്‍ വലിയ തിരക്കാണ് കണ്ടത്.

രണ്ടു സംസ്ഥാനങ്ങളില്‍ പോളിംഗ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള ചില വിവരങ്ങള്‍ പ്രചരിച്ചിരുന്നു. തെറ്റായ വിവരങ്ങള്‍ക്കെതിരെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. വിവിധ സ്ഥലങ്ങളില്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്നവര്‍ക്ക് ഊബര്‍, സിറ്റി ബൈക്ക് തുടങ്ങിയ കമ്പനികള്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാജവാര്‍ത്തകള്‍ വോട്ടെടുപ്പിനെ സ്വാധീനിക്കാതിരിക്കാനായി ഫെയ്‌സ് ബുക്ക് 150ലേറെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top