Flash News
ബിജെപിയുടെ അജണ്ടയായിരുന്നു ബാബ്റി മസ്ജിദ് തകര്‍ക്കുക എന്നത്; സ്ഥലം ഖനനം ചെയ്തപ്പോള്‍ കിട്ടിയത് മൃഗങ്ങളുടെ എല്ലുകള്‍; ക്ഷേത്രമായിരുന്നെന്ന് തെറ്റായ റിപ്പോര്‍ട്ട് എഴുതിയത് ആര്‍ക്കിയോളജി വകുപ്പ്: അലിഗഢ് യൂണിവേഴ്സിറ്റി ചരിത്രാദ്ധ്യാപകന്‍   ****    ആറ്റുകാല്‍ പൊങ്കാലയ്ക്ക് പ്ലാസ്റ്റിക്ക് വിമുക്ത പദ്ധതി നടപ്പിലാക്കാനുള്ള പദ്ധതിയുമായി തിരുവനന്തപുരം ജില്ലാ കളക്ടര്‍   ****    മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു: പാസ്‌പോര്‍ട്ട് ആന്റിഗ്വ സര്‍ക്കാറിന് നല്‍കി   ****    2014ല്‍ വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടന്നു; രാജ്യത്തെ ഞെട്ടിച്ച് ഹാക്കറുടെ വെളിപ്പെടുത്തല്‍   ****    ആര്‍സിഇപി കരാറില്‍ നിന്നു പിന്മാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം: വി.സി. സെബാസ്റ്റ്യന്‍   ****   

ഏലിയാമ്മ ഏബ്രഹാം (കുഞ്ഞമ്മ, 88) നിര്യാതയായി

November 6, 2018

cha_aliyammaകൂത്താട്ടുകുളം: പെരിയപ്പുറം നാരേക്കാട് പാലക്കല്‍ കുടുംബാംഗം പരേതനായ സ്വാതന്ത്ര്യസമര സേനാനി കെ.എം. ഏബ്രഹാമിന്റെ സഹധര്‍മ്മിണി ഏലിയാമ്മ ഏബ്രഹാം (കുഞ്ഞമ്മ, 88) വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു ഇക്കഴിഞ്ഞ വെള്ളിയാഴ്ച നിര്യാതയായി. സംസ്കാരം നവംബര്‍ ഒമ്പതാം തീയതി വെള്ളിയാഴ്ച വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം ഓണക്കൂര്‍ സെഹിയോന്‍ സുറിയാനി പള്ളിയില്‍. കൂത്താട്ടുകുളം കല്ലോലിക്കല്‍ കുടുംബാംഗമാണ് പരേത.

ആലീസ്, സാബു ഏബ്രഹാം (റിട്ട. ഡി.വൈ.എസ്.പി), ജോളി സാമുവേല്‍, ജിജി ഏബ്രഹാം (മൂവരും യു.എസ്.എ), ഡാര്‍ലി. ജെസി എന്നിവര്‍ മക്കളാണ്.

സൂസന്‍ സാബു (ഓസ്റ്റിന്‍, ടെക്‌സസ്), തിരുവല്ല കോടിയാട്ട് സാമുവേല്‍ കോശി (സ്റ്റാറ്റന്‍ ഐലന്റ്, ന്യൂയോര്‍ക്ക്), സിനി ജിജി (ഓസ്റ്റിന്‍, ടെക്‌സസ്), കങ്ങരപ്പടി കിളിഞ്ഞാറ്റില്‍ വര്‍ഗീസ് മംഗലാപുരം, മുട്ടത്തുശേരില്‍ ജെയ്‌സ്, കിഴകൊമ്പ് വിളയക്കാട്ട് പരേതനായ ഏലിയാസ് എന്നിവര്‍ മരുമക്കളാണ്.

ദീര്‍ഘകാലം അമേരിക്കയില്‍ മക്കളോടൊപ്പം താമസിച്ചിരുന്ന പരേത സ്റ്റാറ്റന്‍ ഐലന്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ സജീവസാന്നിധ്യമായിരുന്നു. പരേതയുടെ ആകസ്മിക വേര്‍പാടില്‍ സ്റ്റാറ്റന്‍ഐലന്റ് മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി റവ.ഫാ. ജോയി ജോണ്‍, സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് റോഷന്‍ മാമ്മന്‍, സ്റ്റാറ്റന്‍ഐലന്റ് എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ. സോജോ വര്‍ഗീസ്, എക്യൂമെനിക്കല്‍ സെക്രട്ടറി ക്യാപ്റ്റന്‍ രാജു ഫിലിപ്പ് എന്നിവര്‍ അനുശോചിച്ചു.

ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്)

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top