Flash News
ശബരിമലയില്‍ മതവികാരം വ്രണപ്പെടുത്തി; രഹ്ന ഫാത്തിമയ്ക്ക് മുന്‍‌കൂര്‍ ജാമ്യമില്ല   ****    ഏഴ് മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തേക്കിറങ്ങാന്‍ കഴിയാതെ തൃപ്തി ദേശായി; നെടുമ്പാശ്ശേരി വിമാനത്താവളത്തിനു ചുറ്റും പ്രതിഷേധക്കാര്‍; സം‌രക്ഷണം നല്‍കാനാവില്ലെന്ന് പോലീസ്   ****    പ്രളയത്തിനിടെ ഒരു പ്രണയം; മുസ്ലിം യുവാവും ഹിന്ദു യുവതിയും പ്രണയിനികളാകുന്ന കഥ ‘കേദാര്‍നാഥ്’ ട്രെയ്‌ലര്‍   ****    പ്രളയാനന്തര കേരള പുനര്‍ നിര്‍മിതിയില്‍ പ്രവാസികളുടെ പങ്ക് അഭിനന്ദനീയം : റോഷി അഗസ്റ്റിന്‍ എം.എല്‍. എ   ****    പി സി മാത്യുവിന്റ ഭാര്യാ മാതാവ് ശോശാമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ) നിര്യാതയായി   ****   

നിങ്ങളുടെ നക്ഷത്ര ഫലം – നവംബര്‍ 05 മുതല്‍ 11 വരെ

November 7, 2018

20130409-140051-t-shirt-widget-bannerഅശ്വതി: പുതിയ തൊഴില്‍ ലാഭം, ആരോഗ്യപരമായ വിഷമതകള്‍ ശമിക്കും, മനസിന്‍റെ സന്തോഷം വര്‍ദ്ധിക്കും, പണച്ചെലവധികരിക്കും. കുടുംബസമേത യാത്രകള്‍ നടത്തും, ഭൂമിയില്‍ നിന്നുള്ള ധനലാഭം, അയല്‍വാസികളുടെ സഹായം ലഭിക്കും

ഭരണി: ബന്ധുക്കളില്‍ നിന്നുള്ള അകല്‍ച്ച അവസാനിക്കും, സന്താനങ്ങള്‍ക്ക് രോഗാരിഷ്ടത, സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങള്‍, ധനപരമായി അനുകൂലം. സന്താനങ്ങള്‍ക്ക് പുരോഗതി, പുതിയ കോഴ്‌സുകളില്‍ പ്രവേശനം, വിശ്രമം കുറയും.

കാര്‍ത്തിക: ജീവിത പങ്കാളിക്ക് നേട്ടങ്ങള്‍, ആരോഗ്യപരമായ വിഷമതകള്‍ ശമിക്കും, തൊഴിലില്‍ നല്ല മാറ്റങ്ങള്‍, നേട്ടങ്ങള്‍, മാനസിക സന്തോഷം വര്‍ദ്ധിക്കും, കടമിടപാടുകള്‍ കുറയ്ക്കാന്‍ കഴിയും. വിദേശ ജോലിക്കുള്ള ശ്രമത്തില്‍ വിജയിക്കും, കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും.

രോഹിണി: ബന്ധുക്കള്‍ വഴി കാര്യസാദ്ധ്യം, പ്രണയബന്ധങ്ങള്‍ക്ക് അംഗീകാരം, സ്വന്തം ബിസിനസില്‍ അവിചാരിത നേട്ടം, മുമ്പ് കടം നല്കിയിരുന്ന പണം തിരികെ കിട്ടും. കുടുംബത്തില്‍ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്ക്കുള്ളു ശ്രമം വിജയിക്കും.

മകയിരം: ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി, വാക്കുതര്‍ക്കങ്ങളില്‍ പരാജയം നേരിടാന്‍ ഇടയുണ്ട്. പലതരത്തിലുള്ള സാമ്പത്തിക വിഷമതകള്‍ അനുഭവിക്കും. ധനസമ്പാദനത്തിനുള്ള ശ്രമങ്ങള്‍ പരാജയപ്പെടും.

തിരുവാതിര: തൊഴില്‍ രംഗത്ത് പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടും, ജീവിത പങ്കാളിക്ക് ഏതെങ്കിലും രോഗദുരിതമുണ്ടാകും, പ്രവര്‍ത്തനങ്ങളില്‍ അലസത വര്‍ദ്ധിക്കും. സാഹിത്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി ലഭിക്കും.

പുണര്‍തം: സഹോദരഗുണം ലഭിക്കും, ധനലാഭം, സുഹൃത്തുക്കളുമായി ഭിന്നത, പൊതുപ്രവര്‍ത്തനത്തില്‍ വിഷമങ്ങള്‍ ബന്ധുക്കളില്‍ നിന്നുള്ള സഹായം, കടങ്ങള്‍ വീട്ടുവാന്‍ അവസരം, ദാമ്പത്യ കലഹത്തിന് ശമനം എന്നിവ ഉണ്ടാകും.

പൂയം: സുഹൃത്തുക്കളുമായി തര്‍ക്കങ്ങളില്‍ ഏര്‍പ്പെടും, ഉല്ലാസയാത്രകള്‍ക്ക് അവസരമൊരുങ്ങും, കടങ്ങൾ വീട്ടും, ദാമ്പത്യ ജീവിതത്തില്‍ നിലനിന്നിരുന്ന പ്രശ്ങ്ങള്‍ ശമിക്കും. ജീവിത പങ്കാളിയ്ക്കുണ്ടായിരുന്ന രോഗദുരിതം ശമിക്കും, തൊഴില്‍പരമായ അലച്ചില്‍ എന്നിവ ഉണ്ടാകും.

ആയില്യം: തൊഴില്‍പരമായ നേട്ടങ്ങള്‍, ചെലവ് നിയന്ത്രിക്കുവാന്‍ സാധിക്കും, സഹോദര ഗുണം വര്‍ദ്ധിക്കും, സര്‍ക്കാര്‍ രേഖകള്‍ ലഭിക്കും, ഉദരരോഗ സാദ്ധ്യത. കുടുംബ സൗഖ്യവര്‍ദ്ധന, ബിസിനസ്സില്‍ പുരോഗതി, മാനസികമായ സംതൃപ്തി, ഭൂമി വാഹന വില്‍പ്പന വഴി ധനലാഭം, പൊതുപ്രവര്‍ത്തനത്തില്‍ ചെറിയ തിരിച്ചടികള്‍.

മകം: പൊതു പ്രവര്‍ത്തനത്തില്‍ ബന്ധുജന പിന്തുണ കുറയും, സുഹൃത്തുക്കളുടെ മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും, പ്രവര്‍ത്തനങ്ങളില്‍ അവിചാരിത തടസ്സം. ഉപരിപഠനത്തിന് അവസരമൊരുങ്ങും, കടങ്ങള്‍ വീട്ടും, ദാമ്പത്യ ജീവിത പ്രശ്ങ്ങള്‍ പരിഹരിക്കും.

പൂരം: ബന്ധു ഗുണം ലഭിക്കും, പ്രധാന തീരുമാനങ്ങള്‍ എടുക്കും, ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയം, ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. മനസ്സില്‍ സംഘര്‍ഷം അധികരിച്ചിരിക്കും, അന്യരുടെ വാക്കിനാല്‍ മനസ്സിന് മുറിവേല്‍ക്കും, പരീക്ഷാവിജയം.

ഉത്രം: പൊതുപ്രവര്‍ത്തകര്‍ക്ക് ജനസമ്മിതി വര്‍ധിക്കും. ഇരുചക്ര വാഹനം വാങ്ങും. വ്യവഹാര വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളില്‍ ആര്‍ക്കെങ്കിലും ഉന്നത സ്ഥാനലബ്ധി. പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. കലാപരിപാടികളില്‍ സംബന്ധിക്കും.

അത്തം: തൊഴില്‍പരമായി അനുകൂല വാരം. വിദേശത്തുനിന്നു നാട്ടില്‍ തിരിച്ചെത്തുവാന്‍ സാധിക്കും. പൊതു പ്രവര്‍ത്തനങ്ങളില്‍ വിജയം. വരവിനൊപ്പം ചെലവും അധികരിക്കും. സന്താനഗുണം വര്‍ധിക്കും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെട്ട് അപമാനമുണ്ടാകും. കര്‍ണ്ണരോഗ ബാധ.

ചിത്തിര: ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കടം വാങ്ങേണ്ടിവരും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുജനങ്ങള്‍ക്ക് അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില്‍ നിന്ന് മോചനം. ഉപയോഗ്യവസ്തുക്കള്‍ മോഷണം പോകാം. സുഹൃത്തുക്കള്‍ നിമിത്തം നേട്ടം.

ചോതി: വ്യാപാരം, മറ്റു ബിസിനസ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സാമ്പത്തിക വിഷമമുണ്ടാകും. ഒന്നിലധികം തവണ ദീര്‍ഘയാത്രകള്‍ വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില്‍ തിരിച്ചടികള്‍ നേരിടും. ഇഷ്ടജനങ്ങള്‍ക്ക് തൊഴില്‍പരമായി മാറ്റം, അന്യദേശ വാസം എന്നിവയുണ്ടാകും. പുണ്യസ്ഥല സന്ദര്‍ശനം.

വിശാഖം: മാനസികമായി ഇഷ്ടപ്പെടാത്ത കാര്യങ്ങളില്‍ ഇടപെടേണ്ടിവരും. പണമിടപാടുകളില്‍ ചതിവു പറ്റാന് സാധ്യത. പിതാവിന് അരിഷ്ടതകള്‍. അനുകൂലമായി നിന്നിരുന്നവര്‍ക്ക് പിന്നാക്കം. അനാരോഗ്യം, വിദേശസഞ്ചാരം എന്നിവ ഉണ്ടാകും. ഗുണാനുഭവങ്ങള്‍ ലഭിക്കുവാന്‍ അല്പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.

അനിഴം: വിവാഹ തീരുമാനം അല്പം കൂടി നീട്ടിവയ്ക്കുന്നതുത്തമം. ലഹരിവസ്തുക്കളില്‍ താല്പര്യം വര്‍ധിക്കും. വിലപ്പെട്ട രേഖകള്‍ കൈമോശം വരാനിടയുണ്ട്. കഴിയുന്നതും ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക, ബന്ധുജന സഹായത്തിനു ശ്രമിച്ചാല്‍ വിജയിക്കുകയില്ല. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവിചാരിത നഷ്ടം.

തൃക്കേട്ട: ബന്ധുജന സഹായം ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രമോഷന്‍ ലഭിക്കും. ഇന്റര്‍വ്യൂവില്‍ നേട്ടം കൈവരിക്കും. സര്‍ക്കാര്‍ ജോലി ലഭിക്കുവാനും സാധ്യത. പ്രേമബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും.

മൂലം: സാമ്പത്തിക വിഷമം തരണം ചെയ്യും, വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടും. പൊതുപ്രവര്‍ത്തന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനസമ്മിതി എന്നിവയുണ്ടാകും.

പൂരാടം: ഭവനം മോടിപിടിപ്പിക്കുവാന്‍ പണം മുടക്കും. സഞ്ചാരക്ലേശം വര്‍ധിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങളില്‍ വിജയം കൈവരിക്കും. ഇന്‍ഷുറന്‍സ്, ചിട്ടി എന്നിവയില്‍ നിന്നു ധനലാഭത്തിനു സാധ്യത. മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ ഇവയില്‍ വിജയിക്കും. സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് പണം മുടക്കും.

ഉത്രാടം: ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങള്‍ക്ക് അരിഷ്ടതകള്‍ക്ക് സാധ്യത. ഉത്തരവാദിത്തം വര്‍ധിക്കും. പണമിടപാടുകളില്‍ നഷ്ടം സംഭവിക്കാം. ബന്ധുക്കളെ താല്ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും.

തിരുവോണം: വിദേശത്തുനിന്നു നാട്ടില്‍ തിരിച്ചെത്തുവാന്‍ സാധിക്കും. ശാരീരികമായി എന്തെങ്കിലും അരിഷ്ടതകള്‍ നേരിടും. ബിസിനസുകളില്‍ നിന്ന് മികച്ച നേട്ടം. ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തില്‍ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം.

അവിട്ടം: പ്രശ്നപരിഹാരത്തിനായി സുഹൃത്തുക്കളുടെ സഹായം തേടേണ്ടി വരും. പൊതുപരിപാടികളില്‍ സംബന്ധിക്കും. സ്നേഹിക്കുന്നവരില്‍ നിന്ന് എതിര്‍പ്പ് നേരിടും. വ്യാപാരം, മറ്റു ബിസിനസ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സാമ്പത്തിക വിഷമമുണ്ടാകും.

ചതയം: ദീര്‍ഘദൂര യാത്രകള്‍ വേണ്ടിവരും, വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില്‍ തിരിച്ചടികള്‍ നേരിടും, ഇഷ്ടജനങ്ങള്‍ക്ക് തൊഴില്‍പരമായി മാറ്റം, അന്യദേശവാസം എന്നിവയുണ്ടാകും. പുണ്യസ്ഥല സന്ദര്‍ശനം നടത്തും.

പൂരുരുട്ടാതി: രോഗദുരിത ശമനം, ജീവിതപങ്കാളിയില്‍ നിന്ന് ഉറച്ച പിന്തുണ, പ്രണയബന്ധിതര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങള്‍ എന്നിവ ഉണ്ടാകാം. കോപശീലം നിയന്ത്രിച്ചു നിര്‍ത്തണം, അമിത ആത്മവിശ്വാസം പലപ്പോഴും ആപത്തായിത്തീരും, ബാങ്കുകളില്‍ നിന്ന് ലോണ്‍ പാസായിക്കിട്ടും.

ഉത്രട്ടാതി: കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം, ബന്ധുജനഗുണം വര്‍ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് ജനസമ്മിതി വര്‍ധിക്കും. ഇരുചക്ര വാഹനം വാങ്ങും. വ്യവഹാര വിജയം പ്രതീക്ഷിക്കാം, സ്വജനങ്ങള്‍ക്ക് ഉന്നത സ്ഥാനലബ്ധി എന്നിവ ഉണ്ടാകും.

രേവതി: കര്‍മ്മ രംഗം പുഷ്ടിപ്പെടും. പൊതുപ്രവര്‍ത്തന വിജയം നേടും, കുടുംബത്തില്‍ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും, വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും. ചിട്ടി, ഭാഗ്യക്കുറി എന്നിവയില്‍ നിന്നു നേട്ടം, ക്ഷേത്രദര്‍ശനം, പുണ്യസ്ഥല സന്ദര്‍ശനം ഇവ നടത്തും. കുടുംബത്തില്‍ ശാന്തതയുണ്ടാകും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top