Flash News
മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പു വിധിയും: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   ****    പട്ടാള ഭരണത്തിനെതിരെ സമരം ചെയ്ത എഴുപതോളം വനിതകളെ സുഡാന്‍ സൈന്യം കൂട്ട ബലാത്സംഗം ചെയ്തെന്ന് റിപ്പോര്‍ട്ട്; ഐക്യരാഷ്ട്ര സംഘടന അന്വേഷണം പ്രഖ്യാപിച്ചു   ****    തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ എതിര്‍പ്പ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു   ****    ചിക്കാഗോ സമുദായ നേതാക്കള്‍ അറ്റ്‌ലാന്റയിലെ ഹോളി ഫാമിലി ക്നാനായ പള്ളിയുടെ ദശാബ്‌ദി ആഘോഷത്തിന് പിന്തുണയുമായി മുന്‍നിരയില്‍   ****    വനിതാ പോലീസ് ഉദ്യോഗസ്ഥയെ തീ കൊളുത്തി കൊന്നു; കൊലയാളി പിടിയിൽ   ****   

നെയ്യാറ്റിന്‍‌കര സംഭവം; ഡിവൈ‌എസ്പി ഹരികുമാര്‍ ഒളിവില്‍ തന്നെ; പോലീസിന്റെ മെല്ലെപ്പോക്കില്‍ പ്രതിഷേധവുമായി നാട്ടുകാര്‍; അറസ്റ്റ് വൈകിപ്പിച്ച് രക്ഷിക്കാനുള്ള ശ്രമമാണെന്ന് രമേശ് ചെന്നിത്തല

November 7, 2018

harikumarതിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ റോഡിലേക്ക് തള്ളിയിട്ട് വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ഡിവൈഎസ്പി ബി. ഹരികുമാറിനുവേണ്ടി പോലീസ് അന്വേഷണം ആരംഭിക്കാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. ഒളിവില്‍ പോയ ഹരികുമാറിന് വേണ്ടി ഇതുവരെ ലുക്ക്ഔട്ട് നോട്ടീസ് പോലും പുറപ്പെടുവിച്ചിട്ടില്ല. കീഴടങ്ങണമെന്ന് പ്രതിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പ്രതിക്കുവേണ്ടി ഒരു ദിവസം കൂടി കാത്തിരിക്കാനാണ് പൊലീസിന്റെ തീരുമാനം. അന്വേഷണത്തോടു സഹകരിക്കണമെന്ന് ബന്ധുക്കള്‍ വഴിയാണ് ഹരികുമാറിനെ അറിയിച്ചത്.

ഹരികുമാറിന് ഇടുക്കിയിലും തമിഴ്‌നാട്ടിലും വിപുലമായ ബന്ധങ്ങളുള്ളതായാണ് വിവരം. പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതായും സൂചനയുണ്ട്. അതേസമയം കൊലപാതകം അന്വേഷിക്കുന്ന സംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി. രണ്ട് സിഐമാരെയും ഷാഡോ പൊലീസിനെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഹരികുമാറിനെ കഴിഞ്ഞ ദിവസം തന്നെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇലക്ട്രീഷ്യനും പ്ലമ്പറുമായ കൊടങ്ങാവിള കാവുവിള കിടത്തലവിളാകം വീട്ടില്‍ എസ്. സനലാണ് മരിച്ചത്. വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ഹരികുമാര്‍ സനലിനെ പിടിച്ചു നടുറോഡിലേക്കു തള്ളുകയായിരുന്നെന്നാണു ദൃക്‌സാക്ഷികളുടെ മൊഴി.

ഡിവൈഎസ്പിയുടെ അറസ്റ്റ് വൈകിപ്പിച്ച് രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ചെന്നിത്തല

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അറസ്റ്റ് വൈകിപ്പിച്ച് രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കൊല്ലപ്പെട്ട സനലിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

നെയ്യാറ്റിന്‍കരയിലെ കൊലപാതകം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമായ ഗൗരവത്തോടെ കേസ് അന്വേഷിക്കും. ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്തു. സംഭവം എഎസ്പി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top