Flash News

യു.എസ്. ഇടക്കാല പൊതുതെരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭ തിരിച്ചു പിടിച്ച് ഡമോക്രാറ്റുകള്‍

November 7, 2018

qryjyfgjklofctwlo5be2748492b5bവാഷിംഗ്ടണ്‍: അമേരിക്കയില്‍ ഇന്നലെ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വിജയലഹരി ആഘോഷിക്കുകയാണ് ഡമോക്രാറ്റുകള്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പിന്തള്ളി ഡമോക്രാറ്റുകള്‍ മുന്നേറുകയാണ്. ഡോണള്‍ഡ് ട്രംപ് പ്രസിഡന്‍റ് പദത്തിലേറിയ ശേഷമുള്ള ആദ്യ പ്രധാന തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയുമുണ്ട്. എട്ട് വര്‍ഷത്തിന് ശേഷം റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് ജനപ്രതിനിധി സഭ ഡെമോക്രാറ്റുകള്‍ തിരിച്ചു പിടിച്ചു. അതേസമയം, സെനറ്റില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നിലനിര്‍ത്തി.

435 അംഗങ്ങളുള്ള ജനപ്രതിനിധി സഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ക്ക് ലഭിക്കുമെന്നാണ് ഒടുവില്‍ പുറത്ത് വരുന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. വിര്‍ജീനിയ, ഫ്ലോറിഡ, പെന്‍സില്‍വാനിയ, കോളറാഡോ തുടങ്ങിയ സ്ഥലങ്ങളില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയെ തകര്‍ത്ത് ഡെമോക്രാറ്റുകളാണ് മുന്നേറിയത്. സെനറ്റില്‍ ഇന്ത്യാന, നോര്‍ത്ത് ഡക്കോട്ട തുടങ്ങിയ സീറ്റുകള്‍ ഡെമോക്രാറ്റുകളില്‍ നിന്ന് റിപബ്ലിക്കന്‍ പാര്‍ട്ടി പിടിച്ചെടുത്തു.

ഡമോക്രാറ്റ് സെനറ്റര്‍ കിര്‍സ്റ്റന്‍ ഗില്ലിബ്രാന്‍ഡ് ന്യൂയോര്‍ക്കില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഭാവിയിലെ പ്രസിഡന്റ് സ്ഥാനാര്‍ഥി കൂടിയാണ് ഗില്ലിബ്രാന്‍ഡ്. ന്യൂജഴ്‌സിയിലും ജയം ഡെമോക്രാറ്റിനൊപ്പം. സെനറ്റര്‍ ബോബ് മെനന്‍ഡസ് മൂന്നാം തവണയും ഇവിടെ തെരഞ്ഞെടുക്കപ്പെട്ടു.

demo435 അംഗ ജനപ്രതിനിധിസഭയിലെ എല്ലാ സീറ്റുകളിലേക്കും 100 അംഗ സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 36 സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്കും വോട്ടെടുപ്പ് നടക്കുന്നുണ്ട്. ആദ്യ റിപ്പോര്‍ട്ട് പ്രകാരം വെര്‍മോണ്ടിന്റെ സെനറ്ററായ ബേണി സാന്റേഴ്സും മാസച്യുസെറ്റ്സിന്റെ എലിസബത്ത് വാറനും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ സഹോദരന്‍ ഗ്രെയ്ഗ് പെന്‍സ് ഇന്‍ഡ്യാനയില്‍ നിന്നും വിജയിച്ചു.  റിപ്പബ്ലിക്കന്‍സിനായി ഡെമോക്രാറ്റിന്റെ ജിയാനിന്‍ ലീ ലൈക്കിനെ ആണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

ട്രംപിന് ഏറെ നിര്‍ണായകമായ തിരഞ്ഞെടുപ്പാണിത്. സെനറ്റിലും ജനപ്രതിനിധിസഭയിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മുന്‍തൂക്കം ആവര്‍ത്തിക്കാനായാല്‍ ട്രംപിന് അമേരിക്കയുടെ ഭരണചക്രം തുടര്‍ന്നും സുഗമമായി തിരിക്കാം. മറിച്ച് ഏതെങ്കിലു മൊന്നിലെങ്കിലും ഭൂരിപക്ഷം കുറഞ്ഞാല്‍ അത് ട്രംപിന് കുറച്ചൊന്നുമാകില്ല തലവേദന സൃഷ്ടിക്കുകയെന്നാണ് അനുമാനം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top