Flash News
ശബരിമലയില്‍ പ്രക്ഷോഭത്തിനൊരുങ്ങുന്ന ബിജെപി നേതാക്കളെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ പോലീസ് പദ്ധതിയിടുന്നു; ദേശീയ നേതാക്കളെ ശബരിമലയിലെത്തിക്കാന്‍ ബിജെപിയും തയ്യാറെടുക്കുന്നു   ****    ഇരുമുടിക്കെട്ടിനോട് അനാദരവ് കാണിക്കുന്നവരാണ് പ്രശ്നക്കാര്‍; അവരെത്തുന്നത് മനഃപ്പൂര്‍‌വ്വം പ്രശ്നങ്ങളുണ്ടാക്കാനാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്   ****    ബിജെപിയുടെ തന്ത്രം പിഴച്ചു; രാഷ്ട്രീയ നേട്ടത്തിന് കെ. സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചത് ആചാര ലംഘനം; ഇരുമുടിക്കെട്ട് സുരേന്ദ്രന്‍ തന്നെ താഴെയിടുന്ന ദൃശ്യങ്ങള്‍ പുറത്ത്   ****    രാഷ്ട്രീയ കലാപത്തിന് ഇരുമുടിക്കെട്ട് ഉപയോഗിച്ച കെ. സുരേന്ദ്രന്റെ ദുഷ്ടമനസ്സ് ജനം തിരിച്ചറിഞ്ഞുവെന്ന് തോമസ് ഐസക്   ****    പ്രതിപക്ഷ എംഎല്‍എമാര്‍ പമ്പയിലെത്തി; സുരക്ഷയുടെ പേരില്‍ പൊലീസ് നടത്തുന്ന നിയന്ത്രണങ്ങള്‍ അസൗകര്യങ്ങള്‍ മറച്ചുപിടിക്കാനെന്ന് എംഎല്‍എമാര്‍   ****   

യു.എസ്. തെരഞ്ഞെടുപ്പ്; ചരിത്രം കുറിച്ച് വനിതകള്‍

November 7, 2018

demoവാഷിംഗ്ടണ്‍: അമേരിക്കയില്‍ ഇന്നലെ (നവം. 6) നടന്ന ഇടക്കാല പൊതുതെരഞ്ഞെടുപ്പില്‍ ചരിത്രം കുറിച്ച് വനിതകള്‍ മുന്നേറിയപ്പോള്‍ അയന്ന പ്രസ്ലി യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ കറുത്ത വംശജയായി മാറി.  മാസച്യുസെറ്റ്സില്‍ നിന്ന് എതിരില്ലാതെയാണ് അയന്ന തിരഞ്ഞെടുക്കപ്പെട്ടത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാണ് അയന്ന.

0201_ayanna-pressley06

അയന്ന പ്രെസ്ലി

അതേസമയം, ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി അലക്സാന്‍ഡ്രിയ ഒക്കാസിയോ കോര്‍ട്ടസ് യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയായി. ന്യൂയോര്‍ക്കിലെ 14-ാം ഡിസ്ട്രിക്റ്റില്‍ നിന്നാണ് കോര്‍ട്ടസ് തിരഞ്ഞെടുക്കപ്പെട്ടത്. രാഷ്ട്രീയത്തില്‍ നവാഗതയായ കോര്‍ട്ടസ് ജൂണില്‍ ജോ ക്രോലിയെ അപ്രതീക്ഷിതമായി പരാജയപ്പെടുത്തി വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. 29കാരിയായ കോര്‍ട്ടസ് റിപ്പബ്ലിക്കന്റെ ആന്റണി പപ്പാസിനെയാണ് പരാജയപ്പെടുത്തിയത്.

181025203703-alexandria-ocasio-cortez-overlay-tease

അലക്സാന്‍ഡ്രിയ ഒക്കാസിയോ കോര്‍ട്ടസ്

മിഷിഗണില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് ഒരു മുസ്‌ലിം വനിതയും ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിച്ച റാഷിദ ത്‌ലൈബ് (42) ആണ് യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്‌ലിം വനിതയെന്ന നേട്ടം സ്വന്തമാക്കിയത്. ഇവര്‍ സെനറ്റിലെത്തുന്ന ആദ്യ പലസ്തീനിയന്‍–അമേരിക്കന്‍ വംശജയുമാണ്. ഏപ്രിലില്‍ തന്നെ റാഷിദ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവര്‍ക്കെതിരെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളോ മറ്റു പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളോ മത്സരരംഗത്തുണ്ടായിരുന്നില്ല.

0b705bcb-5987-4e93-b96a-4ca835b74d1a-AP_Michigan_Primary_House

റാഷിദ ത്ലൈബ്

ഡെമോക്രാറ്റിന്റെ ഷാരിസ് ഡേവിഡ്സ് കാന്‍സാസില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ പ്രദേശവാസിയായും, സ്വവര്‍ഗരതിക്കാരുടെ പ്രതിനിധിയായും ഷാരിസ് മാറി. റിപബ്ലിക്കന്റെ കെവിന്‍ യോഡറെയാണ് രാഷ്ട്രീയത്തിലെ നവാഗതയായ ഷാരിസ് പരാജയപ്പെടുത്തിയത്.

ന്യൂജഴ്‌സിയിലും ജയം ഡെമോക്രാറ്റുകള്‍ക്കാണ്. സെനറ്റര്‍ ബോബ് മെനന്‍ഡസ് മൂന്നാം തവണയും ഇവിടെ തെരഞ്ഞെടുക്കപ്പെട്ടു. പ്രാരംഭഘട്ടത്തിലെ കണക്കുകള്‍ അനുസരിച്ച് വോട്ടു ചെയ്ത 55 ശതമാനം പേരും ട്രംപിനെതിരെ വോട്ടു രേഖപ്പെടുത്തിയതാണ് സിഎന്‍എന്‍ എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നത്. 44 ശതമാനം ആളുകള്‍ ട്രംപിനെ പിന്തുണച്ചു. ട്രംപ് പ്രസിഡന്റായതിനുശേഷം നടക്കുന്ന ആദ്യ പ്രധാന തെരഞ്ഞെടുപ്പാണിത്. ട്രംപിന്റെ രണ്ടു വര്‍ഷത്തെ ഭരണത്തിന്റെ വിലയിരുത്തലാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

656341908

ഷാരിസ് ഡേവിഡ്സ്

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top