വാഷിംഗ്ടണ്‍: അമേരിക്കന്‍ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കേണ്ടതാണ് ജനപ്രതിനിധി സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മുസ്ലിം വനിതകളുടെ വിജയം. ഫലസ്തീന് വംശജയായ റാഷിദ ത്ലൈബും സോമാലിയന്‍ വംശജയായ ഇഹ്ലാന്‍ ഒമറുമാണ് ജനപ്രതിധിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ചരിത്രം കുറിച്ചത്. മിനസോട്ടയില്‍ നിന്നായിരുന്നു ഒമറിന്റെ വിജയം. ജനപ്രതിനിധി സഭയിലെ ആദ്യ മുസ്ലിം അംഗമായ കെയിത്ത് എല്ലിസണ് പകരക്കാരിയായാണ് ഒമര്‍ എത്തുന്നത്.
മിഷിഗണില്‍നിന്ന് യുഎസ് കോണ്‍ഗ്രസിലേക്ക് ജയിച്ചാണ് റാഷിദ ത്ലൈബ് ചരിത്രം സൃഷ്ടിച്ചത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിച്ച റാഷിദ (42) യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം വനിതയെന്ന നേട്ടം സ്വന്തമാക്കി. ഇവര്ർ സെനറ്റിലെത്തുന്ന ആദ്യ പലസ്തീനിയന്‍–അമേരിക്കന്ൻ വംശജയുമാണ്.
ഏപ്രിലില്‍ തന്നെ റാഷിദ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവര്‍ക്കെതിരെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളോ മറ്റു പാര്ർട്ടികളുടെ സ്ഥാനാര്‍ഥികളോ മത്സരരംഗത്തുണ്ടായിരുന്നില്ല. ഇതോടെ ഇന്നലെ നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ റാഷിദ എതിരില്ലാതെ വിജയിച്ചു. ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് 1965 മുതല്‍ തല്‍സ്ഥാനത്ത് ഉണ്ടായിരുന്ന ജോണ്‍ കോണ്യേഴ്സ് രാജി വച്ചിരുന്നു.
ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതിന് ശേഷം അമേരിക്കയില്‍ മുസ്ലിങ്ങള്‍ക്ക് എതിരെ ആക്രമണം വര്‍ദ്ധിച്ചിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് പ്രകോപനപരമായ ട്രംപിന്റെ പ്രസംഗങ്ങള്‍ മുസ്ലീങ്ങള്‍ക്കു നേരെ വര്‍ഗീയാക്രമണങ്ങളും കൊലപാതകങ്ങള്‍ വരെ നടന്നിരുന്നു. തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രേരിപ്പിച്ച ഘടകവും അതായിരുന്നുവെന്ന് റാഷിദ പ്രതികരിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply