Flash News
ഇരുമുടിക്കെട്ടിനോട് അനാദരവ് കാണിക്കുന്നവരാണ് പ്രശ്നക്കാര്‍; അവരെത്തുന്നത് മനഃപ്പൂര്‍‌വ്വം പ്രശ്നങ്ങളുണ്ടാക്കാനാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്   ****    ബിജെപിയുടെ തന്ത്രം പിഴച്ചു; രാഷ്ട്രീയ നേട്ടത്തിന് കെ. സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചത് ആചാര ലംഘനം; ഇരുമുടിക്കെട്ട് സുരേന്ദ്രന്‍ തന്നെ താഴെയിടുന്ന ദൃശ്യങ്ങള്‍ പുറത്ത്   ****    രാഷ്ട്രീയ കലാപത്തിന് ഇരുമുടിക്കെട്ട് ഉപയോഗിച്ച കെ. സുരേന്ദ്രന്റെ ദുഷ്ടമനസ്സ് ജനം തിരിച്ചറിഞ്ഞുവെന്ന് തോമസ് ഐസക്   ****    പ്രതിപക്ഷ എംഎല്‍എമാര്‍ പമ്പയിലെത്തി; സുരക്ഷയുടെ പേരില്‍ പൊലീസ് നടത്തുന്ന നിയന്ത്രണങ്ങള്‍ അസൗകര്യങ്ങള്‍ മറച്ചുപിടിക്കാനെന്ന് എംഎല്‍എമാര്‍   ****    ശ്രീ സ്‌കൂള്‍ ഓഫ് ഡാന്‍സ് വിദ്യാര്‍ഥികള്‍ സാന്ത്വനത്തിനു 15,000 ഡോളര്‍ സംഭാവന നല്‍കി   ****   

ടെക്സസ് ഫോര്‍ട്‌ബെന്‍ഡ് കൗണ്ടിയില്‍ കെ.പി. ജോര്‍ജിനും ജൂലി മാത്യുവിനും ഉജ്ജ്വല വിജയം

November 7, 2018 , ജീമോന്‍ റാന്നി

getPhoto (1)ഹൂസ്റ്റണ്‍: അത്യന്തം ആവേശം നിറഞ്ഞു നിന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തിനൊടുവില്‍ പ്രവാസി മലയാളികള്‍ക്ക് അത്യുജ്വല വിജയം. തീ പാറുന്ന പോരാട്ടം നടത്തി മലയാളികളുടെ അഭിമാനമായി മാറിയ കെ.പി. ജോര്‍ജ് ഫോട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യന്‍ സമൂഹത്തിന്റെയും പ്രത്യേകിച്ചു ആയിരക്കണക്കിന് മലയാളീ വോട്ടര്മാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ഫോര്‍ട്ട്ബന്റില്‍ ഇക്കുറി കൗണ്ടിയിലെ ഏറ്റവും ഉന്നതമായ പദവിയായ ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ് (കൗണ്ടി ചീഫ് എക്‌സിക്യൂട്ടീവ്) മത്സരിച്ചത് മലയാളിയും ഹൂസ്റ്റണിലെ സാമൂഹ്യ സംസ്‌കാരിക വിദ്യാഭാസ രംഗത്തെ നിറസാന്നിധ്യവുമായ കെ.പി.ജോര്‍ജ് ആണ്. ഏഷ്യന്‍ കമ്യൂണിറ്റിക്കു കൗണ്ടിയില്‍ ശക്തമായ സ്വാധീനം ചെലുത്തുവാന്‍ തന്റെ വിജയത്തിനു കഴിയുമെന്നു ജോര്‍ജ് പറഞ്ഞു.

പോള്‍ ചെയ്ത 248,503 വോട്ടുകളില്‍ 52.78% ശതമാനം വോട്ടുകള്‍ (131,169) നേടിയാണ് ജോര്‍ജ് വിജയിച്ചത്. എതിരാളി റോബര്‍ട്ട് ഹിബര്‍ട്ടിനു47.22 ശതമാനം. (117,334)

ഈ പദവിയില്‍ ദീര്‍ഘനാളായി തുടരുന്ന റോബര്‍ട്ട് ഹെബര്‍ട്ടിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി കോര്‍ട്ട് അറ്റ് ലോ നമ്പര്‍ 3 ജഡ്ജ് ആയി മത്സരിച്ച ജൂലി മാത്യുവും ശക്തമായ പോരാട്ടത്തില്‍ വിജയം കണ്ടു. കഴിഞ്ഞ 15 വര്‍ഷമായി അറ്റോര്‍ണിയായി പ്രവര്‍ത്തിക്കുന്ന ജൂലി ഇന്ത്യക്കാരുടെ പ്രത്യേകിച്ചു മലയാളീ വോട്ടര്‍മാരില്‍ വലിയ പ്രതീക്ഷയാണ് പുലര്‍ത്തിയത്. ഇപ്പോഴത്തെ ജഡ്ജ് ട്രിസിയ ക്രേനേക്‌നെയാണ് ജൂലി പരാജയപ്പെടുത്തിയത്. കൗണ്ടി കോര്‍ട്ടില്‍ സമൂലമായ പരിവര്‍ത്തനം കൊണ്ടുവരുന്നതിന് ശ്രമിക്കുമെന്ന് ജൂലി പറഞ്ഞു.

പോള്‍ ചെയ്ത 232,502 വോട്ടുകളില്‍ 52.57% ശതമാനം വോട്ടുകള്‍ (122,217) നേടിയാണ് ജൂലി മാത്യു വിജയിച്ചത്.

ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായിരുന്നു ഇരുവരും. ഇന്ത്യന്‍ സമൂഹത്തിന്റെ പ്രത്യേകിച്ച് മലയാളി സമൂഹത്തിന്റെ ആവേശകരമായ ഒത്തൊരുമയും ഈ തെരഞ്ഞെടുപ്പില്‍ കണ്ടു. വലിയ ശതമാനം ഏഷ്യക്കാരും മലയാളികളും വോട്ടു ചെയ്തു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top