Flash News
ഇരുമുടിക്കെട്ടിനോട് അനാദരവ് കാണിക്കുന്നവരാണ് പ്രശ്നക്കാര്‍; അവരെത്തുന്നത് മനഃപ്പൂര്‍‌വ്വം പ്രശ്നങ്ങളുണ്ടാക്കാനാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്   ****    ബിജെപിയുടെ തന്ത്രം പിഴച്ചു; രാഷ്ട്രീയ നേട്ടത്തിന് കെ. സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചത് ആചാര ലംഘനം; ഇരുമുടിക്കെട്ട് സുരേന്ദ്രന്‍ തന്നെ താഴെയിടുന്ന ദൃശ്യങ്ങള്‍ പുറത്ത്   ****    രാഷ്ട്രീയ കലാപത്തിന് ഇരുമുടിക്കെട്ട് ഉപയോഗിച്ച കെ. സുരേന്ദ്രന്റെ ദുഷ്ടമനസ്സ് ജനം തിരിച്ചറിഞ്ഞുവെന്ന് തോമസ് ഐസക്   ****    പ്രതിപക്ഷ എംഎല്‍എമാര്‍ പമ്പയിലെത്തി; സുരക്ഷയുടെ പേരില്‍ പൊലീസ് നടത്തുന്ന നിയന്ത്രണങ്ങള്‍ അസൗകര്യങ്ങള്‍ മറച്ചുപിടിക്കാനെന്ന് എംഎല്‍എമാര്‍   ****    ശ്രീ സ്‌കൂള്‍ ഓഫ് ഡാന്‍സ് വിദ്യാര്‍ഥികള്‍ സാന്ത്വനത്തിനു 15,000 ഡോളര്‍ സംഭാവന നല്‍കി   ****   

ഫ്‌ളോറിഡയില്‍ നിര്യാതനായ പി.സി. ജോര്‍ജിന്റെ സംസ്‌കാരം ശനിയാഴ്ച

November 7, 2018 , ജീമോന്‍ റാന്നി

Obituray Photo_P.C.Georgeകോറല്‍ സ്‌പ്രിംഗ്സ്: കൊട്ടാരക്കര ചെങ്കുളം, ക്ലാവറ കിഴക്കേ പുത്തന്‍വീട്ടില്‍ പരേതനായ ജി. ചാക്കോച്ചന്റെ മകനും സുവിശേഷകനുമായ പി.സി. ജോര്‍ജ് (71) ഫ്ലോറിഡയില്‍ നിര്യാതനായി.

കഴിഞ്ഞ 51 വര്‍ഷങ്ങളായി സുവിശേഷ വേലയില്‍ വ്യാപൃതനായിരുന്ന ജോര്‍ജ് വിശ്വവാണി, ഫീബാ റേഡിയോ, വോയ്‌സ് ഓഫ് ലവ് തുടങ്ങിയ സുവിശേഷ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഗോസ്പല്‍ ഫോര്‍ ഓള്‍ നേഷന്‍സ് എന്ന സംഘടനയുടെ സ്ഥാപക പ്രസിഡണ്ടുമായിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന കണ്‍വെന്‍ഷന്‍ പ്രസംഗകനും കൂടിയിരുന്ന നിരവധി ക്രിസ്തീയ ഗാനങ്ങളും രചിച്ചു ഈണം നല്‍കിയിട്ടുണ്ട്.

ഭാര്യ: ചാത്തന്നൂര്‍ തോട്ടത്തില്‍ കുടുംബാംഗം ജോളി ജോര്‍ജ്.

മക്കള്‍ : ജിം ജോര്‍ജ്, ജെന്‍സി ജോര്‍ജ്, ജാക്‌സണ്‍ ജോര്‍ജ്, സ്റ്റാന്‍ലി ജോര്‍ജ് (എല്ലാവരും ഫ്ലോറിഡ)

മരുമക്കള്‍: ജിജി, ജിം, സ്‌നേഹ (എല്ലാവരും ഫ്ലോറിഡ)

ശവസംസ്‌കാര ശുശൂഷകളും പൊതുദര്‍ശനവും നവംബര്‍ 10 നു ശനിയാഴ്ച സെന്റ് ജോണ്‍സ് സി. എസ്. ഐ ദേവാലയത്തില്‍ (St. Mary Magdalane Episcopal Church, 1400, Riverside Dr, Coral Springs, FL 33071) രാവിലെ 9:30 മുതല്‍ 12:30 വരെ നടത്തപ്പെടുന്നതും തുടര്‍ന്ന് ഫോറെസ്‌റ് ലോണ്‍ മെമ്മോറിയല്‍ ഗാര്‍ഡന്‍സ് സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജാക്‌സണ്‍ 954 643 4315

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top