- Malayalam Daily News - http://www.malayalamdailynews.com -

അമൃതയില്‍ ശ്രേഷ്ഠ ഭാഷാവാരാചരണം സംഘടിപ്പിച്ചു

Karthyayaniyamma 2അമൃതപുരി: അമൃത സ്കൂള്‍ ഓഫ് ബയോടെക്നോളജി ശ്രേഷ്ഠഭാഷാവാരം ആചരിക്കുന്നതിന്‍റെ ഭാഗമായി വിദ്യാര്‍ഥി കൂട്ടായ്മയായ ‘ക്രിയേറ്റോമിന്‍റെ’ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ അമൃതപുരി കാമ്പസില്‍ സംഘടിപ്പിച്ചു.

തദവസരത്തില്‍ കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി വിജ്ഞാന സമ്പാദനത്തിന് പ്രായം തടസ്സമല്ലെന്ന് തെളിയിച്ച 97 കാരിയായ ശ്രീമതി കാര്‍ത്ത്യായനിയമ്മയായിരുന്നു മുഖ്യാതിഥി. അമൃത ബയോടെക്നോളജി ഡീന്‍ ഡോ ബിപിന്‍ നായര്‍ സ്വാഗതം ആശംസിച്ചു. നിരവധി പ്രമുഖ വ്യക്തികള്‍ സര്‍വകലാശാലയില്‍ വന്നിട്ടുണ്ടെങ്കിലും ഇത്രയും പ്രചോദനമേകുന്ന ഒരു അതിഥി തന്‍ റെഅഭിപ്രായത്തില്‍ ആദയമായാണ് എത്തുന്നതെന്ന് അദ്ദേഹം തന്‍റെ സ്വാഗത പ്രസംഗത്തില്‍ എടുത്തു പറഞ്ഞു.

Karthyayaniyamma 1ശ്രേഷ്ഠ ഭാഷാചരണത്തെക്കുറിച്ചും മലയാള ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും അമൃതയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സുദര്‍ശ് ലാല്‍ സംസാരിച്ചു. കാര്‍ത്ത്യായനിയമ്മയേയും അവരെ വിജയത്തിലേയ്ക്ക് നയിച്ച ടീച്ചര്‍ ശ്രീമതി സതി കൃഷ്ണയേയും വേദിയില്‍ ആദരിച്ചു. ചങ്ങമ്പുഴയുടെ കവിത സ്ഫുടമായി ചൊല്ലി നന്നായി പഠിക്കണമെന്ന് സന്ദേശം നല്‍കിയ കാര്‍ത്ത്യായനിയമ്മയെ ഹര്‍ഷാരവത്തോടെയാണ് കുട്ടികള്‍ യാത്രയാക്കിയത്.

‘ക്രിയേറ്റോമിന്‍റെ’ സാഹിത്യ വിഭാഗം സെക്രട്ടറി ശ്രീ അനന്തു കൃഷ്ണന്‍ കൃതജ്ഞത രേഖപ്പെടുത്തി. തുടര്‍ന്ന് ഭാഷാ വാരാചരണത്തിന്‍റെ ഭാഗമായി ഉപന്യാസ രചന , പദ്യപാരായണം, സംവാദം, പ്രസംഗം തുടങ്ങിയവ ക്യാമ്പസില്‍ സംഘടിപ്പിച്ചു. അനേകം വിദ്യാര്‍ഥികളുടെ സാന്നിദ്ധ്യത്തില്‍ വിജയികള്‍ക്ക് മുഖ്യാതിഥി പുരസ്കാരങ്ങള്‍ സമ്മാനിച്ചു.

Karthyayaniyamma 3

[1] [2] [3] [4] [5]