Flash News
ഏഴ് മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തേക്കിറങ്ങാന്‍ കഴിയാതെ തൃപ്തി ദേശായി; നെടുമ്പാശ്ശേരി വിമാനത്താവളത്തിനു ചുറ്റും പ്രതിഷേധക്കാര്‍; സം‌രക്ഷണം നല്‍കാനാവില്ലെന്ന് പോലീസ്   ****    പ്രളയത്തിനിടെ ഒരു പ്രണയം; മുസ്ലിം യുവാവും ഹിന്ദു യുവതിയും പ്രണയിനികളാകുന്ന കഥ ‘കേദാര്‍നാഥ്’ ട്രെയ്‌ലര്‍   ****    പ്രളയാനന്തര കേരള പുനര്‍ നിര്‍മിതിയില്‍ പ്രവാസികളുടെ പങ്ക് അഭിനന്ദനീയം : റോഷി അഗസ്റ്റിന്‍ എം.എല്‍. എ   ****    പി സി മാത്യുവിന്റ ഭാര്യാ മാതാവ് ശോശാമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ) നിര്യാതയായി   ****    വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് ജമാല്‍ ഖഷോഗിയെ വധിച്ചവര്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് സൗദി പ്രൊസിക്യൂഷന്‍   ****   

മന്ത്രി കെ.ടി. ജലീല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത് പച്ചക്കള്ളം; മന്ത്രിയുടെ ബന്ധുവിനേക്കാള്‍ യോഗ്യരായ അപേക്ഷകരുണ്ടായിരുന്നുവെന്ന് തെളിവുകള്‍ സഹിതം പി.കെ. ഫിറോസ്

November 7, 2018 , .

jaleel1തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത് പച്ചക്കള്ളമാണെന്നും, മന്ത്രിയുടെ ബന്ധുവിനേക്കാള്‍ യോഗ്യരായ അപേക്ഷകരുണ്ടായിരുന്നുവെന്ന് തെളിവുകളുമായി പരാതിക്കാരന്‍ പി.കെ. ഫിറോസ്. നിയമനത്തിന് അപേക്ഷിച്ചവരില്‍ 4 പേര്‍ക്കും അദീപിനേക്കാള്‍ യോഗ്യതയുണ്ട്. അഭിമുഖത്തില്‍ പങ്കെടുത്ത മൂന്നില്‍ രണ്ട് പേര്‍ക്കും അദീപിനേക്കാള്‍ യോഗ്യതയുണ്ട്. അപേക്ഷകരില്‍ നാല് പേര്‍ സര്‍ക്കാര്‍ ജീവനക്കാരാണ്. അപേക്ഷ തള്ളിയവരില്‍ എസ്ബിഐ ഉദ്യോഗസ്ഥനും ഉള്‍പ്പെടും. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരുടെ അപേക്ഷയും തള്ളി. ഇത് സംബന്ധിച്ച വിവരാവകാശ രേഖകള്‍ കിട്ടിയെന്നും പി.കെ.ഫിറോസ് പറഞ്ഞു.

firos-jaleel-new-01തസ്തികയിലേക്ക് അപേക്ഷിച്ച 6 പേര്‍ക്കു യോഗ്യതയുണ്ടെന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എംബിഎ അല്ലെങ്കില്‍ ബിടെക്, 3 വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണു യോഗ്യതയായി വിജ്ഞാപനത്തില്‍ കാണിച്ചിരുന്നത്. തസ്തികയിലേക്ക് യോഗ്യരായ ആറുപേരുടെ വിവരങ്ങള്‍ ഇങ്ങനെ – അനസ് വി.പി എംബിഎ, 5 വര്‍ഷം പ്രവൃത്തിപരിചയം, പി.മോഹനന്‍ എംബിഎ, എസ്ബിഐ റീജനല്‍ മാനേജര്‍, 3 വര്‍ഷം പ്രവൃത്തിപരിചയം, സഹീര്‍ കാലടി എംബിഎ, മലപ്പുറം മാല്‍കോടെക്‌സ് സ്പിന്നിങ് മില്ലിലെ ഫിനാന്‍സ് മാനേജരായി 11 വര്‍ഷം പ്രവൃത്തിപരിചയം, റിജാസ് എംബിഎ, ഐസിഐസിഐ ബാങ്ക്, സ്വകാര്യ ഇന്‍ഷുറന്‍സ് ബാങ്ക് എന്നിവിടങ്ങളിലെ ജോലി പരിചയം, നിലവില്‍ ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ മാനേജര്‍, സാജിദ് മുഹമ്മദ് എംബിഎ, 5 വര്‍ഷം പ്രവൃത്തിപരിചയം, വി.ബാബു ധനവകുപ്പിലെ അണ്ടര്‍ സെക്രട്ടറി, എംബിഎ യോഗ്യതയില്ല.

തസ്തികയിലേക്ക് നിയമിച്ച മന്ത്രിയുടെ ബന്ധുവിന് പക്ഷേ വിജ്ഞാപനത്തില്‍ പറയുന്ന എംബിഎ ഇല്ല. മാത്രമല്ല അപേക്ഷ നല്‍കുന്ന സമയത്ത് സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ബ്രാഞ്ച് മാനേജര്‍ മാത്രമായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top