Flash News

ട്രം‌പിന് ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ചു, സിഎന്‍‌എന്‍ റിപ്പോര്‍ട്ടര്‍ക്ക് വൈറ്റ് ഹൗസ് പ്രസ് പാസ് നഷ്ടമായി

November 8, 2018

1541621517_donald-trump-brands-cnn-reporter-a-rude-terrible-person-in-fiery-press-conference-as-president-takes-credit-for-midterms-victoryവാഷിങ്ടണ്‍: തനിക്ക് ഇഷ്ടപ്പെടാത്തവരെ തള്ളിപ്പറയുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ ട്രം‌പ് ഇത്തവണ നേരിട്ടത് സി‌എന്‍‌എന്‍ റിപ്പോര്‍ട്ടറെ. ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ഡോണള്‍ഡ് ട്രംപിനോട് ചോദ്യം ചോദിച്ച സിഎന്‍എന്‍ മാധ്യമപ്രവര്‍ത്തകന്റെ പ്രസ് പാസ് വൈറ്റ് ഹൗസ് റദ്ദാക്കി. കുടിയേറ്റക്കാര്‍ക്കെതിരായ ട്രംപിന്റെ നടപടിയെ കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യം ചെയ്ത ജിം അക്കോസ്റ്റയെ ‘ജനങ്ങളുടെ ശത്രു’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ജിമ്മിന്റെ ചോദ്യത്തിന് ഉത്തരം പറയാന്‍ വിസമ്മതിച്ച ട്രംപ് ഇനി ചോദ്യം ചോദിക്കരുതെന്നും മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ വീണ്ടും ചോദ്യം ചോദിക്കാന്‍ ശ്രമിച്ച ജിമ്മിന്റെ മൈക്രോഫോണ്‍ വൈറ്റ് ഹൗസ് ജീവനക്കാരിയും ട്രംപിന്റെ സഹായിയുമായ യുവതി പിടിച്ച് വാങ്ങാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ യുവതിയോട് ക്ഷമിക്കണമെന്ന് പറഞ്ഞ് ജിം മൈക്ക് നല്‍കാന്‍ തയ്യാറായില്ല. ഈ കാരണം പറഞ്ഞാണ് വൈറ്റ് ഹൗസ് ജിമ്മിന്റെ പ്രസ് പാസ് റദ്ദാക്കിയിരിക്കുന്നത്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ പാസ് റദ്ദാക്കുന്നതായി വൈറ്റ് ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്സ് അറിയിച്ചു.

‘പ്രസിഡന്റ് ട്രംപ് എല്ലാവരുടേയും ചോദ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ വൈറ്റ് ഹൗസിലെ ജീവനക്കാരിയായ യുവതിയുടെ കൈയ്യില്‍ സ്പര്‍ശിച്ച നടപടി ഞങ്ങള്‍ അംഗീകരിക്കില്ല,’ സാറ ട്വീറ്റ് ചെയ്തു. ‘ഇത് കളളമാണ്’ എന്ന് ജിം ട്വീറ്റ് ചെയ്തു. ട്രംപിന് ഇഷ്ടമില്ലാത്ത ചോദ്യം ചോദിച്ചതാണ് വൈറ്റ് ഹൗസിനെ ചൊടിപ്പിച്ചതെന്ന് വ്യക്തമാണ്. ഇതിനെ സാധൂകരിക്കുന്നതാണ് വാര്‍ത്താസമ്മേളനത്തിലെ ദൃശ്യങ്ങളും. ജിമ്മിന് പിന്തുണയുമായി നിരവധി മാധ്യമപ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.

സെക്രട്ടറി സാറ കളളം പറഞ്ഞതായി സിഎന്‍എന്‍ പ്രസ്താവനയില്‍ അറിയിച്ചു. ചോദ്യം ചോദിച്ചതിനാണ് സസ്പെന്‍ഷന്‍ ലഭിച്ചതെന്നും സിഎന്‍എന്‍ വ്യക്തമാക്കി. ജനാധിപത്യത്തെ തകര്‍ക്കുന്ന നടപടിയാണ് ഉണ്ടായതെന്നും അദ്ദേഹത്തിനെതിരായ നടപടി ഉടനെ പിന്‍വലിക്കണമെന്നും വാഷിങ്ടണ്‍ പ്രസ് വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top