Flash News
ഏഴ് മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തേക്കിറങ്ങാന്‍ കഴിയാതെ തൃപ്തി ദേശായി; നെടുമ്പാശ്ശേരി വിമാനത്താവളത്തിനു ചുറ്റും പ്രതിഷേധക്കാര്‍; സം‌രക്ഷണം നല്‍കാനാവില്ലെന്ന് പോലീസ്   ****    പ്രളയത്തിനിടെ ഒരു പ്രണയം; മുസ്ലിം യുവാവും ഹിന്ദു യുവതിയും പ്രണയിനികളാകുന്ന കഥ ‘കേദാര്‍നാഥ്’ ട്രെയ്‌ലര്‍   ****    പ്രളയാനന്തര കേരള പുനര്‍ നിര്‍മിതിയില്‍ പ്രവാസികളുടെ പങ്ക് അഭിനന്ദനീയം : റോഷി അഗസ്റ്റിന്‍ എം.എല്‍. എ   ****    പി സി മാത്യുവിന്റ ഭാര്യാ മാതാവ് ശോശാമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ) നിര്യാതയായി   ****    വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് ജമാല്‍ ഖഷോഗിയെ വധിച്ചവര്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് സൗദി പ്രൊസിക്യൂഷന്‍   ****   

കാലിഫോര്‍ണിയയിലെ നിശാ ക്ലബ്ബില്‍ വെടിവെപ്പ്; പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടു; ഡപ്യൂട്ടി ഷെറിഫ് ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്ക്#

November 8, 2018 , .

_104226270_050466981കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ നിശാ ക്ലബ്ബില്‍ ഇന്നലെ (ബുധനാഴ്ച) രാത്രിയിലുണ്ടായ വെടിവെപ്പില്‍ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഡപ്യൂട്ടി ഷെറിഫ് ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. തൗസന്‍ഡ് ഓക്‌സ് അതിര്‍ത്തിയിലെ നൈറ്റ്ക്ലബ്ബിലാണ് വെടിവെപ്പ് നടന്നത്. ആക്രമണം നടത്തിയ തോക്കുധാരിയെ പിന്നീട് വെടിവെച്ചു കൊന്നതായി പോലീസ് അറിയിച്ചു. വെൻടൂറ കൗണ്ടി പൊലീസ് മേധാവി ജിയോഫ് ഡീനാണ് ആക്രമണ വിവരം പുറത്തു വിട്ടത്.

california_shooting_759നൂറുകണക്കിന് പേര്‍ തടിച്ചുകൂടിയിരുന്ന തൌസന്‍ഡ് ഓക്‌സിലെ ക്ലബില്‍ മുഖം പാതി മറച്ചെത്തിയയാള്‍ വെടിയുതിര്‍ത്തതെന്ന് ദൃക്‌സാക്ഷിയായ ടെയ്‌ലര്‍ വിറ്റ്‌ലര്‍ പോലീസിനോടു പറഞ്ഞു. രാത്രി 11.30ഓടെയാണ് ആക്രമണം ഉണ്ടായത്. പ്രതിയെ കസ്റ്റഡിയിലെടുത്തത് സംബന്ധിച്ചും കൃത്യമായ വിവരങ്ങളില്ല. പൊലീസെത്തിയ സമയത്തും വെടിവെപ്പ് തുടരുകയായിരുന്നു. വാതിലിനടുത്തു നില്‍ക്കുകയായിരുന്ന കാവല്‍ക്കാരനെ വെടിവെച്ചശേഷം തോക്കുധാരി ക്ലബിലുണ്ടായിരുന്നവര്‍ക്കു നേരെ തുരുതുരാ വെടിവെടിവെക്കുകയായിരുന്നു. ജനലുകള്‍ വഴിയും മറ്റുമാണ് പലരും രക്ഷപ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം.

f_ots_calif_shooting_response_151202തൗസന്‍ഡ് ഓക്സിലെ ബോർഡർലൈൻ ബാർ ആൻഡ് ഗ്രിൽ എന്ന ബാറിൽ അതിക്രമിച്ച് കയറിയാണ് അക്രമി വെടിവെപ്പ് നടത്തിയത്. 30 റൗണ്ട് വെടിയുതിർത്തുവെന്ന് വെൻടൂറ കൗണ്ടി പോലീസ് ക്യാപ്റ്റന്‍ ഗാരോ കുരേജിയൻ അസോസിയേറ്റ് പ്രസിനോട് പറഞ്ഞു.

പുക ബോംബ് എറിഞ്ഞതിന് ശേഷം കൈത്തോക്ക് ഉപയോഗിച്ചാണ് അക്രമി വെടിവെച്ചതെന്ന് പ്രധാന സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു. ബാറിൽ കൂടുതൽ ആളുകളുണ്ടായിരുന്നെങ്കിലും അധികം ആളുകളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബാറിൽ തിരക്ക് കൂടുതലായിരുന്നെങ്കിലും വെടി ഒച്ച കേട്ടപ്പോൾ തന്നെ ജനൽ തകർത്ത് പലരും രക്ഷപ്പെട്ടതിനാലാണ് അധികം ആളപായം സംഭവിക്കാത്തതെന് സംഭവത്തിന്റെ ദൃക്‌സാക്ഷി സിഎൻഎൻ ന്യൂസിനോട് പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top