Flash News
ശബരിമലയില്‍ പ്രക്ഷോഭത്തിനൊരുങ്ങുന്ന ബിജെപി നേതാക്കളെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ പോലീസ് പദ്ധതിയിടുന്നു; ദേശീയ നേതാക്കളെ ശബരിമലയിലെത്തിക്കാന്‍ ബിജെപിയും തയ്യാറെടുക്കുന്നു   ****    ഇരുമുടിക്കെട്ടിനോട് അനാദരവ് കാണിക്കുന്നവരാണ് പ്രശ്നക്കാര്‍; അവരെത്തുന്നത് മനഃപ്പൂര്‍‌വ്വം പ്രശ്നങ്ങളുണ്ടാക്കാനാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്   ****    ബിജെപിയുടെ തന്ത്രം പിഴച്ചു; രാഷ്ട്രീയ നേട്ടത്തിന് കെ. സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചത് ആചാര ലംഘനം; ഇരുമുടിക്കെട്ട് സുരേന്ദ്രന്‍ തന്നെ താഴെയിടുന്ന ദൃശ്യങ്ങള്‍ പുറത്ത്   ****    രാഷ്ട്രീയ കലാപത്തിന് ഇരുമുടിക്കെട്ട് ഉപയോഗിച്ച കെ. സുരേന്ദ്രന്റെ ദുഷ്ടമനസ്സ് ജനം തിരിച്ചറിഞ്ഞുവെന്ന് തോമസ് ഐസക്   ****    പ്രതിപക്ഷ എംഎല്‍എമാര്‍ പമ്പയിലെത്തി; സുരക്ഷയുടെ പേരില്‍ പൊലീസ് നടത്തുന്ന നിയന്ത്രണങ്ങള്‍ അസൗകര്യങ്ങള്‍ മറച്ചുപിടിക്കാനെന്ന് എംഎല്‍എമാര്‍   ****   

യു എസ് കോണ്‍ഗ്രസ്സിലേക്ക് വിജയം ആവര്‍ത്തിച്ചു 4 ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍

November 8, 2018 , പി.പി. ചെറിയാന്‍

getPhotoഇല്ലിനോയ്: യു എസ് കോണ്‍ഗ്രസ്സിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നിലവിലുള്ള 4 ഡമോക്രാറ്റിക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ക്കും വിജയം.

ഇല്ലിനോയ് എട്ടാം പ്രതിനിധി സഭയില്‍ നിന്ന് രാജാകൃഷ്ണമൂര്‍ത്തി ഇന്ത്യന്‍ വംശജനും, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും, വ്യവസായിയുമായ ജെ ഡി ഡിഗന്വകറിനെ വന്‍ വോട്ടുകളുടെ വ്യത്യാസത്തിലാണ് പരാജയപ്പെടുത്തിയത്. പോള്‍ ചെയ്ത വോട്ടുകളില്‍ 124908 (65.6%) വോട്ടുകള്‍ രാജാ നേടിയപ്പോള്‍ ജെ ഡി ക്ക് 65576 (34.4%) വോട്ടുകള്‍ മാത്രമാണ് നേടാനായത്.

സിയാറ്റില്‍ ഉള്‍പ്പെടുന്ന വാഷിംഗ്ടണ്‍ 7 th കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും പ്രമീളാ ജയ്പാലും, കാലിഫോര്‍ണിയ 17 th കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും റൊ ഖന്നയും വന്‍ വിജയം നേടിയപ്പോള്‍, കാലിഫോര്‍ണിയ 7 th കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും മത്സരിച്ച അമി ബെറ നേരിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് വിജയിച്ചത്.

ട്രംമ്പിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പ്രമീള ജയ്പാലിന്റെ വിജയം ഡമോക്രാറ്റിക് പാര്‍ട്ടിക്ക് സമ്മാനിച്ചത് ഇരട്ടി മധുരമായിരുന്നു.

2018 മിഡ്‌ടേം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയ ഇന്ത്യന്‍ അമേരിക്കന്‍ വംശജരുടെ എണ്ണം റിക്കാര്‍ഡായിരുന്നു. യു എസ് സെനറ്റിലേക്കൊഴിച്ചു സംസ്ഥാന- പെഡറല്‍ മുന്‍സിപ്പല്‍ സംസ്ഥാനങ്ങളിലേക്ക് മത്സരിച്ച ഇന്ത്യന്‍ വംശജര്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ അവഗണിക്കാനാവാത്ത ശക്തിയായി മാറിയിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top