Flash News
ശബരിമലയില്‍ മതവികാരം വ്രണപ്പെടുത്തി; രഹ്ന ഫാത്തിമയ്ക്ക് മുന്‍‌കൂര്‍ ജാമ്യമില്ല   ****    ഏഴ് മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തേക്കിറങ്ങാന്‍ കഴിയാതെ തൃപ്തി ദേശായി; നെടുമ്പാശ്ശേരി വിമാനത്താവളത്തിനു ചുറ്റും പ്രതിഷേധക്കാര്‍; സം‌രക്ഷണം നല്‍കാനാവില്ലെന്ന് പോലീസ്   ****    പ്രളയത്തിനിടെ ഒരു പ്രണയം; മുസ്ലിം യുവാവും ഹിന്ദു യുവതിയും പ്രണയിനികളാകുന്ന കഥ ‘കേദാര്‍നാഥ്’ ട്രെയ്‌ലര്‍   ****    പ്രളയാനന്തര കേരള പുനര്‍ നിര്‍മിതിയില്‍ പ്രവാസികളുടെ പങ്ക് അഭിനന്ദനീയം : റോഷി അഗസ്റ്റിന്‍ എം.എല്‍. എ   ****    പി സി മാത്യുവിന്റ ഭാര്യാ മാതാവ് ശോശാമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ) നിര്യാതയായി   ****   

ഡിവൈ‌എസ്പി ഹരികുമാറിന് വഴിവിട്ട രാഷ്ട്രീയ ബന്ധങ്ങളും ഫിനാന്‍സ് കമ്പനിയും; ബിനാമി പേരില്‍ അനധികൃത സ്വത്തുക്കളുമുണ്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ച്

November 8, 2018

sanalതിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിനു മുന്നിലേക്കു തള്ളിയിട്ടു കൊന്ന കേസിലെ പ്രതി ഡിവൈ‌എസ്പി ഹരികുമാറിന് വഴിവിട്ട രാഷ്ട്രീയ ബന്ധങ്ങളും ഫിനാന്‍സ് കമ്പനിയുമുണ്ടെന്നും ബിനാമി പേരില്‍ അനധികൃത സ്വത്തുക്കളുമുണ്ടെന്നും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനു സമ്പാദിക്കാന്‍ കഴിയുന്നതിനേക്കാള്‍ വലിയ തുക ഇയാള്‍ക്കു സമ്പാദ്യമായി ഉണ്ടെന്നും ബെനാമി പേരിലാണ് നിക്ഷേപങ്ങളെന്നമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. വകുപ്പുതല അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശമെങ്കിലും അറസ്റ്റിനുശേഷം ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയായശേഷമേ വകുപ്പുതല അന്വേഷണം നടത്താന്‍ സാധിക്കൂ.

കൊടങ്ങാവിളയില്‍ എബിഎസ് ഫിനാന്‍സ് നടത്തുന്ന ബിനുവിന്റെ വീടിനു മുന്നിലാണ് അപകടം നടന്നത്. ബിനുവാണ് ഡിവൈഎസ്പിയെ വാഹനത്തില്‍ സംഭവ സ്ഥലത്തുനിന്നു രക്ഷപ്പെടുത്തി കൊണ്ടുപോയത്. ബിനുവും ഡിവൈഎസ്പിയുമായി ദീര്‍ഘനാളത്തെ ബന്ധം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഹരികുമാര്‍ ഫോര്‍ട്ട് സിഐ ആയിരിക്കുമ്പോഴാണ് ബിനുവിന്റെ എബിഎസ് ജ്വല്ലറി ഉദ്ഘാടനം ചെയ്തത്. മൂന്നു വര്‍ഷം മുന്‍പാണ് തൊഴുക്കല്‍ സ്വദേശി അയ്യപ്പനുമായി ചേര്‍ന്ന് ജ്വല്ലറി ആംരംഭിച്ചത്. രണ്ടു വര്‍ഷം മുന്‍പ് ബിനുവിന്റെ കച്ചവട പങ്കാളിയായ അയ്യപ്പന്‍ വിഷം കഴിച്ചു മരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.

അയ്യപ്പന്റെ മരണത്തിനുശേഷം ജ്വല്ലറി തുറക്കാതായി. ഇവിടെയാണ് പിന്നീട് ഫിനാന്‍സ് ആരംഭിക്കുന്നത്. ബിനുവിന്റെ വീട്ടില്‍ ഡിവൈഎസ്പി സ്ഥിരമായി വന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. കേസുകള്‍ ഒതുക്കിത്തീര്‍ക്കാനായി ഡിവൈഎസ്പി വാങ്ങുന്ന കൈക്കൂലിയാണ് ഫിനാന്‍സ് സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കു പിന്നിലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമാണ് ഡിവൈഎസ്പിക്കുള്ളത്. കോവളം എംഎല്‍എ എം.വിന്‍സെന്റിന്റെ അറസ്റ്റോടെ സിപിഎം ജില്ലാ നേതൃത്വത്തിന് പ്രിയപ്പെട്ടവനായി. ഉന്നത സിപിഎം നേതാവിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ഡിവൈഎസ്പിക്കെതിരെയുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ മുക്കിയതെന്നും ആരോപണമുണ്ട്.

തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് കൊടങ്ങാവിള കമുകിന്‍കോട് റോഡില്‍വച്ചു ഡിവൈഎസ്പി ഹരികുമാര്‍ സനലിനെ കാറിനു മുന്നിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയത്. ഫിനാന്‍സ് ഉടമ ബിനുവിന്റെ വീടിനു മുന്നിലായിരുന്നു സംഭവം. ബിനുവിന്റെ വീട്ടില്‍നിന്ന് ഡിവൈഎസ്പി പുറത്തിറങ്ങി വരുമ്പോള്‍ വാഹനം പാര്‍ക്കു ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വാക്കേറ്റത്തിലും കൊലപാതകത്തിലേക്കും നയിച്ചത്. ബിനുവിന്റെ വീടിനു മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറയില്‍ എല്ലാം പതിഞ്ഞിട്ടുണ്ടാകുമെന്ന് നാട്ടുകാര്‍ പറയുന്നു. ഈ ക്യാമറയിലെ ദൃശ്യങ്ങള്‍ ഫൊറന്‍സിക് സംഘം ശേഖരിച്ചിരുന്നു. ബിനുവിന്റെ വീടിനു മുന്നിലും കടയുടെ മുന്നിലും സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിലെ ദൃശ്യങ്ങള്‍ ദൃക്‌സാക്ഷികളുടെ മൊഴിക്കൊപ്പം നിര്‍ണായകമാകുമെന്ന് പൊലീസും വ്യക്തമാക്കുന്നു. തെളിവുകള്‍ എടുക്കുന്നത് നാട്ടുകാരുടെ സാന്നിധ്യത്തിലാകണമെന്ന് ആവശ്യമുയര്‍ന്നതിനെത്തുടര്‍ന്ന് ജനപ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ക്യാമറയില്‍നിന്നു ദൃശ്യങ്ങള്‍ ശേഖരിച്ചത്.

നെയ്യാറ്റിന്‍കര കൊലപാതക കേസിലെ പ്രതി ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതക കേസിലെ പ്രതി ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയെയാണ് സമീപിച്ചത്. അതേസമയം സനലിന്റെ മരണത്തില്‍ പൊലീസ് വീഴ്ച സ്ഥിരീകരിച്ച് ആംബുലന്‍സ് ഡ്രൈവര്‍ അനീഷ് രംഗത്തെത്തി. സനലിനെ പൊലീസ് നേരിട്ട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയില്ലെന്ന് അനീഷ് പറഞ്ഞു. ഡ്യൂട്ടി മാറാന്‍ പൊലീസുകാര്‍ സ്റ്റേഷന് മുന്നില്‍ ആംബുലന്‍സ് പിടിച്ചിട്ടു. കരമന വരെ സനലിന് ജീവനുണ്ടായിരുന്നുവെന്നും അനീഷ് പറഞ്ഞു.

നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ ഡി.വൈ.എസ്.പിയുമായുള്ള തര്‍ക്കത്തിനിടെ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പൊലീസ് അനാസ്ഥക്ക് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ചോരയൊലിച്ചു കിടന്ന സനലിനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ പൊലീസ് തയ്യാറായില്ല. അര മണിക്കൂറിന് ശേഷം ജനറല്‍ ആശുപത്രിയിലെത്തിച്ച സനലിനെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാനും വൈകി. വീഴ്ച വരുത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

ഏകദേശം 5 മിനിറ്റിലധികമാണ് ആംബുലന്‍സ് പൊലീസ് സ്റ്റേഷന് മുന്നില്‍ കിടന്നത്. അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ സനലിനെ ഉടന്‍ ആശുപത്രയിലെത്തിക്കാതെ ഗുരുതര അനാസ്ഥ പൊലീസ് കാണിച്ചുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

പൊലീസ് അനാസ്ഥ പുറത്തുവന്നതോടെ നെയ്യാറ്റിന്‍കര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ സജീഷ് കുമാര്‍, ഷിബു എന്നിവരെ തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top