Flash News

പുതുകേരള നിര്‍മിതിക്കായി പ്രവാസികള്‍ ഒറ്റക്കെട്ടായി അണിനിരക്കുക: ഡോ. താജ് ആലുവ

November 9, 2018 , കള്‍ച്ചറല്‍ ഫോറം

IMG_9824

ഡോ. താജ് ആലുവ സംസാരിക്കുന്നു

ദോഹ : പ്രളയത്തിന് ശേഷം രൂപപ്പെട്ട കേരളത്തിന്റെ പുതിയ സാഹചര്യങ്ങളെയും നിലവിലെ പ്രവാസ അവസ്ഥകളെയും രചനാത്മകമായി നേരിട്ട് പുതിയ ബദലുകള്‍ സൃഷ്ടിക്കാന്‍ പ്രവാസി സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കള്‍ച്ചറല്‍ ഫോറം സ്റ്റേറ്റ് പ്രസിഡന്റ് ഡോ. താജ് ആലുവ അഭിപ്രയപ്പെട്ടു. പുതിയ പ്രവാസം പുതിയ കേരളം എന്ന വിഷയത്തെ ആസ്പദമാക്കി കള്‍ച്ചറല്‍ ഫോറം നടത്തിവരുന്ന ക്യാമ്പയിന്റെ ഭാഗമായി വ്യത്യസ്ത പ്രവാസി സംഘടനാ നേതാക്കളുടെയും വ്യാപാര പ്രമുഖരുടെയും പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമീപകാലത്തായി രൂപപ്പെട്ട പ്രവാസ സാഹചര്യങ്ങളെ ശാസ്ത്രീയമായി വിലയിരുത്തുകയും പ്രവാസി മലയാളികള്‍ക്കിടയില്‍ പ്രായോഗികമായി സ്വീകരിക്കേണ്ട നടപടികളില്‍ ബോധവല്‍ക്കരണവും സഹായ സഹകരങ്ങളുമാണ് ക്യാമ്പയിലുടനീളം കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്. ചെലവ് കുറഞ്ഞതും സുസ്ഥിരവുമായ നിര്‍മാണ രീതികളെ പരിചയപ്പെടുത്തുന്നതിലൂടെ പ്രവാസികള്‍ക്ക് നാട്ടിലെ നിര്‍മാണ മേഖലയില്‍ ഇടപെടാന്‍ സാധിച്ചാല്‍ വിപ്ലവകരമായ മാറ്റങ്ങള്‍ അതിലൂടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസ ലോകത്ത് ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ രണ്ടാമതൊരു വരുമാനത്തെ കുറിച്ച് പ്രവാസികള്‍ ഗൗരവത്തില്‍ ആലോചിക്കണം. സ്ഥിരമായ വരുമാനം നാട്ടില്‍ ലഭിക്കുന്ന ചെറുകിട സംരംഭങ്ങളെക്കുറിച്ചും ക്യാമ്പയിനില്‍ പരിചയപ്പെടുത്തുകയും സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ അവ നടപ്പില്‍ വരുത്താനുള്ള ശ്രമവും കള്‍ച്ചറല്‍ ഫോറം ക്യാമ്പയിന്‍ കാലയളവില്‍ നടത്തുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും കാലയളവിലോ സംഘടനകളില്‍ മാത്രമോ ആയി പരിമിതപ്പെടാതെ പ്രവാസി മലയാളികള്‍ ഒറ്റക്കെട്ടായി ഏറ്റെടുത്തു മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.

ചിലവ് കുറഞ്ഞ സുസ്ഥിര നിര്‍മ്മാണം എന്ന വിഷയത്തില്‍ ഉര്‍വി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ആര്‍കിടെക്ട് ഹസന്‍ നസീഫ് സംസാരിച്ചു. കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റുമാരായ ശശിധര പണിക്കര്‍, സുഹൈല്‍ ശാന്തപുരം, ജനറല്‍ സെക്രട്ടറി സാദിഖ് അലി, സെക്രട്ടറി മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു. രജീഷ് കരിന്തലക്കൂട്ടം ഗാനം ആലപിച്ചു. ക്യാമ്പയിന്‍ ജനറല്‍ കണ്‍വീനര്‍ മനീഷ് എ സി, കണ്‍വീനര്‍ താസിന്‍ അമീന്‍, സ്റ്റേറ്റ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ഹാന്‍സ് ജേക്കബ്, അബ്ദുല്‍ ഗഫൂര്‍, ഷമീല്‍, യാസിര്‍ കുറ്റിയാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top