Flash News

ന്യൂജെഴ്സിയില്‍ വാഹനാപകടത്തില്‍ മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു

November 10, 2018

NJ accidentന്യൂജെഴ്സി: ന്യൂജെഴ്സിയിലെ ചെസ്റ്ററിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു. ലിന്‍ഡനിലെ താമസക്കാരായ ചെറിയല്‍ തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (തങ്കമ്മ 73), പേരക്കുട്ടി സോഫിയ (4) എന്നിവരാണ് മരിച്ചത്. വാഹനമോടിച്ചിരുന്ന തോമസ് (75) ഗുരുതരമായി പരിക്കേറ്റ് മോറിസ്‌ടൗണ്‍ മെഡിക്കല്‍ സെന്ററില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇവരുടെ മകള്‍ ടിനി തോമസിന്റെ മകളാണ് മരിച്ച സോഫിയ.

നാല്പതു വര്‍ഷത്തിലേറെയായി ന്യൂജെഴ്സി ലിന്‍ഡനില്‍ താമസിക്കുന്ന തോമസിന്റെ കുടുംബത്തെപ്പറ്റി നല്ല അഭിപ്രായമാണ് അയല്‍ക്കാര്‍ക്ക് പറയാനുള്ളത്. വളരെ ശാന്തശീലരായ കുടുംബമാണെന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത്. ഈസ്റ്റ് ബ്രണ്‍സ്‌വിക്ക് സെന്റ് സ്റ്റീഫന്‍സ് മാര്‍ത്തോമാ ഇടവകാംഗങ്ങളാണ് ഈ കുടുംബം. മറിയാമ്മ ട്രിനിറ്റി റീജണല്‍ മെഡിക്കല്‍ സെന്ററിലെ സ്റ്റാഫ് നഴ്സ് ആയിരുന്നു.

1109fatalaxവ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3:30നായിരുന്നു ചെസ്റ്ററില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച നിസാന്‍ പാത്ത്‌ഫൈന്‍ഡര്‍ എസ്‌യു‌വി അപകടത്തില്‍ പെട്ടത്. ഫര്‍ണെയ്സ് റോഡില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് റൂട്ട് 206-ലേക്ക് പ്രവേശിക്കവേ എതിരെ നിന്ന് വന്ന ട്രാക്റ്റര്‍ ട്രെയ്‌ലര്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇടിയുടെ ആഘാതത്തില്‍ അടുത്തുള്ള വീടിന്റെ മുറ്റത്തേക്ക് ട്രക്ക് പാഞ്ഞു കയറുകയാണുണ്ടായതെന്നും പോലീസ് പറഞ്ഞു.

ഈ ഇന്റര്‍സെക്ഷനില്‍ ട്രാഫിക് ലൈറ്റ് സം‌വിധാനമില്ലാത്തതുകൊണ്ട് പലപ്പോഴും അപകടങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് പരിസരവാസികളും പറയുന്നു. ഇതിനു മുന്‍പും പല അപകടങ്ങളും ഈ സ്ഥലത്ത് നടന്നിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പരിസരവാസികള്‍ പരാതി പറഞ്ഞതായി സിബി‌എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വാഹനങ്ങള്‍ക്ക് പ്രയാസകരമായ ഒരു അപകട മേഖലയാണ് ഈ സ്ഥലമെന്നും, ഇടതു ഭാഗത്തേക്ക് തിരിയുന്ന വാഹനങ്ങള്‍ക്ക് വലതുഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളെ കാണാന്‍ കഴിയില്ലെന്നും ചെസ്റ്റര്‍ പോലീസ് പറയുന്നു. എന്നാല്‍, ഇതുവരെ യാതൊരു പരാതിയും തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്ന് ന്യൂജെഴ്സി ഗതാഗത വകുപ്പും പറയുന്നു.

പൊതുദര്‍ശനവും സംസ്ക്കാര ശുശ്രൂഷയും:

പൊതുദര്‍ശനം: നവംബര്‍ 12 തിങ്കള്‍. സമയം: വൈകിട്ട് 4:00 മണി മുതല്‍ 7:00 മണി വരെ. സ്ഥലം: സെന്റ് സ്റ്റീഫന്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച് (423 ഡനാംസ് കോര്‍ണര്‍ റോഡ്, ഈസ്റ്റ് ബ്രന്‍സ്‌വിക്, ന്യൂജെഴ്സി).

സംസ്‌കാര ശുശ്രൂഷ: നവംബര്‍ 13 ചൊവ്വ. സമയം: രാവിലെ 10 മണിക്ക്. സ്ഥലം: വില്യം എല്‍. ലെബര്‍ ഫ്യൂണറല്‍ ഹോം (15 ഫര്‍ണസ് റോഡ്, ചെസ്റ്റര്‍, ന്യൂജെഴ്‌സി 07930. ഫോണ്‍: 908 879 3090.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top