Flash News

ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍റെ മെഗാ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

November 11, 2018 , ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍

IMG-20181109-WA0031ബഹ്‌റൈന്‍: ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ അല്‍ ഹിലാല്‍ ആശുപത്രിയുമായി സഹകരിച്ചു നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ സ്ത്രീകളും കുടുംബങ്ങളും അടങ്ങുന്ന നാനൂറോളം പേര്‍ പങ്കെടുത്തു. കൊളസ്ട്രോള്‍, ബ്ളഡ് പ്രഷര്‍, ഷുഗര്‍, ലിവര്‍, കിഡ്നി, യൂറിക്ക് ആസിഡ് എന്നിങ്ങനെ പ്രവാസികളെ അലട്ടുന്ന പ്രധാനമായ ഏഴോളം അസുഖങ്ങള്‍ക്കാണ് വിശദമായ പരിശോധന നടത്തിയത്.

ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ ചെയര്‍മാന്‍ എഫ്.എം. ഫൈസല്‍, വൈസ് ചെയര്‍പെഴ്സണ്‍ റീനാ രാജീവ്, പ്രസിഡന്റ് ജ്യോതിഷ് പണിക്കര്‍, സെക്രട്ടറി ജഗത് കൃഷണകുമാര്‍, മെഡിക്കല്‍ വിഭാഗം കണ്‍വീനര്‍ മണിക്കുട്ടന്‍, ഷില്‍സ റിലീഷ്, സുമിത സതീഷ്, എന്നിവര്‍ നേതൃത്വം നല്‍കി.

സാമൂഹ്യപ്രവര്‍ത്തകരായ പ്രദീപ് പുറവന്‍കര, ജേക്കബ് തേക്കുംതോട്, ബിജു മലയില്‍, സയ്യിദ്, മോനി ഒടിക്കണ്ടത്തില്‍, സത്യന്‍ പേരാമ്പ്ര, ലിജോയ് അല്‍ ഹിലാല്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.

പരിശോധനാ റിപ്പോര്‍ട്ട് തിങ്കളാഴ്ച വൈകുന്നേരം അല്‍ ഹിലാല്‍ ഹോസ്പിറ്റലിലെ കൗണ്ടറില്‍ കിട്ടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജെ. രാജീവന്‍, ഷൈജു കമ്പത്ത്, രാജ് ഉണ്ണികൃഷ്ണന്‍, ബിസ്മിയ രാജ്, നിഷ രാജീവ്, രാജീവന്‍, മിനി പണിക്കര്‍ എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top