Flash News

ഓള്‍ ഓസ്ട്രേലിയ വോളിബോള്‍ ടൂര്‍ണമെന്‍റില്‍ ഗ്രീന്‍ ലീഫ്‌ കാന്‍ബറ ജേതാക്കള്‍

November 11, 2018 , ജോമി പുലവേലില്‍

jomyകാന്‍ബറ: കേരളാ സ്പോര്‍ട്സ്‌ & ആര്‍ട്സ്‌ ക്ലബ് സിഡ്നി സംഘടിപ്പിച്ച ഓള്‍ ഓസ്ട്രേലിയ വോളീബോള്‍ മത്സരത്തില്‍ ഗ്രീന്‍ ലീഫ്‌ കാന്‍ബറ വിജയികളായി. ഗൗരി പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്‍റിന്‍റെ സെമിയില്‍ ആതിഥേയരായ സിഡ്നി ടീമിനെയും ഫൈനലില്‍ ബിഎംഎ ബ്രിസ്ബനെയും മറുപടിയില്ലാത്ത സെറ്റുകളിലൂടെ മറികടന്നാണു കാന്‍ബറ കിരീടം സ്വന്തമാക്കിയത്‌.

മുന്‍ ഇന്ത്യൻ ദേശീയ ടീം ക്യാപ്റ്റന്മാരയിരുന്ന കിഷോര്‍ കുമാര്‍, വിപിന്‍ ജോര്‍ജ് എന്നിവര്‍ കാന്‍ബറക്കുവേണ്ടി കളത്തിലിറങ്ങി.

ഓസ്ട്രേലിയയിലെ ഒരു മലയാളി ടൂര്‍ണമെന്‍റില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ ദേശീയ ടീമിലെ കളിക്കാരായിരുന്നവരെ ഉള്‍പ്പെടുത്തി മത്സരിക്കാനായതും കാന്‍ബറയുടെ നേട്ടമായി. ഇന്ത്യന്‍ താരങ്ങളായ കിഷോര്‍ കുമാര്‍, വിബിന്‍ ജോര്‍ജ് എന്നിവരുടെ സാന്നിധ്യം വോളിബോള്‍ കളിക്കാര്‍ക്കും കാഴ്ചക്കാര്‍ക്കും പുത്തന്‍ ഉണര്‍‌വ്വും ആവേശവും പകര്‍ന്നു.

കാന്‍ബറയിലെ വേളിബോള്‍ പ്രേമികളിടെ നേതൃത്വത്തില്‍ വിജയികള്‍ക്ക് സ്വീകരണവും ഇന്ത്യന്‍ താരങ്ങള്‍ക്ക്‌ യാത്ര‌യയപ്പും നല്‍കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top