Flash News

പ്രവാസി നാട്ടുകലാകാര കൂട്ടം ഭാരവാഹികളെ തിരഞ്ഞെടുത്തു

November 12, 2018 , Rajeesh Karinthalakoottam

groupവിവിധ രാജ്യങ്ങളില്‍ കഴിയുന്ന നാട്ടുകാലകരന്മാര്‍ ഒത്തൊരുമിക്കുന്ന കൂട്ടായ്മയാണ് പ്രവാസി നാട്ടുകലാകാര കൂട്ടം. മലയാളത്തിന്റെ മണ്ണിന്റെ മണമുള്ള പാട്ടുകള്‍ മണലാരണ്യത്തിലും പാടി പകരുന്ന കലാകാരന്മാരുടെ ഈ കൂട്ടായ്മ കേരളത്തിലെ നാട്ടു കലാകാരകൂട്ടത്തിനൊപ്പം, അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചേര്‍ന്നു പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ചിരിക്കുന്ന സംഘടനയാണ്.

കൂട്ടായ്മയുടെ ആദ്യത്തെ ഒത്ത് കൂടലും പ്രതിനിധി തിരഞ്ഞെടുപ്പും വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടന്നു. യോഗത്തില്‍ പ്രവാസി നാട്ടുകലാകാര കൂട്ടം പ്രസിഡന്റായി സന്തു സന്തോഷിനെയും ജനറല്‍ സെക്രട്ടറിയായി സന്ദീപ് പൊലികയേയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ഷൈജു കനല്‍ ഖത്തറിനേയും, ജോയിന്റ് സെക്രട്ടറിയായി രജീഷ് കരിന്തലക്കൂട്ടത്തിനെയും ട്രഷററായി സേതു കെ.എസ് നേയും കോഓര്‍ഡിനേറ്ററായി അരുണ്‍ വായ്മൊഴികൂട്ടത്തെയും തിരഞ്ഞെടുത്തു. ഉപദേശക സമിതി അംഗങ്ങളായി ജി എസ് പിള്ള പൊലികയേയും, സതീഷ് ബഹ്‌റൈനേയും, ശ്രീകാന്ത് ചങ്ങാത്തതെയും, സുധീര്‍ ബാബു കനലിനേയും, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ശ്രീജിത്ത് ഫാറൂഖ് (ബഹ്റൈന്‍), വിനോദ് മൂപ്പന്‍സ് (ബഹ്റൈന്‍), രാഖില്‍ ആരവം (ബഹ്റൈന്‍), ശ്യാം സുഭദ്ര (മസ്‌കറ്റ്), പ്രതാപന്‍ കൊല്ലം (മസ്‌കറ്റ്), അജീഷ് തിരുവനന്തപുരം (മസ്‌കറ്റ്), വിനോദ് കനല്‍ (ഖത്തര്‍), മനോജ് (സൗദി), ദീപു കാസര്‍ഗോഡ് (സൗദി), വിഷ്ണു (ദുബായ്), മുരുകേശ് കുമാർ (കുവൈറ്റ്), ആനന്ദ്‌ പൊലിക (കുവൈറ്റ്) എന്നിവരെയും തിരഞ്ഞെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top