Flash News

ശബരിമല പുനഃപ്പരിശോധനാ ഹര്‍ജി; സുപ്രീം കോടതി വിധി നടപ്പിലാക്കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

November 13, 2018

newsrupt2018-1125bc03c8-edac-41da-9c30-dca2252c1cd8Screenshot__60_സുപ്രീം കോടതി വിധി നടപ്പിലാക്കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല സ്ത്രീപ്രവേശനത്തില്‍ നിലവിലെ വിധി നിലനില്‍ക്കുന്നുവെന്നല്ലേ കോടതി പറഞ്ഞതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കാര്യങ്ങളെല്ലാം കോടതി വിധിയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. റിവ്യൂ ഹര്‍ജി തുറന്ന കോടതിയില്‍ വാദം കേള്‍ക്കാമെന്ന് പറഞ്ഞ കോടതി ഉത്തരവില്‍ പ്രത്യേകം എടുത്തു പറയുന്ന കാര്യം നിലവിലെ വിധിക്ക് സ്റ്റേ ഏര്‍പ്പെടുത്തുന്നില്ലെന്നാണെന്നും, 10 നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ കയറ്റാമെന്ന സുപ്രീം കോടതി വിധി സ്‌റ്റേ ചെയ്യുന്നില്ലെന്നാണ് തനിക്ക്‌ മനസ്സിലായതെന്നും അതില്‍ മറ്റ് അര്‍ത്ഥമുണ്ടോയെന്ന് നിയമവിദഗ്ധരുമായി ആലോചിക്കട്ടേയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുപ്രീം കോടതി വിധി എന്തായാലും അതു നടപ്പിലാക്കുക എന്നതാണു സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സുപ്രീംകോടതി പറഞ്ഞതാണു സര്‍ക്കാരിന്റെ അഭിപ്രായം. വിധിയെക്കുറിച്ചു പഠിക്കേണ്ടതുണ്ട്. കൂട്ടായ ആലോചന നടത്തി തുടര്‍നടപടികള്‍ തീരുമാനിക്കും. മുഖ്യമന്ത്രിയുമായും ആലോചിക്കണം. സര്‍ക്കാര്‍ പറയുന്നതില്‍നിന്നു മാറുന്നില്ല. വിധി സര്‍ക്കാരിന് ആശ്വാസമാണോ എന്ന ചോദ്യത്തിന് എല്ലാം സര്‍ക്കാരിന് ആശ്വാസമാണെന്നു മന്ത്രി പറഞ്ഞു.

ശബരിമലയിലെ യുവതീപ്രവേശ വിഷയത്തില്‍ സുപ്രീംകോടതിയുടെ പുതിയ വിധിയുടെ പശ്ചാത്തലത്തില്‍ അടിയന്തരമായി സര്‍വകക്ഷി യോഗം വിളിച്ചു കൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണമെന്നു കെപിസിസി പ്രചാരണ വിഭാഗം ചെയര്‍മാന്‍ കെ. മുരളീധരന്‍ എംഎല്‍എ. സര്‍വ കക്ഷിയോഗം വിളിക്കേണ്ട ചുമതല മുഖ്യമന്ത്രിക്കാണ്. അത് ആവശ്യപ്പെടേണ്ടതു ദേവസ്വം ബോര്‍ഡ് പ്രസിഡന്റും. എന്നാല്‍ സര്‍വകക്ഷിയോഗം വിളിക്കേണ്ടെന്നു തീരുമാനിച്ചിരിക്കുന്നതു സിപിഎം സംസ്ഥാന സെക്രട്ടറിയാണെന്നും മുരളീധരന്‍ ആരോപിച്ചു.

സെപ്റ്റംബര്‍ 22ലെ ഭരണാഘടനാ ബെഞ്ചിന്റെ വിധി ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്റ്റേ ഇല്ല എന്നു വിധിയില്‍ കൃത്യമായി പറയുന്നു. സര്‍ക്കാരിനു തിരിച്ചടിയൊന്നുമില്ല. ആദ്യംമുതലേ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരേ നിലപാടാണ്. അതു തുടരും. കോടതിവിധി എന്തായാലും അംഗീകരിക്കും. യുവതീപ്രവേശനം അനുവദിച്ചതിനെതിരെയുള്ള ഹര്‍ജികള്‍ ഇനി ജനുവരിയിലേ പരിശോധിക്കൂവെന്നാണു കോടതി പറ!ഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തില്‍, ഇപ്പോള്‍ സമരം ചെയ്യുന്ന സംഘടനകള്‍ മണ്ഡലം മകരവിളക്ക് കാലത്ത് ദര്‍ശനം നടത്തുന്ന ഭക്തര്‍ക്കു സൗകര്യമൊരുക്കുമോ എന്നു വ്യക്തമാക്കണം. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള നിയന്ത്രണം ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീംകോടതി വിധിക്കെതിരെ ആരെങ്കിലും വന്നാല്‍, അവരോടു ചോദിച്ചിട്ടു തീരുമാനിക്കാം എന്നു സര്‍ക്കാരിനു നിലപാടെടുക്കാനാകില്ലല്ലോ കാനം ചോദിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top