Flash News

നിശാഗന്ധീ…. ഞാന്‍ എത്ര ധന്യ (കഥ) : വര്‍ഷിണി വിനോദിനി

November 16, 2018

nisagandhi-1നനഞ്ഞ അന്ധകാരം..
നേര്‍ത്ത നിലാവ്..

അടക്കി വെയ്ക്കാനാവാത്ത അഭിനിവേശം.. ഗന്ധര്‍വ്വ സ്പര്‍ശനത്തിനായുള്ള വെമ്പല്‍.. പാതിര പുലര്‍ന്നു ഇതവളുടെ അനുരാഗ കാലം.. പ്രണയ തളിരിത നിമിഷം.. നേര്‍ത്ത സംഭ്രമത്തിലും, ശ്രുതിയേറ്റു പാടും നേര്‍ത്ത രാമഴ പാട്ടിലും അവനെ അരികില്‍ ചേര്‍ത്തു നിര്‍ത്തി കൊണ്ടവള്‍ പതുക്കെ പാടും,

“വിശുദ്ധയായ് ഞാന്‍ പൂക്കും പ്രിയനേ..
അതിരറിയാ പ്രേമത്തിന്‍ മൂക സാക്ഷിയായ്..
“ ഉന്മാദിപ്പിയ്ക്കും സുഗന്ധം എങ്ങും പരന്നിരിയ്ക്കുന്നൂ..

ഇളം കാറ്റ് അവയെ വഹിച്ചു കൊണ്ടങ്ങനേ പരിലസിയ്ക്കുന്നൂ.. അവളെ കണ്ടില്ലെന്ന് നടിയ്ക്കാനും, അനുഭവിച്ചിട്ടില്ലെന്ന് മൊഴിയുവാനും ആര്‍ക്കാണാവുക..? അവളേക്കാളേറെ സൌന്ദര്യം അവകാശപ്പെടുന്ന നിറമാര്‍ന്ന അപരിചിത ഗന്ധങ്ങളേറെ.. എന്നാല്‍, പാതിരാ കുളിരില്‍ പ്രണയ ചേല ചുറ്റി വാത്സല്ല്യ നെഞ്ചിലമരാന്‍ നേരിന്‍ നിലാവില്‍ ഒളിച്ചിരിയ്ക്കാന്‍… രാമഴ കൂട്ടില്‍ പുതച്ചിരിയ്ക്കാന്‍ അവള്‍ നിര്‍ബന്ധിതയാണ്..
അംഗീകരിയ്ക്കപ്പെട്ടവളും..

നിശാഗന്ധീ…. നീയെത്ര ധന്യ…!

ഓരോ രാത്രി മഴയിലും ആരെല്ലാമൊ മറന്നിട്ടു പോകുന്ന പ്രണയം.. ചിരപരിചിത ഇടവഴിയിലൂടെയുള്ള അലച്ചിലുകള്‍ കിതപ്പിയ്ക്കുന്നൂ… വിയര്‍പ്പ് പൊടിയ്ക്കുന്നൂ.. പിന്നെ പിന്നെ ആര്‍ക്കും കാത്ത് നില്‍ക്കാതെയായി..

“നിന്നെ പ്രതീക്ഷിച്ചു ഞാന്‍ പ്രണയമേ “ എന്ന് പറയാനാവാതെ നഗര വിളക്കിന്‍ ചുവട്ടില്‍ മഞ്ഞ വെളിച്ചം വിരിച്ച പാതകളില്‍ സ്വയം സദ്ഗുണ സമ്പന്നയായി, സന്തോഷവതിയായി, സ്വകാര്യ ചിന്തകളില്‍ നിന്നകന്ന് കാത്ത് നിന്നു..
മനം മടുപ്പിയ്ക്കും പ്രവര്‍ത്തികളും, കുളിര്‍കോരിയ്ക്കും സ്നേഹ വചനങ്ങളും, നിന്നോടൊത്ത് കഴിഞ്ഞില്ലേ എന്ന കുത്തി കീറും നോട്ടങ്ങളും…

വിദൂര ദൃഷ്ടിയാലൊ, സ്പര്‍ശനത്താലൊ പോലും രോമാഞ്ചം കൊള്ളാനാവാത്ത യാഥാര്‍ത്ഥ്യങ്ങള്‍.. പ്രണയമെന്ന് താത്പര്യപ്പെടാന്‍ പോലും അര്‍ഹതയില്ലാത്ത വികാരങ്ങള്‍ .. അവയ്ക്കു പോലും കളങ്കം വരുത്തുവാനെന്ന പോലെയുള്ള ജീവിതം.. ഒരു പിടി ചോറുണ്ണാനാവാത്ത വിശപ്പില്ലായ്മ.. ഒരു നിശാ സ്വപ്നം കാണാന്‍ ആവുന്നില്ലല്ലോ എന്ന സംഭ്രമം..

ഒരു പ്രിയ കൂട്ടുകാരി പോലും ഇല്ലല്ലോ എന്ന അനാഥത്വം.. സുന്ദരിയെന്ന് അവകാശപ്പെടാന്‍ മാത്രം യാതൊരു അഴകും സ്വന്തമായിട്ടില്ലാതെ.. അംഗീകാരങ്ങളില്ലാതെ…

നിശാഗന്ധീ…. ഞാനെത്ര ധന്യ…!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top