Flash News

പതിനാറ് വര്‍ഷം രാജ്യത്തെ സേവിച്ചു; പിരിഞ്ഞു പോന്നത് അന്ത്യയാത്രയായി

November 14, 2018

lanceകൊച്ചി: പതിനെട്ടാം വയസ്സില്‍ സൈന്യത്തില്‍ ചേര്‍ന്ന് പതിനാറു വര്‍ഷം രാജ്യത്തെ സേവിച്ച് അടുത്ത മാര്‍ച്ചില്‍ പിരിഞ്ഞുപോരാനിരിക്കെ കശ്മീരില്‍ പാക് സൈന്യത്തിന്റെ വെടിയേറ്റ് വീരമൃത്യു വരിച്ച ലാന്‍സ് നായിക് കെ.എം.ആന്റണി സെബാസ്റ്റ്യന് നാടിന്റെ യാത്രാമൊഴി. രാവിലെ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ മൃതദേഹം കലക്ടര്‍ മുഹമ്മദ് സഫീറുല്ലയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ഉദയംപേരൂരിലെ വസതിയില്‍ കൊണ്ടുവന്നു. ആളുകള്‍ക്കു കാണാനുള്ള സൗകര്യം മൂലം തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടിലാണ് പൊതുദര്‍ശനത്തിനു വച്ചത്. സൈനിക ഉദ്യോഗസ്ഥരും വിവിധ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ പ്രതിനിധികളും ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഉദയംപേരൂരിലെ വീട്ടില്‍ എത്തി.

സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണറിനു ശേഷം സംസ്‌കാരത്തിനായി ഇരിങ്ങാലക്കുട മുരിയാട് എംപറര്‍ ഇമ്മാനുവല്‍ ചര്‍ച്ചിലേയ്ക്ക് കൊണ്ടുപോയി.

Dr3yFSgW4AAiirjകറുകയില്‍ പരേതനായ മൈക്കിളിന്റെയും ഷീലയുടെയും മകനാണ് ആന്റണി.18ാാം വയസിലാണ് ആന്റണി സൈന്യത്തില്‍ ചേര്‍ന്നത്. 16 വര്‍ഷത്തെ രാജ്യസേവനം അവസാനിപ്പിച്ച് മാര്‍ച്ചില്‍ മടങ്ങാനിരിക്കെയാണ് വീരമൃത്യു വരിച്ചത്. ഒക്ടോബര്‍ രണ്ടിനാണ് കശ്മീരിലേക്കു പോയത്.

നിയന്ത്രണരേഖയ്ക്ക് സമീപം കൃഷ്ണഘട്ടി സെക്ടറില്‍ (മെന്‍ഥാര്‍) തിങ്കളാഴ്ച വൈകിട്ട് പാക്ക് സൈന്യം പ്രകോപനമില്ലാതെ നടത്തിയ ആക്രമണത്തിലാണ് വെടിയേറ്റത്. ഉടനെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങി.

Dr4syzAUwAAibPd”മരിക്കുന്നതിന്റെ അന്നു രാവിലെയും വിളിച്ചിരുന്നു. സന്തോഷത്തോടെയാണു സംസാരിച്ചത്. എന്നാല്‍ വൈകിട്ട് വിളിച്ചപ്പോള്‍ കിട്ടിയില്ല’ ആന്റണിയുടെ ഭാര്യ അന്ന ഡയാന ജോസഫ് പറഞ്ഞു. ‘തിരക്കായിരിക്കുമെന്ന് കരുതി. പരുക്കുപറ്റി ആശുപത്രിയില്‍ കൊണ്ടുപോയെന്ന സന്ദേശം രാത്രി 7.30ന് യൂണിറ്റില്‍നിന്നു ലഭിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ബന്ധുക്കളും പ്രാര്‍ഥനാ ഗ്രൂപ്പിലുള്ളവരും വന്നാണു മരണവിവരം അറിയിച്ചത്.” അന്ന പറഞ്ഞു.

Drz7r8rXgAA77Am lance

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top