Flash News

ജനകീയ സമരങ്ങളുടെ സംഗമമായി വെല്‍ഫെയര്‍ പാര്‍ട്ടി ത്രിദിന പ്രക്ഷോഭം

November 15, 2018 , റബീ ഹുസൈന്‍ തങ്ങള്‍

Photo 1

ത്രിദിന പ്രക്ഷോഭം രണ്ടാം ദിവസം വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ഇ.സി ആയിഷ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ വൈവിധ്യമാര്‍ന്ന ജനകീയ സമരങ്ങളുടെ സംഗമമായി വെല്‍ഫെയര്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന ത്രിദിന പ്രക്ഷോഭം. കുത്തകകള്‍ കയ്യേറിയ ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് കൈമാറുക, ഭൂമി തിരിച്ചുപിടിക്കാന്‍ സമഗ്ര നിയമനിര്‍മാണം നടത്തുക, കേരളത്തില്‍ സമഗ്ര ഭൂപരിഷ്‌കരണം നടപ്പാക്കാന്‍ കമീഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ത്രിദിന പ്രക്ഷോഭം നടക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭൂസമര സമിതികള്‍, ജനകീയ സമരനായകര്‍, വിവിധ സമരസംഘടനകളുടെ നേതാക്കള്‍ എന്നിവരുടെ സാന്നിധ്യംകൊണ്ട് പരിപാടി ശ്രദ്ധേയമായി.

Photo 2

ത്രിദിന പ്രക്ഷോഭത്തില്‍ പശ്ചിമഘട്ട സംരക്ഷണ സമിതി ചെയര്‍മാന്‍ ജോണ്‍ പെരുവന്താനം അഭിസംബോധന ചെയ്യുന്നു

സോണിയാ ഗാന്ധിയില്‍ നിന്ന് പട്ടയം സ്വീകരിച്ചെങ്കിലും ഭൂമി കിട്ടാതിരുന്ന കൊട്ടാരക്കര സ്വദേശികള്‍ പ്രക്ഷോഭ വേദിയിലെത്തി. പ്രതിഷേധത്തിന്റെ ഭാഗമായി ഇവര്‍ തങ്ങളുടെ പട്ടയങ്ങള്‍ നശിപ്പിച്ച് പ്രതിഷേധിച്ചിരുന്നു. ഇതിന് പുറമേ തിരുവനന്തപുരം അഴിയൂര്‍ കെ.കെ വനം ഭൂസമര നേതാവ് അച്ചാമ്മ ബാബു, അരിപ്പ ഭൂസമര നേതാവ് ശ്രീരാമന്‍ കൊയ്യോന്‍, കോട്ടയം കൊട്ടിയൂര്‍ അമ്പായത്തോട് ആദിവാസി കോളനിവാസികള്‍, അരിപ്പ ഭൂസമരക്കാര്‍ക്ക് ഭൂമി നല്‍കണമൊവശ്യപ്പെട്ട് 635 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ഓമന കാളകെട്ടി, തിരുവനന്തപുരം കല്ലടത്തണ്ണി ഭൂസമര പ്രവര്‍ത്തകര്‍, മലപ്പുറം ചേരിയംമല ഭൂസമര സമിതി പ്രവര്‍ത്തകര്‍, മലമ്പുഴ എസ്.പി ലൈന്‍ ഭൂസമര സമിതി പ്രവര്‍ത്തകരും നേതാവ് മുസ്തഫ മലമ്പുഴയും, പെരിഞ്ചാകുട്ടി ഭൂസമരസമിതി പ്രവര്‍ത്തകരും നേതാവ് ബാബു അറക്കലും, മാഞ്ഞാലി ഭൂസമര സമിതി നേതാവ് ജമീല അബ്ദുല്‍ കരീമും ഭൂസമര പ്രവര്‍ത്തകരും എന്നീ വിവിധ ഭൂസമരക്കാര്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തു.

Photo 3

പ്ലച്ചിമട സമരസമിതി നേതാവ് വിളയോടി വേണുഗോപാല്‍

ഇതിന് പുറമേ കേരളത്തിലെ വിവിധ ജനകീയ സമരങ്ങളുടെ നേതാക്കളും പ്രവര്‍ത്തകരും പ്രക്ഷോഭത്തില്‍ പങ്കാളികളായി. പശ്ചിമഘട്ട സംരക്ഷണ സമിതി നേതാവ് ജോണ്‍ പെരുവന്താനം, പ്ലാച്ചിമട സമരസമിതി നേതാവ് വിളയോടി വേണുഗോപാല്‍, പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതി നേതാവ് പുരുഷന്‍ ഏലൂര്‍, പുതുവൈപ്പ് ഐ.ഒ.സി പ്ലാന്റ് വിരുദ്ധ സമിതി നേതാവ് ജയഘോഷ്, എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ നേതാവ് ഹാഷിം ചേന്ദമ്പിള്ളി, അറക്കല്‍ മലമേല്‍ ക്വാറി വിരുദ്ധ സമിതി നേതാവ് ബിന്ദുരാജ്, പൊന്തന്‍പുഴ വലിയകാവ് വനസംരക്ഷണ സമിതി നേതാവ് ജയിംസ് കണ്ണിമല തുടങ്ങിയവര്‍ രണ്ട് ദിവസങ്ങളിലായി പ്രക്ഷോഭവേദിയില്‍ സംഗമിച്ചു.

Photo 4

നാഷണല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറം സെക്രട്ടറി ടി. പീറ്റര്‍

കേരളത്തിലെ വിവിധ രാഷ്ട്രീയ-തൊഴിലാളി-സമര സംഘടനാ പ്രതിനിധികളും പ്രക്ഷോഭത്തില്‍ പങ്കാളികളായി. സി.എം.പി നേതാവ് സി.പി ജോണ്‍, ആര്‍.എം.പി സംസ്ഥാന പ്രസിഡണ്ട് ടി.എല്‍ സന്തോഷ്, പി.ഡി.പി നേതാവ് സാബു കൊട്ടാരക്കര, ആദിവാസി ദലിത് മുന്നേറ്റ സമിതിയുടെ ശ്രീരാമന്‍ കൊയ്യോന്‍, ഭൂഅധികാര സംരക്ഷണ സമിതി നേതാവ് സണ്ണി എം കപിക്കാട്, നാഷ്ണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ദേശീയ സെക്രട്ടറി ടി പീറ്റര്‍, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം നേതാവ് തുഷാര്‍ നിര്‍മല്‍ സാരഥി, കേരള മത്സ്യ തൊഴിലാളി യൂണിയന്‍ പ്രസിഡണ്ട് മുഹമ്മദ് പൊന്നാനി, വഴിയോര കച്ചവട ക്ഷേമ സമിതി പ്രസിഡണ്ട് പരമാനന്ദന്‍ മങ്കട, തയ്യല്‍ തൊഴിലാളി യൂണിയന്‍ പ്രസിഡണ്ട് ഖാദര്‍ അങ്ങാടിപ്പുറം, നാഷണല്‍ സ്പിന്നിംഗ് മില്‍ യൂണിയന്‍ വൈസ് പ്രസഡിണ്ട് സൈനുദ്ദീന്‍ കരുവള്ളൂര്‍, എ.ഐ.കെ.കെ.എസിന്റെ എം.പി കുഞ്ഞിക്കണാരന്‍ എന്നിവരും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും യുവജന വിദ്യാര്‍ഥി സംഘടന ഫ്രറ്റേണിറ്റിയുടെയും നേതാക്കളും പ്രക്ഷോഭവേദിയില്‍ സംസാരിച്ചു.

Photo 5

കേരളാ സര്‍ക്കാറിന്റെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സോണിയാ ഗാന്ധിയില്‍ നിന്ന് പട്ടയം ഏറ്റുവാങ്ങിയിട്ടും ഇതുവരെ ഭൂമി ലഭിക്കാത്ത കൊട്ടാരക്കര താലൂക്കിലെ നെടുവത്തൂര്‍ വില്ലേജ് സ്വദേശികള്‍ സമരപന്തലില്‍ പട്ടയം പ്രദര്‍ശിപ്പിക്കുന്നു


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top