Flash News

അമൃതയില്‍ ദ്വിദിന ശില്പശാല സംഘടിപ്പിക്കുന്നു

November 15, 2018 , അമൃത മീഡിയ

logoഅമൃതപുരി: ‘അമൃത സെന്‍റര്‍ ഫോര്‍ വയര്‍ലെസ് നെറ്റ്‌വര്‍ക്സിന്റെ’ ആഭിമുഖ്യത്തില്‍ വിവിധ ഇന്‍റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങളും ആപ്ലിക്കേഷനുകളും ഏകോപിപ്പിക്കാന്‍ സഹായിക്കുന്ന ‘അര്‍ഡ്യൂനോ’ ബോര്‍ഡുകള്‍ (IoT Applications Using Arduino) എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ദ്വിദിന ശില്പശാല ഡിസംബര്‍ 11, 12 തീയതികളില്‍ അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസില്‍ സംഘടിപ്പിക്കുന്നു.

ഭാവിയില്‍ വയര്‍ലെസ്, റോബോട്ടിക്സ് മേഖലയില്‍ ഉണ്ടാകുന്ന അനന്തസാധ്യതകളേയും, തൊഴിലവസരങ്ങളേയും പറ്റി ശില്പശാലയില്‍ വിശദ ചര്‍ച്ച ഉണ്ടാകും. ഗവേഷണതല്പരരായ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കും, ബിരുദധാരികള്‍ക്കും www.amrita.edu/workshops വെബ്സൈറ്റ് സന്ദര്‍ശിച്ച് 400 രൂപ രജിസ്ട്രേഷന്‍ ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

വിശദവിവരങ്ങള്‍ക്ക്: 7034024264, ഇമെയില്‍ – workshops@am.amrita.edu


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top