Flash News

ന്യൂയോര്‍ക്ക് ഫൊറോന “ലേ മിനിസ്ട്രി” ഉദ്ഘാടനവും ബൈബിള്‍ കലോത്സവം വര്‍ണാഭമായി നടത്തപ്പെട്ടു

November 15, 2018 , ടോം കടിയംപിള്ളി

kna2 (1)ന്യൂയോര്‍ക്ക്: ക്‌നാനായ റീജിയനു കീഴിലുള്ള ന്യൂയോര്‍ക്ക് ഫൊറാന ബൈബിള്‍ കാലോത്സവത്തിന് ആവേശകരമായ സമാപനം. ന്യൂജേഴ്‌സിയിലെ ക്രിസ്തുരാജ നഗറില്‍ മികച്ച നിലവാരം പുലര്‍ത്തിയ ബൈബിള്‍ കലോത്സവം നടന്നു. ന്യൂയോര്‍ക്ക് ഫൊറാനയില്‍ ഉള്ള 500-ല്‍‌പരം മത്സരാര്‍ഥികള്‍ പങ്കെടുത്ത നിറഞ്ഞ സദസ്സില്‍ നടന്ന ബൈബിള്‍ കലോത്സവം വര്‍ണ്ണാഭമായിരുന്നു. നവംബര്‍ മൂന്നിന് നടന്ന മത്സരത്തിന്റെ ഓവര്‍ ഓള്‍ കിരീടം സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച റോക്‌ലാന്‍ഡ് നേടി.

പ്രസ്തുത ദിനത്തില്‍ ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ച മാര്‍ഗം കളി മത്സരത്തോടുകൂടിയാണ് കലോത്സവത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്നു യഥാക്രമം പുരാതനപ്പാട്ടു മത്സരവും ദേവാലയ സംഗീതവും ടാബ്ലോയും നടത്തപ്പെട്ടു. അതേതുടര്‍ന്ന് കോട്ടയം അതിരൂപത ആര്‍ച്ച ബിഷപ്പ് അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെയും ചിക്കാഗോ രൂപത സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് പിതാവിന്റെയും ക്‌നാനാനായ റീജിയന്‍ വികാരി ജനറാള്‍ ബഹുമാനപെട്ട തോമസ് മുളവനാല്‍ അച്ഛന്റെയും മുഖ്യ കാര്‍മികത്വത്തില്‍ ഫൊറോനയിലെ വൈദികരോടൊപ്പമുള്ള വിശുദ്ധ കുര്‍ബാനയും ഉണ്ടായിരുന്നു.

വിവാഹ ജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതികളെ ആദരിക്കുന്ന ചടങ്ങു വിശുദ്ധ കുര്ബാനയോടനുബന്ധിച്ചു നടത്തപ്പെട്ടു. അതിനു ശേഷം നടന്ന പൊതുസമ്മേളനത്തില്‍ ന്യൂയോര്‍ക് ഫൊറാന “ലേ മിനിസ്ട്രി ” യുടെ ഔദ്യോഗികമായ ഉദ്ഘാടനം അഭിവന്ദ്യ മൂലക്കാട്ട് പിതാവ് നിര്‍വഹിച്ചു,തിരുസഭയോടൊപ്പമുള്ള ക്‌നാനായ സമുദായത്തിന്റെ വളര്‍ച്ചയുടെ പ്രാധാന്യത്തെ കുറിച്ചും, ദേവാലയ കേന്ദ്രികൃതമായ സാമുദായിക വളര്‍ച്ചക്ക് “ലേ മിനിസ്ട്രി “യുടെ പങ്കിനെക്കുറിച്ചും പിതാവ് വിശദീകരിച്ചു. ഒരു ഇടയന് തന്റെ അജഗണങ്ങളോടുള്ള സ്‌നേഹവും കരുതലും പിതാവിന്റെ വാക്കുകളില്‍ ഉടനീളം നിറഞ്ഞു നിന്നിരുന്നു.

ബൈബിള്‍ കലോത്സവ മത്സരങ്ങള്‍ക്ക് ആതിഥേയരായ ന്യൂജേഴ്‌സി ക്രൈസ്റ്റ് കിംഗ് ക്‌നാനായ പള്ളിയ്ക്ക് വേണ്ടി വികാരി ഫാ. റെനി കട്ടേല്‍, ഇടവക അംഗങ്ങളുടെ നേതൃത്വത്തില്‍ കുറ്റമറ്റ രീതിയില്‍ ആയിരുന്നു മത്സരങ്ങള്‍ സംഘടിപ്പിച്ചത്. കൂടാതെ ഫൊറാന വികാരി ഫാ. ജോസ് തറക്കല്‍, ഫാ. ജോസ് ആദോപ്പിള്ളി, ഫൊറാന സെക്രട്ടറി തോമസ് പാലച്ചേരി മേല്‍നോട്ടത്തില്‍ മത്സരങ്ങള്‍ ഗംഭീര വിജയമാക്കി മാറ്റി.

ആവേശകരമായ മത്സരങ്ങള്‍ക്കൊടുവില്‍ സെന്റ് മേരീസ് ചര്‍ച്ച റോക്‌ലാന്‍ഡ് ഓവര്‍ ഓള്‍ കിരീടം നേടി. വിജയികള്‍ക്കുള്ള സമ്മാന വിതരണം അഭിവന്ദ്യ മൂലക്കാട്ട് പിതാവ് വിര്‍വഹിച്ചു. അതിനുശേഷം നയന മനോഹരമായ ടാലന്റ് ഷോയും നടത്തപ്പെട്ടു. ന്യൂയോര്‍ക്ക് ഫൊറോനയിലെ ക്‌നാനായ മക്കളുടെ മനസ്സില്‍ ഒരു പിടി നല്ല ഓര്‍മ്മകള്‍ ബാക്കിയാക്കി, ക്‌നാനായ മക്കളുടെ ഇടയില്‍ സ്‌നേഹത്തിന്റെയും പങ്കുവെക്കലിന്റെയും നന്മകള്‍ ഊട്ടി ഉറപ്പിച്ചു കൊണ്ട് കലോത്സവത്തിന് തിരശീല വീണു. ഫാ. റെനി കട്ടേല്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. തുടര്‍ന്ന് സ്‌നേഹവിരുന്നോടു കൂടി 2018 ബൈബിള്‍ കലോത്സവും സമാപിച്ചു.

kna2 kna3 kna4 kna5 kna6


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top