Flash News

Indistinguishable Nehru – തുടച്ചുനീക്കാനാവാത്ത നെഹ്‌റു

November 15, 2018 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

Nehru banner-1നവംബര്‍ 14 ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമാണ്. രാജ്യം ശിശുദിനമായി ആഘോഷിക്കുന്ന ഈ ദിനത്തില്‍ മുതിര്‍ന്നവര്‍ വായിക്കേണ്ടതും ഓര്‍മ്മിക്കേണ്ടതുമാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മരണപത്രം. അദ്ദേഹം ഭാവി തലമുറയ്ക്കായി എഴുതിവെച്ച ഒസ്യത്ത്.

അതിപ്പോള്‍ ഏറെ പ്രധാനമാണ്. ആധുനിക ജനാധിപത്യ – മതനിരപേക്ഷ ഇന്ത്യ കെട്ടിപ്പടുത്ത ജവഹര്‍ലാല്‍ നെഹ്‌റുവിനെ ചരിത്രത്തില്‍നിന്നു തുടച്ചുമാറ്റാന്‍ കേന്ദ്രത്തില്‍ പിന്‍തുടര്‍ച്ച ഏറ്റെടുത്ത ഒരു പ്രധാനമന്ത്രിയും സര്‍ക്കാറും അവരെ നയിക്കുന്ന ആശയ-രാഷ്ട്രീയ പ്രസ്ഥാനങ്ങളും കൂട്ടായി പരിശ്രമിക്കുമ്പോള്‍. വരുന്ന പൊതു തെരഞ്ഞെടുപ്പുതന്നെ അത്തരമൊരു രാഷ്ട്രീയ അജണ്ടയുടെ അടിസ്ഥാനത്തിലാകുമ്പോള്‍.

Photo1നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങള്‍ പിടിച്ചടക്കുക എന്ന ഹിന്ദുത്വ-വര്‍ഗീയ ശക്തികളുടെ രാഷ്ട്രീയലക്ഷ്യം കാലത്തിന്റെ മുമ്പിലുള്ള വെല്ലുവിളിയാണ്. എന്നാല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഇന്ത്യയുടെ മണ്ണില്‍നിന്നും അന്തരീക്ഷത്തില്‍നിന്നും ആത്മാവില്‍നിന്നും നീക്കുന്നതെങ്ങനെ?

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍, കര്‍ഷകര്‍ അധ്വാനിക്കുന്ന വയലുകളില്‍ തന്റെ ചിതാഭസ്മം വിമാനത്തില്‍നിന്നു വിതറാനായിരുന്നു നെഹ്‌റുവിന്റെ ഒസ്യത്ത്. അങ്ങനെ മണ്ണിലും പൊടിയിലും അലിഞ്ഞ് ഇന്ത്യയില്‍നിന്ന് വേര്‍പെടാന്‍ വയ്യാത്തൊരു ഘടകമായിത്തീര്‍ന്ന നെഹ്‌റുവിനെ രാജ്യത്തുനിന്നു തുടച്ചുനീക്കുന്നതെങ്ങനെ?

1954 ജൂണ്‍ 21ന് നെഹ്‌റു എഴുതിവെച്ച, ചരിത്രത്തിന്റെ ഭാഗമായ മരണപത്രത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ കൊടുക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രത്യേകമായും.

ഈ ചരിത്രദിനത്തില്‍ വായിക്കാനും വായിപ്പിക്കാനും.

Will and Testament of Jawaharlal Nehru

I have received so much love and affection from the Indian people that nothing that I can do can repay even a small fraction of it, and indeed there can be no repayment of so precious a thing as affection.Many have been admired, some have been revered, but the affection of all classes of the Indian people has come to me in such abundant measure that I have been overwhelmed by it. I can only express the hope that in the remaining years I may live, I shall not be unworthy of my people and their affection.

will_testamentTo my innumerable comrades and colleagues, I owe an even deeper debt of gratitude. We have been joint partners in great undertakings and have shared the triumphs and sorrows which inevitably accompany them.

I wish to declare with all earnestness that I donot want any religious ceremonies performed for me after my death. I do notbelieve in any such ceremonies and to submit to them, even as a matter of form,would be hypocrisy and an attempt to delude ourselves and others.

When I die, I should like my body to be cremated. If I die in a foreign country, my body should be cremated there and my ashes sent to Allahabad. A small handful of these ashes should be thrown into the Ganga and the major portion of them disposed of in the manner indicated below. No part of these ashes should be retained or preserved.

At-a-glance-Las10346My desire to have a handful of my ashes thrown into the Ganga at Allahabad has no religious significance, so far as I am concerned. I have no religious sentiment in the matter. I have been attached to the Ganga and the Jamuna rivers in Allahabad ever since my childhood and, as I have grown older, this attachment has also grown. I have watched their varying moods as the seasons changed, and have often thought of the history and myth and tradition and song and story that have become attached to them through the long ages and become part of their flowing waters. The Ganga, especially, is the river of India, beloved of her people, round which are intertwined her racial memories, her hopes and fears, her songs of triumph, her victories and her defeats. She has been a symbol of India’s age long culture and civilization, ever changing, ever-flowing, and yet ever the same Ganga. She reminds me of the snow- covered peaks and the deep valleys of the Himalayas, which I have loved so much, and of the rich and vast plains below, where my life and work have been cast. Smiling and dancing in the morning sunlight, and dark and gloomy and full of mystery as the evening shadows fall, a narrow, slow and graceful stream in winter, and a vast roaring thing during the monsoon, broad-bosomed almost as the sea, and with something of the sea’s power to destroy, the Ganga has been to me a symbol and a memory of the past of India, running into the present and flowing on to the great ocean of the future. And though I have discarded much of past tradition and custom, and am anxious that India should rid herself of all shackles that bind and constrain her and divide her people, and suppress vast numbers of them, and prevent the free development of the body and the spirit; though I seek all this, yet I do not wish to cut myself off from the past completely. I am proud of that great inheritance that has been, and is ours, and I am conscious that I too, like all of us, am a link in that unbroken chain which goes back to the dawn of history in the immemorial past of India. That chain I would not break, for I treasure it and seek inspiration from it. And as witness of this desire of mine and as my last homage to India’s cultural inheritance, I am making this request that a handful of my ashes be thrown into the Ganga at Allahabad to be carried to the great ocean that washes India’s shore.

The major portion of my ashes should, however, be disposed of otherwise. I want these to be carried high up into the air in an aeroplane and scattered from that height over the fields where the peasants of India toil, so that they might mingle with the dust and soil of India and become an indistinguishable part of India.

Jawaharlal Nehru
21st June 1954

gettyimages-514694434-1024x1024ഇന്ത്യയെയും അധ്വാനിക്കുന്ന അടിസ്ഥാനവര്‍ഗത്തെയും ഏറെ സ്‌നേഹിച്ച നെഹ്‌റു മരണശേഷം തന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഈ മണ്ണിലും നദിയിലും അലിഞ്ഞുചേരണമെന്ന് ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ ഒസ്യത്ത് ഇപ്രകാരമാണ്:

“എന്റെ മരണത്തെ തുടര്‍ന്ന് മതപരമായ യാതൊരു ആഘോഷങ്ങളും നടത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. അത്തരം ചടങ്ങുകളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എന്റെ മൃതദേഹം ദഹിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം. വിദേശത്തുവെച്ചാണ് ഞാന്‍ മരിക്കുന്നതെങ്കില്‍ എന്റെ ദേഹം അവിടെ സംസ്‌ക്കരിക്കുകയും ചിതാഭസ്മം അലഹബാദിലേക്ക് കൊടുത്തയക്കുകയും വേണം. അതില്‍ ഒരുപിടി ചാരം ഗംഗയില്‍ ഒഴുക്കണം. ബാക്കി ഭൂരിഭാഗവും താഴെ പറയുംവിധം വിനിയോഗിക്കണം. അവയില്‍ അല്‍പംപോലും സൂക്ഷിച്ചുവയ്ക്കരുത്.”

“ചിതാഭസ്മം ഒരുപിടി ഗംഗയില്‍ ഒഴുക്കണമെന്ന് പറയുന്നതില്‍ മതസംബന്ധമായ യാതൊരു പ്രാധാന്യവുമില്ല. ബാല്യകാലം മുതല്‍ക്കേ ഞാന്‍ അലഹബാദില്‍ ഗംഗാ-യമുനാ നദികളുമായി ബന്ധപ്പെട്ടവനാണ്. എന്റെ വളര്‍ച്ചയോടൊപ്പം ഈ ബന്ധവും വളര്‍ന്നുപോന്നിട്ടുണ്ട്.

എന്റെ ചിതാഭസ്മത്തിന്റെ ഭൂരിഭാഗവും മറ്റൊരു വിധമാണ് വിനിയോഗിക്കേണ്ടത്. അതൊരു വിമാനത്തില്‍ കയറ്റി ആകാശത്തേക്ക് കൊണ്ടുപോകുകയും ഇന്ത്യയിലെ കൃഷിക്കാര്‍ അധ്വാനിക്കുന്ന വയലുകളിലേക്ക് അവിടെനിന്ന് വിതറുകയും വേണം. അങ്ങനെ അത് ഇന്ത്യയിലെ മണ്ണിലും പൊടിയിലും വിലയിച്ച് ഇന്ത്യയില്‍നിന്ന് വേര്‍പെടുത്താന്‍ വയ്യാത്തൊരു ഘടകമായിത്തീരണം.”


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top