Flash News

തൃപ്തി ദേശായി കൊച്ചിയിലെത്തി, പക്ഷെ പുറത്തുകടക്കാന്‍ നിവൃത്തിയില്ലാതെ വിമാനത്താവളത്തില്‍ തന്നെ; വിമാനത്താവളത്തിനു ചുറ്റും പ്രതിഷേധക്കാര്‍ നിരന്നു

November 16, 2018

tripthiശബരിമല ദര്‍ശനത്തിനായി കേരളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് പ്രതിഷേധങ്ങളെ തുടര്‍ന്ന് അഞ്ചുമണിക്കൂര്‍ പിന്നിട്ടിട്ടും വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാനാവുന്നില്ല. വിമാനത്താവളത്തിന് പുറത്ത് സമരക്കാര്‍ പ്രതിഷേധം ശക്തമാക്കി നാമജപം നടത്തുകയാണ്. ദര്‍ശനം നടത്താതെ തിരികെ പോകില്ലെന്ന് തൃപ്തി ദേശായിയും സംഘവും എന്ത് വന്നാലും പുറത്തിറക്കില്ലെന്ന് സമരക്കാരും ആവര്‍ത്തിക്കുകയാണ്. അഞ്ചര മണിക്കൂറിലധികമായി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ നില്‍ക്കുകയാണ് സംഘം. നൂറിലധികം പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന് മുന്നില്‍ ശരണം വിളിച്ച് പ്രതിഷേധിക്കുകയാണ്. വിമാനത്താവളത്തിന് പുറത്തും നിരവധിപ്പേര്‍ സംഘടിച്ചിട്ടുണ്ട്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമുണ്ട്. അതിനിടെ തൃപ്തി ദേശായിയുടെ യാത്ര സംബന്ധിച്ച് പൊലീസ് നിലപാടില്‍ മാറ്റം വേണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നിലയ്ക്കല്‍ എത്തിയാല്‍ തൃപ്തിക്ക് ദര്‍ശനത്തിന് സുരക്ഷ ഒരുക്കുമെന്ന് പൊലീസ് അറിയിച്ചു.

പുലര്‍ച്ചെ 4.45 ഓടെയാണ് ഇന്റിഗോ വിമാനത്തില്‍ തൃപ്തി ദേശായി ഉള്‍പ്പെടെ ആറ് പേര്‍ എത്തിയത്. നേരത്തെ തന്നെ പ്രതിഷേധക്കാര്‍ ഇവിടെ തമ്പടിച്ചിരുന്നു. നെടുമ്പാശ്ശേരിയില്‍ നിന്ന് പോകാനായി ഇവര്‍ക്ക് വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടില്ല. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമുണ്ട്. തൃപ്തി ദേശായിക്ക് വാഹനസൗകര്യം നല്‍കാനാവില്ലെന്നാണ് പ്രീ പെയ്ഡ് ടാക്‌സി ഡ്രൈവര്‍മാരുടെ നിലപാട്. ഓണ്‍ലൈന്‍ വഴി എത്തിയ വാഹന ഡ്രൈവറെ പ്രതിഷേധക്കാര്‍ മടക്കി അയക്കുകയും ചെയ്തു. പ്രതിഷേധങ്ങള്‍ തുടര്‍ന്നാലും ദര്‍ശനം നടത്തിയ ശേഷമെ പോകുവെന്നാണ് തൃപ്തി ദേശായി മാധ്യമങ്ങളെ അറിയിച്ചത്. പൊലീസ് വാഹനത്തില്‍ ഇവരെ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് പ്രതിഷേധക്കാരും അറിയിച്ചിട്ടുണ്ട്. ഇവര്‍ മടങ്ങിപ്പോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

newsrupt2018-116cce9a3a-34ab-42a1-a7ad-7c2f78ce1e66trupti (1)തൃപ്തിയെ ഹോട്ടലിലേക്ക് മാറ്റാൻ അനുവദിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും അതനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. തൃപ്തി ദേശായി ഉടൻ തിരിച്ച് പോകണമെന്നും വിമാനത്താവളത്തിന് പുറത്തിറങ്ങരുതെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്. പുലർച്ചെ കുറച്ച് പ്രതിഷേധക്കാർ മാത്രമെ ഉണ്ടായിരുന്നുള്ളുവെങ്കിലും നേരം പുലർന്നതോടെ നൂറു കണക്കിന് ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ വിമാനത്താവള പരിസരത്ത് എത്തിയിട്ടുണ്ട്. പ്രതിഷേധത്തിനിടെ കാർഗോ ടെർമിനൽ വഴി പുറത്തെത്തിക്കാൻ ശ്രമിച്ചുവെങ്കിലും ഉടൻ തന്നെ പ്രതിഷേധക്കാർ സംഘടിച്ചെത്തി കാർഗോ ടെർമിനലും ഉപരോധിക്കുകയായിരുന്നു. ഇന്ന് ദര്‍ശനം സാധ്യമായില്ലെങ്കില്‍ കേരളത്തില്‍ തങ്ങും. സ്ത്രീകളെ ബഹുമാനിക്കാതെ പ്രതിഷേധിക്കുന്നവര്‍ അയ്യപ്പഭക്തരല്ലെന്നും ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാരും പൊലീസും ഒരുക്കണമെന്നും തൃപ്തി ആവശ്യപ്പെട്ടു. നിലയ്ക്കല്‍ എത്തിയതിന് ശേഷമാണ് പ്രതിഷേധമെങ്കില്‍ സമ്മതിക്കാമായിരുന്നു. പക്ഷേ എന്നെ കേരളത്തില്‍ വരാന്‍ പോലും സമ്മതിക്കില്ലെന്നാണ് പറയുന്നത്. അത് അനുവദിക്കാനാവില്ലെന്നും തൃപ്തി വ്യക്തമാക്കി.

സുപ്രീം കോടതി ഉത്തരവ് അനുസരിച്ചാണ് താന്‍ എത്തിയതെന്നും അതുകൊണ്ട് എന്ത് പ്രതിഷേധം ഉണ്ടായാലും മടങ്ങിപ്പോകില്ലെന്ന് വിമാനത്തില്‍ വെച്ച് തൃപ്തി ദേശായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞിരുന്നു. തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ ഒരുക്കുകയില്ലെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. വാഹനം ഉള്‍പ്പെടെയുള്ളവ സജ്ജീകരിക്കണമെന്ന് അവര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് പൊലീസ് തള്ളിയിരുന്നു.

ഇരുമുടിക്കെട്ട് നിറക്കാതെയാണ് എത്തിയിരിക്കുന്നതെങ്കിലും അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കേരളത്തില്‍ ചില വ്യക്തികളുമായി ആശയവിനിമയം നടത്തുന്നുണ്ട്. തനിക്കും തന്റെ കുടെ വന്നിരിക്കുന്നവര്‍ക്കും സംരക്ഷണം ഒരുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും തൃപ്തി പറഞ്ഞു. അതേസമയം സ്ത്രീകളടക്കമുളള സമരക്കാര്‍ക്കെതിരെ ശക്തമായ നടപടികളിലേക്കൊന്നും പൊലീസ് നീങ്ങിയിട്ടില്ല. സമരക്കാരോടും തൃപ്തിയോടും അവര്‍ സംസാരിച്ചിരുന്നുവെങ്കിലും ഇരു കൂട്ടരും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നത്.

തൃപ്തി ദേശായിക്ക് ശബരിമല വരെ എത്താന്‍ കഴിയുമെന്ന് കരുതുന്നില്ലെന്ന് മാളികപ്പുറം മേല്‍ശാന്തി

sabarimala-5സന്നിധാനം: തൃപ്തി ദേശായി ശബരിമലയില്‍ എത്തുന്നതിനെ എതിര്‍ത്ത് മാളികപ്പുറം മേല്‍ശാന്തി വി.എന്‍.അനീഷ് നമ്പൂതിരി . തൃപ്തി ദേശായിക്ക് ശബരിമല വരെ എത്താന്‍ കഴിയുമെന്ന് കരുതുന്നില്ല. വിശ്വാസികള്‍ അതിന് അനുവദിക്കില്ല. യുവതീപ്രവേശനത്തെ ഇപ്പോഴും ശക്തമായി താന്‍ എതിര്‍ക്കുന്നു. ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെടരുതെന്നാണ് ആഗ്രഹമെന്നും അനീഷ് നമ്പൂതിരി പറഞ്ഞു.

എന്ത് വന്നാലും ശബരിമലയില്‍ പോകുമെന്ന് തൃപ്തി

ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ നിന്ന് അടുത്തുള്ള ഹോട്ടലിലേക്ക് മാറ്റാന്‍ ശ്രമം നടത്തുകയാണ്. ഇക്കാര്യം പൊലീസ് പ്രതിഷേധക്കാരെ അറിയിച്ചു. എന്നാല്‍ ഹോട്ടലിലേക്ക് പോകാനും അനുവദിക്കില്ലെന്ന നിലപാടിലാണ് വിമാനത്താവളത്തിന് പുറത്തുള്ള പ്രതിഷേധക്കാര്‍. തൃപ്തി മടങ്ങിപ്പോകണമെന്നാണ് ഇവരുടെ ആവശ്യം.

എന്നാല്‍ എന്ത് വന്നാലും ശബരിമലയില്‍ പോകുമെന്ന നിലപാടിലാണ് തൃപ്തി ദേശായി. പൊലീസ് സുരക്ഷ നല്‍കുമെന്ന് ഉറപ്പുനല്‍കി. വിമാനത്താവളത്തിന് പുറത്ത് ഗുണ്ടായിസമാണെന്നും തൃപ്തി കുറ്റപ്പെടുത്തി.

tripthi-desaiതൃപ്തിക്ക് വാഹനസൗകര്യം നല്‍കാനാകില്ലെന്ന് ടാക്‌സി ഡ്രൈവര്‍മാര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് പൊലീസ് തൃപ്തി ദേശായിയെ കൊണ്ടുപോകാന്‍ ഓണ്‍ലൈന്‍ ടാക്‌സി വിളിച്ചെങ്കിലും വന്ന വാഹനം മടങ്ങിപ്പോയി. ഓണ്‍ലൈന്‍ ടാക്‌സിക്കാരും വിസമ്മതം അറിയിച്ചു. ജീവന് ഭീഷണിയുണ്ടെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു.

പൊലീസ് വാഹനത്തിലോ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചോ തൃപ്തിയെ വിമാനത്താവളത്തിന് പുറത്തേക്ക് കൊണ്ടുപോയാല്‍ തടയുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചിട്ടുണ്ട്. പ്രതിഷേധക്കാരുമായി സമവായത്തിന് ശ്രമിച്ചെങ്കിലും വഴങ്ങിയിട്ടില്ല.

നിരവധിപ്പേര്‍ പ്രതിഷേധവുമായി വിമാനത്താവളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇവര്‍ വിമാനത്താവളത്തിന് മുന്നില്‍ കുത്തിയിരുന്ന് നാമം ജപിച്ചാണ് പ്രതിഷേധിക്കുന്നത്. എയര്‍പോര്‍ട്ടില്‍ നിന്നുതന്നെ തൃപ്തി ദേശായി യാത്ര അവസാനിപ്പിച്ച് തിരികെ പോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. തൃപ്തിയും സംഘവും ആഭ്യന്തര ടെര്‍മിനലിനുള്ളില്‍ തന്നെ തുടരുകയാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top